---
title: "സമാന്ത മുതല്‍ രശ്മിക മന്ദാന വരെ ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍"
english_title: "From Samantha to Reshmika Mandana are the highest paid actresses in South India"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23510/from-samantha-to-reshmika-mandana-are-the-highest-paid-actresses-in-south-india"
published_at: "2022-01-30T20:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6af262c212_Untitled-1.jpg"
keywords: []
---

# സമാന്ത മുതല്‍ രശ്മിക മന്ദാന വരെ ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍

> **Lead Summary:** **ദ**ക്ഷിണേന്ത്യയുടെ സിനിമ രംഗം ദിനപ്രതി പുരോഗമിച്ച്‌ വരികെയാണ്. അഭിനയം കൊണ്ടും, സിനിമകളുടെ നിലവാരം കൊണ്ടും ഒക്കെ സിനിമാപ്രേമികളുടെ ഇഷ്ട്ടം പിടിച്ച്‌ പറ്റാന്‍ ഈ സിനിമ രംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

## Article Content

**ദ**ക്ഷിണേന്ത്യയുടെ സിനിമ രംഗം ദിനപ്രതി പുരോഗമിച്ച്‌ വരികെയാണ്. അഭിനയം കൊണ്ടും, സിനിമകളുടെ നിലവാരം കൊണ്ടും ഒക്കെ സിനിമാപ്രേമികളുടെ ഇഷ്ട്ടം പിടിച്ച്‌ പറ്റാന്‍ ഈ സിനിമ രംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചില നടിമാരും ദക്ഷിണേന്ത്യക്ക് സ്വന്തമാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഇവരാണ്.

**സമാന്ത റൂത്ത് പ്രഭു (3 - 8 കോടി രൂപ)**

**
**

** **

തെലുങ്കു, തമിഴ് സിനിമകളില്‍ പ്രധാനമായും അഭിനയിക്കുന്ന സമാന്തയ്ക്ക് ആരാധകര്‍ ഏറെയാണ്. ഫാമിലി മാന്‍ 2 വില്‍ അഭിനയിച്ചതിന് ശേഷം സമാന്തയുടെ ആരാധകരുടെ എണ്ണവും വാന്‍ തോതില്‍ വര്‍ധിച്ചിരുന്നു. നാല് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ച സമാന്ത ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 3 മുതല്‍ 8 കോടികള്‍ വരെയാണ്.

**അനുഷ്‌ക ഷെട്ടി (6 കോടി രൂപ)**

**
**

** **

ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം നായികമാരില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. 2005 ലാണ് അനുഷ്ക ഷെട്ടി അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര അവാര്‍ഡുകളും, മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകളും അനുഷ്ക നേടിയിട്ടുണ്ട്. ഒരു ചിത്രത്തിന് 6 കോടി രൂപ വരെയാണ് അനുഷ്ക ഷെട്ടി പ്രതിഫലം വാങ്ങുന്നത്.

**നയന്‍‌താര (2 - 7 കോടി രൂപ)**

**
**

** **

തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളില്‍ അരങ്ങ് വാഴുന്ന നയന്‍ത്താര, ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. ഫോര്‍ബ്സ് ഇന്ത്യ സെലിബ്രിറ്റി 100ന്റെ 2018 ലെ പട്ടികയില്‍ നയന്‍താരയും ഇടം നേടിയിരുന്നു. ഒരു ചിത്രത്തിന് നയന്‍താര 2 മുതല്‍ 7 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.

**പൂജ ഹെഗ്‌ഡെ (2-4 കോടി രൂപ)**

**
**

** **

മുഖമൂടി എന്ന തമിഴ് ചിത്രത്തിലൂടെ 2012 ലാണ് പൂജ ഹെഗ്‌ഡെ അഭിനയ രംഗത്തേക്ക് എത്തിയത്. 2016 ല്‍ മോഹന്‍ജൊ ദാരോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും പൂജ കടന്നിരുന്നു. പൂജ ഒരു ചിത്രത്തിന് 2 മുതല്‍ 4 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.

** രശ്മിക മന്ദാന (2-2.5 കോടി രൂപ)**

**
**

** **

'നാഷണല്‍ ക്രഷ് ഓഫ് ഇന്ത്യ' എന്ന് അറിയപ്പെടുന്ന രശ്മിക നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാഷാഭേദമില്ലാതെ ഇന്ത്യ ഒട്ടാകെ ആരാധകര്‍ ഉള്ള നടിയാണ് രശ്മിക. രശ്‌മികയുടെ പുതിയ ചിത്രം പുഷ്പ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സിനിമയ്ക്ക് 2 മുതല്‍ രണ്ടര കോടി രൂപ വരെയാണ് രശ്‌മിക പ്രതിഫലം വാങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/23510/from-samantha-to-reshmika-mandana-are-the-highest-paid-actresses-in-south-india)