---
title: "അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ; കേസെടുത്തതിന് പിന്നാലെ നികേഷിനറെ മറുപടി വൈറല്‍"
english_title: "Even if you take not five but five thousand cases with you; Nikesh Kumar reacts after the case is registered"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23502/even-if-you-take-not-five-but-five-thousand-cases-with-you-nikesh-kumar-reacts-after-the-case-is-registered"
published_at: "2022-01-30T20:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6a4284d5e9_nikesh.jpg"
keywords: []
---

# അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ; കേസെടുത്തതിന് പിന്നാലെ നികേഷിനറെ മറുപടി വൈറല്‍

> **Lead Summary:** **കൊച്ചി : **നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി എം വി നികേഷ് കുമാര്‍.

## Article Content

**കൊച്ചി : **നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി എം വി നികേഷ് കുമാര്‍.

'അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ' എന്ന കുറിപ്പോടെ തനിക്കെതിരെ കേസെടുത്തുന്ന വാര്‍ത്ത പങ്കുവെച്ചാണ് നികേഷിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആക്ഷേപം.

നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങള്‍ പുറത്തു വിടുന്നുവെന്ന നടന്‍ ദിലീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയ്ക്ക് ദിലീപ് നല്‍കിയ പരാതി ഡി ജി പിയ്ക്ക് കൈമാറുകയായിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. നേരത്തെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച്‌ ദിലീപ് നികേഷും റിപ്പോര്‍ട്ടര്‍ ടി വിയ്ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/23502/even-if-you-take-not-five-but-five-thousand-cases-with-you-nikesh-kumar-reacts-after-the-case-is-registered)