---
title: "#Diyakrishna | 'അശ്വിന്റെ വീട്ടുകാരെ എന്തിനാണ് എപ്പോഴും മാറ്റി നിർത്തുന്നത്?' റിസപ്ഷൻ വിശേഷവുമായി ദിയകൃഷ്ണ "
english_title: "#Ashwin #family #kept #aside #Always #just #mom #and #dad #feature"
publisher: "moviemax.in"
canonical_url: "https://moviemax.in/news/234903/ashwin-family-kept-aside-always-just-mom-and-dad-feature"
published_at: "2024-09-11T19:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1a6721fc5d_diyaa.jpg"
keywords: []
---

# #Diyakrishna | 'അശ്വിന്റെ വീട്ടുകാരെ എന്തിനാണ് എപ്പോഴും മാറ്റി നിർത്തുന്നത്?' റിസപ്ഷൻ വിശേഷവുമായി ദിയകൃഷ്ണ 

> **Lead Summary:** **[സോ**ഷ്യൽ മീഡിയയിൽ കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ദിയ കൃഷ്ണയുടെ വിവാഹ തിരക്കായിരുന്നു. വിവാഹത്തിനു മുന്നോടിയായി നടന്ന ആഘോഷങ്ങളുടെ വിശേഷങ്ങളെല്ലാം വരിവരിയായി വന്നു കൊണ്ടിരിക്കുകയാണ്.

## Article Content

**[സോ**ഷ്യൽ മീഡിയയിൽ കഴി‍ഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ദിയ കൃഷ്ണയുടെ വിവാഹ തിരക്കായിരുന്നു. വിവാഹത്തിനു മുന്നോടിയായി നടന്ന ആഘോഷങ്ങളുടെ വിശേഷങ്ങളെല്ലാം വരിവരിയായി വന്നു കൊണ്ടിരിക്കുകയാണ്.

സം​ഗീത്, മെഹന്ദി, ഹൽദി എന്നീ ആഘോഷങ്ങളെല്ലാം വിവാഹത്തിനു മുന്നേ നടന്നിരുന്നു. ഇപ്പോൾ വിവാഹ ശേഷമാണ് പുതിയ വിശേഷവുമായി ​​ദിയയും അശ്വിൻ ​ഗണേഷും എത്തിയിരിക്കുന്നത്.

> പുതിയ വിശേഷം അറിഞ്ഞതോടെ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്."ഡിന്നർ റിസപ്ഷൻ അറ്റ് ഡൽഹി" എന്നാണ് ദിയ വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

> "സിന്ദൂരം ഇട്ടിട്ട് ഓസിയേ കാണാൻ നല്ല ഭംഗിയുണ്ട്. മൊത്തത്തിൽ ഈ ലുക്ക് അടിപൊളി" എന്നാണ് ഒരാൾ പറഞ്ഞത്. പൊതുവേ എല്ലാവർക്കും ഓസി സിന്ദൂരം തൊട്ടതിനെ കുറിച്ചാണ് സംസാരിക്കാനുള്ളത്.

ഒപ്പം ഈ സാരി ലുക്കിൽ ഓസിക്ക് പ്രത്യേക ഭം​ഗിയുണ്ട്. അശ്വിൻ ഒരു കറുത്ത സ്യൂട്ടും ദിയ ഒരു സ്റ്റൈലിഷ് മെറൂൺ സാരിയുമാണ് ധരിച്ചിരിക്കുന്നത്.ഇത്രയും ആഘോഷങ്ങളിൽ നിന്നും ആരാധകരെ ഏറ്റവും ആകർഷിച്ചത് ദിയയുടെ ഇപ്പോഴത്തെ ലുക്കാണ്.

ചിലർ പറയുന്നത് ഹിന്ദി സീരിയലിന്റെ പരസ്യം പോലുണ്ടെന്നാണ്. കാരണം ഹിന്ദി സീരിയലിലെ നായികമാരെ പോലെ കൈയിൽ മെഹന്ദിയും സാരിക്ക് ഇണങ്ങുന്ന വളകളും സിന്ദൂരവുമെല്ലാം ധരിച്ചപ്പോൾ ദിയയെ കാണാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു.

