---
title: "#shanthiviladinesh | മമ്മൂട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ആണ് ദിലീപ് അങ്ങനെ ചെയ്തത്; അല്ലാതെ അവൻ ആരെയും ചീത്ത വിളിക്കാന്‍ പോയിട്ടില്ല -ശാന്തിവിള ദിനേശ്"
english_title: "#Dileep #did #when #he #saw #Mammootty #eyes #filled #with #tears #But #he #never #went #call #anyone #bad #ShanthivilaDinesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/234372/dileep-did-when-he-saw-mammootty-eyes-filled-with-tears-but-he-never-went-call-anyone-bad-shanthiviladinesh-new"
published_at: "2024-09-09T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deb561c0f1e_dileep.jpg"
keywords: []
---

# #shanthiviladinesh | മമ്മൂട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ആണ് ദിലീപ് അങ്ങനെ ചെയ്തത്; അല്ലാതെ അവൻ ആരെയും ചീത്ത വിളിക്കാന്‍ പോയിട്ടില്ല -ശാന്തിവിള ദിനേശ്

> **Lead Summary:** സംവിധായകന്‍ എന്നതിലുപരി തുറന്ന് പറച്ചിലുകളിലൂടെയാണ് ശാന്തിവിള ദിനേശ് വാര്‍ത്തകളില്‍ നിറയാറുള്ളത്. മലയാള സിനിമയെ കുറിച്ചും താരങ്ങളെ പറ്റിയും അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളാണ് താരം പറയാറുള്ളത്. ഇപ്പോഴിതാ മലയാള സിനിമയില്‍ നടക്കുന്ന പുതിയ വിവാദങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി വന്നിരിക്കുകയാണ് താരം. 

## Article Content

സംവിധായകന്‍ എന്നതിലുപരി തുറന്ന് പറച്ചിലുകളിലൂടെയാണ് ശാന്തിവിള ദിനേശ് വാര്‍ത്തകളില്‍ നിറയാറുള്ളത്. മലയാള സിനിമയെ കുറിച്ചും താരങ്ങളെ പറ്റിയും അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളാണ് താരം പറയാറുള്ളത്. ഇപ്പോഴിതാ മലയാള സിനിമയില്‍ നടക്കുന്ന പുതിയ വിവാദങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി വന്നിരിക്കുകയാണ് താരം. 

നടന്‍ ദിലീപും തിലകനും തമ്മില്‍ വലിയൊരു വഴക്ക് നടന്നുവെന്നും ദിലീപ് മുതിര്‍ന്ന നടന്റെ അമ്മയ്ക്ക് വിളിച്ചതായിട്ടുമൊക്കെ പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ മീറ്റിങ്ങിനിടെ സംഭവിച്ച വഴക്കാണ് ഇതിന് കാരണം. എന്നാല്‍ ശരിക്കും അവിടെ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. ഫ്രെയിം ടു ഫ്രെയിം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

തിലകനെ ദിലീപ് തള്ളയ്ക്ക് വിളിച്ചു എന്നൊരു കഥയുണ്ട്. സത്യത്തില്‍ ദിലീപ് തള്ളയ്ക്ക് വിളിച്ചതല്ല. അന്ന് അമ്മയുടെ മീറ്റിംഗ് നടക്കുമ്പോള്‍ തിലകന്‍ വളരെ മോശമായി സംസാരിച്ചു. ഇത് കേട്ട് മമ്മൂട്ടി കരഞ്ഞു. മമ്മൂട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ദിലീപിന് സഹിച്ചില്ല. നിങ്ങള്‍ക്ക് മനസില്‍ കാരുണ്യമൊന്നും ഇല്ലേ എന്ന് ദിലീപ് കൈചൂണ്ടി തിലകനോട് ചോദിച്ചു. 

അല്ലാതെ ദിലീപ് ആരെയും ചീത്ത വിളിക്കാന്‍ പോയെന്നോ അടിക്കാന്‍ പോയെന്നോ പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. മമ്മൂട്ടി കരയുന്നത് കണ്ടപ്പോള്‍ തിലകന്‍ പറഞ്ഞു അത് കള്ളക്കണ്ണീരാണെന്ന്. അത് ദിലീപിന് സഹിച്ചില്ല. ഇതുപോലെയുള്ള പല കാര്യങ്ങളിലും ദിലീപ് കയറി ഇടപെട്ടിട്ടുണ്ട്.

ബാലചന്ദ്ര മേനോന്റെ ഭാഷ ഉപയോഗിക്കുകയാണെങ്കില്‍ പലരും ഏണിയായി ഉപയോഗിക്കും. എന്നിട്ട് കയറി പോകും. ബുദ്ധിയുള്ളവനാണെങ്കില്‍ കയറി മുകളിലെത്തി കഴിയുമ്പോള്‍ ഏണി തള്ളി താഴേക്കിടും. അങ്ങനെ ചെയ്യണമെന്നാണ് ബാലചന്ദ്ര മേനോനും പറയുന്നത്. എന്ത് വ്യക്തിബന്ധമാണ് വേണ്ടതെന്ന് അദ്ദേഹം എന്നോടും ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളും.

'ജീവിക്കാന്‍ നിവൃത്തിയില്ല, മൂന്ന് പെണ്‍കുട്ടികളാണ്. എനിക്ക് സിനിമയിലൊരു അവസരം തന്ന് നായികയാക്കിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി അദ്ദേഹത്തിന് കത്ത് അയച്ചു. നാല് പടത്തില്‍ അഭിനയിച്ചതിന് ശേഷം അതേ പെണ്‍കുട്ടി വീണ്ടുമൊരു കത്ത് അയച്ചു.

നിങ്ങളുടെ കഴിഞ്ഞ പടത്തില്‍ അഭിനയിച്ചതിന്റെ ബാക്കി പൈസ തന്നില്ലെങ്കില്‍ താങ്ങളുടെ പേരില്‍ സിവിലും ക്രിമിനലും കേസ് എടുക്കുമെന്ന് പറഞ്ഞു. അന്ന് ഹേമ കമ്മിറ്റിയുണ്ടായിരുന്നെങ്കില്‍ അതിലും കൊടുത്തേനെ. അപ്പോള്‍ എവിടെയാണ് വ്യക്തിത്വമുള്ളതെന്നാണ് മേനോന്‍ എന്നോട് ചോദിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/234372/dileep-did-when-he-saw-mammootty-eyes-filled-with-tears-but-he-never-went-call-anyone-bad-shanthiviladinesh-new)