---
title: "ബിജെപി എംപി തേജസ്വി സൂര്യയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്"
english_title: "Actor Siddharth mocks BJP MP Tejaswi Surya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2345/actor-siddharth-mocks-bjp-mp-tejaswi-surya"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609a307c4cb1e_sidhartth.jpg"
keywords: []
---

# ബിജെപി എംപി തേജസ്വി സൂര്യയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

> **Lead Summary:** ബിജെപി എംപി തേജസ്വി സൂര്യയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കൊവിഡ് വാര്‍ റൂമിലെ മുസ്ലീം ജീവനക്കാരെ പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനാകാതെ ബുദ്ധിമുട്ടുന്ന തേജസ്വിയുടെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരിഹാസം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന തേജസ്വിയെയാണ് വീഡിയോയില്‍ കാണുന്നത്. ബെംഗളൂരു സൗത്തിലെ ജനിതകമാറ്റം വന്ന വൈറസ് ഭയങ്കര അപകടകാരിയാണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. നേരത്തേയും തേജസ്വിയ്‌ക്കെതിരെ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരുന്നു. തേജസ്വിയെ അജ്മല്‍ കസബിനോട് സിദ്ധാര്‍ത്ഥ് താരതമ്യം ചെയ്ത ട്വീറ്റ് വാര്‍ത്തയായി മാറിയിരുന്നു. പിന്നാലെയാണ് പുതിയ ട്വീറ്റുമായി നടന്‍ എത്തിയിരിക്കുന്നത്.

## Article Content

ബിജെപി എംപി തേജസ്വി സൂര്യയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കൊവിഡ് വാര്‍ റൂമിലെ മുസ്ലീം ജീവനക്കാരെ പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനാകാതെ ബുദ്ധിമുട്ടുന്ന തേജസ്വിയുടെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരിഹാസം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന തേജസ്വിയെയാണ് വീഡിയോയില്‍ കാണുന്നത്. ബെംഗളൂരു സൗത്തിലെ ജനിതകമാറ്റം വന്ന വൈറസ് ഭയങ്കര അപകടകാരിയാണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. നേരത്തേയും തേജസ്വിയ്‌ക്കെതിരെ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരുന്നു. തേജസ്വിയെ അജ്മല്‍ കസബിനോട് സിദ്ധാര്‍ത്ഥ് താരതമ്യം ചെയ്ത ട്വീറ്റ് വാര്‍ത്തയായി മാറിയിരുന്നു. പിന്നാലെയാണ് പുതിയ ട്വീറ്റുമായി നടന്‍ എത്തിയിരിക്കുന്നത്.

തേജസ്വി സൂര്യ വായിച്ച ലിസ്റ്റിലെ മുസ്ലിം ജീവനക്കാരെ എന്തുകൊണ്ട് പോലീസ് ചോദ്യം ചെയ്തുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റെന്തെങ്കിലും ചോദ്യം ചോദിക്കാനുണ്ടോ എന്നായിരുന്നു തേജസ്വി നല്‍കിയ മറുപടി. തനിക്ക് തന്ന ലിസ്റ്റിലെ പേരുമാത്രമാണ് വായിച്ചതെന്നും സൂര്യ പറയുന്നുണ്ട്.നേരത്തെ ബെംഗളൂരിലെ കൊവിഡ് വാര്‍ റൂം സന്ദര്‍ശിച്ച തേജസ്വി സൂര്യ 17 മുസ്ലം ജീവനക്കാര്‍ക്കെതിരെ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം വിവാദമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ തേജസ്വി സൂര്യ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം നല്‍കാനാകാതെ തേജസ്വി കഷ്ടപ്പെടുന്ന സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2345/actor-siddharth-mocks-bjp-mp-tejaswi-surya)