> ഒരു ക്ലാസീ ലുക്കുണ്ട് ഇരുവർക്കും. മാത്രമല്ല പല ബോളിവുഡ് നടിമാരും വിവാഹത്തിനു ശേഷമുള്ള റിസപ്ഷനിലും മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴും ഇത്തരം ട്രഡീഷണൽ വേഷത്തിലാണ് പ്രത്യക്ഷപ്പെടാറ്."

> പലരും പറഞ്ഞു ഈ ബന്ധം അധികം കാലം പോവില്ലന്ന് അവസാനം അവർ തന്നെ തെളിയിച്ചു കാണിച്ചു." ദിയ- അശ്വിൻ ബന്ധത്തെ കുറിച്ച് ഈ വീഡിയോക്ക് താഴെ വന്ന ഒരു കമന്റാണിത്. സത്യത്തിൽ പലരും ഇതേ പോലെ ചിന്തിച്ചിട്ടുണ്ടാവും.

ആദ്യ ബന്ധത്തിലെ വിള്ളലുകളെല്ലാം കൃത്യമായി മനസിലാക്കിയാണ് അശ്വിനെ ദിയ കണ്ടെത്തിയത്. അത് നല്ല തീരുമാനമാണെന്ന് ആരാധകരെ കൊണ്ട് തന്നെ ദിയ തെളിയിച്ചു.സെപ്റ്റംബർ 5നായിരുന്നു ദിയയുടെ വിവാഹം.

ഡെയ്റ്റ് നേരത്തെ അനൗൺസ് ചെയ്തിരുന്നില്ലെങ്കിലും വിവാഹം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കാരണം അതിനു മുന്നേ മെഹന്ദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അഹാനയും സഹോദരിമാരുമെല്ലാം മെഹന്ദിയിട്ട ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

മാത്രമല്ല മെഹന്ദി ഫങ്ഷൻ ദിവസം ദിയ തന്റെ മൈലാഞ്ചിയിട്ട കൈകളുടെ മാത്രം വീഡിയോ പങ്കുവെച്ചിരുന്നു. വിവാഹ ദിവസം രാവിലെ ദിയ പങ്കുവെച്ച ഒരു സ്റ്റോറി കണ്ടപ്പോൾ എല്ലാവർക്കും മനസിലായി വിവാഹം ദിവസമാണെന്ന്.

വിവാഹത്തോടെ എല്ലാം കഴിഞ്ഞെന്നും ഇനിയൊരു റിസപ്ഷൻ ഒന്നുമില്ലെന്നായിരുന്നു അഹാന കൃഷ്ണ ദിയയുടെ വിവാഹ ദിവസം പറഞ്ഞത്.

പക്ഷേ ഇപ്പോൾ റിസപ്ഷൻ ലുക്കിലാണ് ദിയയും അശ്വിനും എത്തിയിരിക്കുന്നത്. ഇതും വളരെ കുറച്ച് ആളുകൾ മാത്രമുള്ള ഫങ്ഷനാണോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും റിസപ്ഷനെ കുറിച്ചുള്ള വ്ലോ​ഗിനായിട്ട് ആരാധകരെല്ലാം കാത്തിരിക്കുകയാണ്.

> ഇതുവരെയുള്ള വീഡിയോസിലും ചിത്രങ്ങളിലും സഹോദരിമാരെയും കണ്ടിട്ടില്ല. അതിനെ കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

"എപ്പോഴും എന്തിനാണ് ദിയയുടെ മാതാപിതാക്കളെ മാത്രം വീഡിയോകളിൽ കാണിക്കുന്നത്.

> അശ്വിന്റെ വീട്ടുകാരെ എന്തിനാണ് ഇങ്ങനെ മാറ്റി നിർത്തുന്നതെന്നാണ്" മറ്റു ചില കമന്റുകൾ വരുന്നത്. പക്ഷേ ദിയയുടെ പല വീഡിയോകളിലും മീനമ്മയെ കാണിക്കാറുണ്ട്.

ദിയയുടെ വീഡിയോസിലൂടെയാണ് മീനമ്മ ഇത്രയും ഫെയ്മസ് ആയത്. മീനമ്മയെ ഒരു പക്കാ ബിസിനസ് വുമൺ ആക്കിയതിനു കാരണം ദിയയാണെന്ന് അശ്വിൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/234903/ashwin-family-kept-aside-always-just-mom-and-dad-feature)