---
title: "#Tamannaah |  സ്റ്റെപ്പുകൾ ആദ്യം അദ്ദേഹം പഠിക്കും, എന്നിട്ടെ അഭിനേതാക്കളോട് ചെയ്യാൻ പറയു; രാജമൗലിയെ കുറിച്ച് തമന്ന"
english_title: "#He #would #learn #steps #first  #tell  #actors  #Tamannaah  #Rajamouli"
publisher: "moviemax.in"
canonical_url: "https://moviemax.in/news/234274/he-would-learn-steps-first-tell-actors-tamannaah-rajamouli"
published_at: "2024-09-09T09:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de6e77676a0_Untitled-7_copy.jpg"
keywords: []
---

# #Tamannaah |  സ്റ്റെപ്പുകൾ ആദ്യം അദ്ദേഹം പഠിക്കും, എന്നിട്ടെ അഭിനേതാക്കളോട് ചെയ്യാൻ പറയു; രാജമൗലിയെ കുറിച്ച് തമന്ന

> **Lead Summary:** **[എസ് **എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ബാഹുബലി. തെലുങ്കിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചിത്രം വൻ വിജയമായിരുന്നു.

## Article Content

**[എസ് **എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ബാഹുബലി. തെലുങ്കിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചിത്രം വൻ വിജയമായിരുന്നു.

കിടിലൻ ആക്ഷൻ രംഗങ്ങളും നൃത്തരംഗങ്ങളുമുള്ള ചിത്രത്തിന് പിന്നിലെ രഹസ്യങ്ങളിൽ ഒന്ന് തുറന്നുപറയുകയാണ് നടി തമന്ന ഭാട്ടിയ. ചിത്രത്തിൽ മികച്ച അഭിപ്രായം നേടിയ ആക്ഷൻ രംഗങ്ങളും നൃത്ത രംഗങ്ങളുമൊക്കെ നടി നടന്മാർ സെറ്റുകളിൽ എത്തി ചെയ്യുന്നതിന് മുമ്പായി സ്വയം ചെയ്ത് പഠിച്ചിരുന്നെന്നാണ് തമന്ന പറയുന്നത്.

തമന്ന നായികയായ സ്ത്രീ 2 വിന്റെ വിജയത്തിനോട് അനുബന്ധിച്ച് രാജ് ഷാമണിക്ക് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ സിനിമ ചെയ്യുന്നയാളാണ് എസ് എസ് രാജമൗലിയെന്നും സിനിമകളിലെ രാജമൗലിയുടെ പ്രീ- പ്രൊഡക്ഷൻ വേറെ ലെവലാണെന്നും തമന്ന പറഞ്ഞു. ബാഹുബലിയുടെ സെറ്റിൽ ഏറ്റവും അവസാനം എത്തി അഭിനയിച്ച വ്യക്തി താനാണ്.

മൂന്ന് വർഷം കൊണ്ട് ചെയ്ത സിനിമയാണെങ്കിലും തനിക്ക് പ്രത്യേക പരിശീലനങ്ങളോ അധികസമയമോ ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. 'അഭിനേതാക്കൾ സെറ്റിൽ വരുന്നതിന് മുമ്പ്, അത് ആക്ഷനായാലും നൃത്തമായാലും, അദ്ദേഹം അത് സ്വയം പരിശീലിച്ചിരുന്നു.

എല്ലാം പരിശോധിക്കുന്നു. ബാഹുബലി സമയത്ത് വില്ലും അമ്പും എങ്ങനെ ഉപയോഗിക്കണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. മഹേഷ് ബാബുവിനൊപ്പം സ്വിറ്റ്സർലൻഡിൽ ഒരു ഷൂട്ടിംഗിൽ നിന്ന് ഞാൻ നേരിട്ട് ബാഹുബലി സെറ്റിലേക്ക് വന്നതായിരുന്നു' എന്നും തമന്ന പറഞ്ഞു.

സിനിമയിലെ ഓരോ കാര്യങ്ങളും ചെയ്യേണ്ടത് എങ്ങനെയാണെന്ന് രാജമൗലി തനിക്ക് പഠിപ്പിച്ചു തന്നെന്നും ചിത്രീകരണത്തിന് മുമ്പ് തന്നെ ഓരോ സീനും എങ്ങനെയാണെന്ന് രാജമൗലി അവതരിപ്പിച്ച് കാണിച്ചു തരുമായിരുന്നെന്നും തമന്ന പറഞ്ഞു.

2015 ലാണ് ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അവന്തിക എന്ന കഥാപാത്രത്തെയായിരുന്നു തമന്ന അവതരിപ്പിച്ചിരുന്നത്. 2017 ൽ റിലീസ് ചെയ്ത ബാഹുബലി രണ്ടാം ഭാഗത്തിലും തമന്ന അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/234274/he-would-learn-steps-first-tell-actors-tamannaah-rajamouli)