---
title: "സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് ചെറിയ പ്രതിഫലമാണ് നല്‍കാറുള്ളത്;സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജലി നായര്‍ "
english_title: "Anjali Nair reveals that she is paid a small fee for acting in a film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2343/anjali-nair-reveals-that-she-is-paid-a-small-fee-for-acting-in-a-film"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609a21b9747df_anjali nayar.jpg"
keywords: []
---

# സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് ചെറിയ പ്രതിഫലമാണ് നല്‍കാറുള്ളത്;സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജലി നായര്‍ 

> **Lead Summary:** ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് അഞ്ജലി നായര്‍.ഓട്ടേറ മലയാള ചിത്രത്തില്‍ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് സിനിമകളില്‍ അഭിനയിച്ചാല്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്കിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയില്‍ തനിക്ക് വളരെ ചെറിയ പ്രതിഫലമാണ് നല്‍കിയിരുന്നതെന്ന് അഞ്ജലി നായര്‍ പറയുന്നു.ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രമാണ് അഞ്ജലി ചെയ്യ്തിരുന്നു. പോലീസ് ഓഫീസറുടെ വേഷത്തിലും നാട്ടിന്‍പുറത്തുകാരിയുടെ കഥാപാത്രത്തിലും അഞ്ജലി ചിത്രത്തില്‍ തിളങ്ങിയിരുന്നു.

## Article Content

ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് അഞ്ജലി നായര്‍.ഓട്ടേറ മലയാള ചിത്രത്തില്‍ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് സിനിമകളില്‍ അഭിനയിച്ചാല്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്കിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയില്‍ തനിക്ക് വളരെ ചെറിയ പ്രതിഫലമാണ് നല്‍കിയിരുന്നതെന്ന് അഞ്ജലി നായര്‍ പറയുന്നു.ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രമാണ് അഞ്ജലി ചെയ്യ്തിരുന്നു. പോലീസ് ഓഫീസറുടെ വേഷത്തിലും നാട്ടിന്‍പുറത്തുകാരിയുടെ കഥാപാത്രത്തിലും അഞ്ജലി ചിത്രത്തില്‍ തിളങ്ങിയിരുന്നു.

സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് ചെറിയ പ്രതിഫലമാണ് നല്‍കാറുള്ളത്. പലരും പ്രതിഫലം തരാറില്ലെന്നും തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളതെന്നും അഞ്ജലി നായര്‍ പറയുന്നു. ദുഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇതെന്നും അഞ്ജലി പറയുന്നു.കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം തനിക്ക് 3000 രൂപ വീതമാണ് പ്രതിഫലം തന്നത്. ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലര്‍ ചെറിയ പ്രതിഫലമാണ് നല്‍കാറുള്ളതെന്നും അഞ്ജലി വ്യക്തമാക്കുന്നു.

ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും തനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ലെന്നും താരം പറയുന്നു.

എന്നെ അറിയുന്നവര്‍ക്ക് ഇതറിയാം. അതറിയുന്നത് കൊണ്ടാണ് മിക്കവരും അവരുടെ സിനിമയില്‍ ഒരു അച്ചാറായി തന്നെ ഉള്‍പ്പെടുത്തുന്നതെന്ന് അഞ്ജലി വ്യക്തമാക്കി. ചിലര്‍ തന്നെ അച്ചാര്‍ എന്ന് കളിയാക്കി വിളിക്കുന്ന കാര്യവും അഞ്ജലി പറയുന്നു.ഒരുവിധം എല്ലാ സിനിമയിലും ഉള്ളതുകൊണ്ട് തന്നെ എല്ലാവരും അച്ഛാറെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെ എല്ലാ സിനിമയിലും താനുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് അഞ്ജലി പറയുന്നു. തന്റെ ഒരു അഞ്ച് സിനിമയെടുത്ത് പറയാന്‍ ഒരു പ്രേക്ഷകരോട് അല്ലെങ്കില്‍ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാല്‍ അത് പറയാന്‍ പത്ത് മിനിറ്റ് ആലോചിക്കേണ്ടിവരുമെന്നും താരം പറയുന്നു.

ഞാന്‍ നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്ന ഒരാളാണ്. ഒരു സാധാരണക്കാരിയാണ് ഞാന്‍. എന്റെ ബുദ്ധിമുട്ട് തുറന്ന് പറയാതിരിക്കുന്നതുകൊണ്ട് എന്ത് കാര്യം. എനിക്ക് ലോണുകള്‍ തന്നിട്ടുള്ള മാനേജര്‍മാര്‍ക്കറിയാം ഞാന്‍ അവരോട് എ്ന്താണ് ചെയ്തിട്ടുള്ളത്. ലോണിന്റെ അടവ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന് അവര്‍ക്കറിയാം- അഞ്ജലി പറഞ്ഞു.മകളുടെ സ്വര്‍ണം പണയം വെച്ചിട്ട് എടുക്കാന്‍ സാധിക്കാത്തതിനാല്‍ അവ ലേലം ചെയ്ത് പോയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ പലര്‍ക്കുമറിയാം. ലോണ്‍ അടയ്ക്കാത്തത് കൊണ്ട് കാര്‍ സിസിക്കാര്‍ കൊണ്ടു പോയിട്ടുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടിയോ ഉദ്ഘാടനങ്ങള്‍ക്ക് വേണ്ടിയോ വഴിവിട്ട രീതിയില്‍ പോകാത്ത ഒരു അഡ്‌ജെസ്റ്റ്‌മെന്റിനും ഒരാളാണ് ഞാനെന്നും അഞ്ജലി പറയുന്നു.

സംവിധായകര്‍ക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഈ പ്രായത്തില്‍ എന്നെക്കൊണ്ട് അമ്മ വേഷം ചെയ്യിക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ എന്നെ വിളിക്കുന്നു. വിളിക്കുന്നത് ഒരു വരുമാനം കിട്ടുന്ന കാര്യത്തിനായത് കൊണ്ടും തെറ്റല്ലാത്തത് കൊണ്ടും ഞാന്‍ പോയി ചെയ്യുന്നു. അത്രേയുള്ളൂ- അഞ്ജലി പറഞ്ഞു.ആ വേഷം നമ്മള്‍ ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ വേറെയാളുണ്ട്. ആ ഒരു മാസം കഴിഞ്ഞ് പോകാന്‍, വിശപ്പിന്റെ വിളിവരുമ്പോള്‍ നമ്മള്‍ എന്തും ചെയ്യുമെന്നും അഞ്ജലി ചോദിക്കുന്നു. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2വില്‍ ശ്രദ്ധേയമായ വേഷമാണ് അഞ്ജലി കൈകാര്യം ചെയ്തത്. വലിയ പ്രശംസയാണ് താരത്തിന് ഈ വേഷത്തിലൂടെ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2343/anjali-nair-reveals-that-she-is-paid-a-small-fee-for-acting-in-a-film)