#viral | ഭർത്താവിന്റെ കൂടെ ജീവിക്കില്ലെന്ന് ഭാര്യ, പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, കാരണം കേട്ടാൽ ഞെട്ടും!

#viral | ഭർത്താവിന്റെ കൂടെ ജീവിക്കില്ലെന്ന് ഭാര്യ, പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, കാരണം കേട്ടാൽ ഞെട്ടും!
Sep 12, 2024 01:17 PM | By Athira V

പലതരം കുടുംബ പ്രശ്നങ്ങൾ നമ്മൾ കേക്കാറില്ലേ... എന്നാൽ ഭർത്താവിന്റെ നിറത്തിന്റെ പേരിൽ ദാമ്പത്യ ജീവിതം തന്നെ വേണ്ടെന്ന് വെച്ചത് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരു വിചിത്ര സംഭവമാണ് ഉത്തർ പ്രദേശിലെ ഝാൻസിയിൽ സംഭവിച്ചത്.

ഭർത്താവിന് കറുത്ത നിറമെന്നാരോപിച്ച് കൂടെ ജീവിക്കാൻ വിസമ്മതിക്കുകയായിരുന്നു ഭാര്യ. ലഹ്ചുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സ്ത്രീയെ പെട്ടെന്നൊരു ദിവസം കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ദിവസങ്ങളോളം ഭർത്താവ് അവൾക്ക് വേണ്ടി അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഏഴ് ദിവസങ്ങൾക്കൊടുവിൽ പൊലീസാണ് യുവതിയെ കണ്ടെത്തിയത്.

എന്നാൽ, ഭർത്താവിനൊപ്പം പോകാൻ യുവതി തയ്യാറായിരുന്നില്ല. അതിന് കാരണം പറഞ്ഞത് ഭർത്താവ് കറുത്ത നിറമാണ്, അതിനാൽ അയാൾക്കൊപ്പം ജീവിക്കാൻ താല്പര്യമില്ല എന്നാണ്.

ദുർഗാപാൽ എന്നാണ് ഭർത്താവിന്റെ പേര്, ലഹ്ചുര ഡാം പ്രദേശത്തെ താമസക്കാരനാണ് അദ്ദേഹം. റോറ ഗ്രാമത്തിൽ നിന്നുള്ള ജ്യോതിയെ 6 വർഷം മുമ്പാണ് ദുർ​ഗാപാൽ വിവാഹം കഴിച്ചത്. സെപ്തംബർ രണ്ടിന് ജ്യോതിയെ വീട്ടിൽ നിന്ന് കാണാതായി.

ഭാര്യയെ കണ്ടെത്താനാകാതെ വന്നപ്പോൾ ദുർഗാപാൽ പൊലീസ് സ്റ്റേഷനിൽ ആളെ കാണാനില്ലെന്ന പരാതി നൽകുകയും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. ജ്യോതി മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം ബൈക്കിൽ പോവുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി.

ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നാണ് ജ്യോതിയെ കണ്ടെത്തിയത്. പോയതിൻ്റെ കാരണം അറിയാൻ പൊലീസ് അവളെ സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്നും ഭർത്താവും അയാളുടെ വീട്ടുകാരും സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിക്കുന്നുവെന്നും ജ്യോതി ആരോപിച്ചത്. കറുത്ത നിറമായതിനാൽ തനിക്ക് ഭർത്താവിനെ ഇഷ്ടമല്ലെന്നും ജ്യോതി പറഞ്ഞു. ഭർത്താവിനെതിരെ ​ഗുരുതരമായ ആരോപണങ്ങളും യുവതി ഉന്നയിച്ചു എന്നും ലഹ്ചുര സ്റ്റേഷൻ ഇൻചാർജ് അരുൺ തിവാരി പറഞ്ഞു.

ജ്യോതിക്ക് തന്നെയും വീട്ടുകാരെയും ഇഷ്ടമല്ല, തങ്ങളിൽ നിന്നും അകന്ന് കഴിയാനാണ് ഇഷ്ടം. നേരത്തെ 10 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടിരുന്നു. അത് നൽകിയില്ലെങ്കിൽ തനിക്കും വീട്ടുകാർക്കുമെതിരെ കള്ളക്കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ദുർ​ഗാപാൽ പൊലീസിനോട് പറഞ്ഞിരുന്നു.

#wife #will #not #live #with #her #husband #then #left #house #because #she #will #be #$shocked #to #hear

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall