പേഴ്സണൽ കാര്യങ്ങൾ അല്ലേ ഇതൊക്കെ; ഈ വോയിസ് എങ്ങനെ ലീക്കായി; ചോദ്യങ്ങളുമായി ആരാധകർ!

പേഴ്സണൽ കാര്യങ്ങൾ അല്ലേ ഇതൊക്കെ; ഈ വോയിസ് എങ്ങനെ ലീക്കായി; ചോദ്യങ്ങളുമായി ആരാധകർ!
2021-10-04T21:49:00 | By Truevision Admin

ബാല- അമൃത ദമ്പതികൾ വിവാഹമോചിതർ ആയിട്ട് നാളുകൾ ഏറെ ആണെങ്കിലും ഇരുവരുടെയും വാർത്തകൾ അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരാൾ മികച്ച നടനും, മറ്റേ വ്യക്തി മികച്ച ഗായികയുമായി നിൽക്കുന്നത് കൊണ്ടാകാം ഒരു പക്ഷെ ഇരുവരുടെയും വിശേഷങ്ങൾക്ക് ഒപ്പം പ്രശ്നങ്ങളും ആരാധകർ അതിവേഗം ഏറ്റെടുക്കുന്നത്. കഴിഞ്ഞദിവസം ബാല- അമൃത ഫോൺ സംഭാഷണം ആണ് സോഷ്യൽ മീഡിയ വഴി വൈറൽ ആയത്. ഇരുവരുടെയും ശബ്ദം അടങ്ങിയ ഓഡിയോ ആണ് വിവിധ യൂ ട്യൂബ് ചാനൽ വഴി പ്രേക്ഷരിലേക്ക് എത്തിയത്. 

ഏകദേശം 2015 ഓടെയാണ് ബാല - അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് പ്രോത്സാഹനവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരുന്നു.


എന്തുകൊണ്ടാണെന്നു ബാല അമൃതയെ ശ്രദ്ധിക്കാത്തത്. ആ പറയുന്നത് കൂടി അദ്ദേഹത്തിന് കേട്ടു .ഇത് അമൃത പറയുന്ന ഭാഗം ക്ലിയർ അല്ല. ഈ വോയിസ് എങ്ങനെ ലീക്ക് ആയി, നിങ്ങളിൽ ഒരാൾ തന്നെയാണോ ഇത് പുറത്തുവിടുന്നത്. പേഴ്സണൽ കാര്യങ്ങൾ പബ്ലിക്കിന് മുൻപിൽ കൊണ്ടുവരുന്നത് എന്തിനാ എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ഉയരുന്നത്.

'ഏതോ ഒരു ഇന്റർവ്യൂവിൽ അമൃത പറയുന്നുണ്ട് ഒരു സീറോ ബാലൻസ് അക്കൗണ്ടും ഒരു കുഞ്ഞിനേം കൊണ്ടാണ് ഇറങ്ങി പോന്നത് ന്നു. പെണ്ണുങ്ങൾ ആണല്ലോ ഇവർ ഇതൊന്നും സർവൈവ് ചെയ്യില്ലന്ന് അവർ വിചാരിക്കും. ഡിവോഴ്സ്ഡ് ആകുന്ന ടൈമിൽ ആ കുട്ടിക്ക് കരിയർ എന്നൊരു സംഗതിയെ ഇല്ല', എന്ന് പറഞ്ഞുതുടങ്ങുന്ന ഒരു കമന്റും ഏറെ വൈറൽ ആയി മാറിയിട്ടുണ്ട്.

മകൾ ഇപ്പോൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുൻപ് മകൾ അടുത്തെത്തിയപ്പോൾ ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിർത്തണം എന്നായിരുന്നു ബാല പറഞ്ഞത്. അപ്പോഴും ഇരുവരും തമ്മിൽ മകൾക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു.


ബാലയുടെ വാക്കുകൾ

വീഡിയോ കോൾ വഴി തന്റെ മകളെ കാണാൻ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ ആണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. തനിക്ക് ഇപ്പോൾ മകളെ കാണാൻ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോൾ ഇപ്പോൾ കഴിയില്ല എന്ന് അമൃത മറുപടിയും നൽകുന്നുണ്ട്.

'ഞാൻ നിങ്ങളുടെ അമ്മയെ വിളിച്ചിരുന്നു. പക്ഷേ അവർ ഫോൺ അറ്റൻഡ് ചെയ്തില്ല. എനിക്ക് ഇപ്പോൾ എന്റെ മകളെ കാണണം. എവിടെ എന്റെ മകൾ. ഇപ്പോൾ നീ ആരുടെ കൂടെ ഇരിക്കുന്നു എന്ന് ഞാൻ ചോദിച്ചില്ലല്ലോ. എന്റെ മകൾ എവിടെ എന്നാണ് ചോദിക്കുന്നത്. എന്തുകൊണ്ടാണ് എന്റെ മകളെ എനിക്ക് കാണിക്കാത്തത്. എന്റെ കോളുകൾ എന്തിനാണ് ഒഴിവാക്കുന്നത്', എന്നും ബാല ചോദിക്കുന്നു.

"എന്തെങ്കിലും കാര്യമുണ്ടാകും അതാകാം ഫോൺ എടുക്കാത്തത്. ചിലപ്പോൾ അവർ ഉറങ്ങുകയാകാം.വിളിച്ചിട്ട് അവളെ ഇപ്പോൾ കാണിക്കാൻ പറാഞ്ഞാൽ എനിക്ക് ഇപ്പോൾ കാണിക്കാൻ ആകുമോ. ഞാൻ അവിടെ ഇല്ല. ഞാൻ പറയുന്നത് ശ്രദ്ധിക്കൂ", എന്നും അമൃത പറയുന്നു.സംസാരത്തിന് ഒടുവിൽ ഇപ്പോൾ എനിക്ക് എന്റെ മകളെ കാണാൻ സമ്മതിക്കുമോ എന്ന് ചോദിക്കുമ്പോൾ, ഇപ്പോൾ മുടിയാതെ എന്ന മറുപടിയും അമൃത നൽകുന്നുണ്ട്. ഓഡിയോ സന്ദേശം വൈറൽ ആയതോടെ ഇരുവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് വരികയുണ്ടായി.


Content Highlight: These are not personal things; How this voice leaked; Fans with questions!

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup