#vaishnavharichandran | അതെ... അവളുമായി ഞാൻ പ്രണയത്തിലാണ്! ഓന്തിന്റെ സ്വഭാവം കാണിക്കുന്നവരെ കണ്ടാൽ അറിയാം; വിഹാഹത്തിനു പിന്നാലെ ദിയയുടെ മുൻ കാമുകനെത്തി!

#vaishnavharichandran | അതെ... അവളുമായി ഞാൻ  പ്രണയത്തിലാണ്! ഓന്തിന്റെ സ്വഭാവം കാണിക്കുന്നവരെ കണ്ടാൽ അറിയാം; വിഹാഹത്തിനു പിന്നാലെ ദിയയുടെ മുൻ കാമുകനെത്തി!
Sep 8, 2024 09:23 PM | By Athira V

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമെല്ലാമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത്.

ആയിരകണക്കിന് ആളുകളെ വിളിച്ച് ചേർത്ത് ആഘോഷമായി വിവാഹം നടത്തേണ്ടെന്നത് ദിയയുടെയും കുടുംബത്തിന്റെയും തീരുമാനമായിരുന്നു. വർഷങ്ങളായി ദിയയുടെ സുഹൃത്തായിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ ​ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്.

സോഫ്റ്റ്വെയർ ഡെവലപ്പറായ അശ്വിന്റെ വേരുകൾ തമിഴ്നാട്ടിലാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ബ്രൈഡൽ‌ ഷവർ, മെഹന്ദി, സം​ഗീത് അടക്കമുള്ള ചടങ്ങുകളും വിവാഹത്തോട് അനുബന്ധിച്ച് ദിയ ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ദിയ-അശ്വിൻ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്.

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിന്റെ ​ഗാർഡൺ ഏരിയയിൽ ഒരുക്കിയ കതിർമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ദിയ.


സോഷ്യൽമീഡിയയിൽ സജീവമായ ദിയ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വ്ലോ​ഗായും പങ്കുവെച്ചിരുന്നു. അതേസമയം സോഷ്യൽമീഡിയയിൽ വളരെ സജീവമായ ദിയ തന്റെ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവവികാസങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

അശ്വിന് മുമ്പ് വലിയൊരു പ്രണയ പരാജയം ദിയയ്ക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ദിയയുമായി പ്രണയത്തിലാണെന്ന് ഒരിക്കൽ വൈഷ്ണവ് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ദിയയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവെച്ചായിരുന്നു വൈഷ്ണവ് അന്ന് പ്രണയം വെളിപ്പെടുത്തിയത്. അതെ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായി ഞാൻ പ്രണയത്തിലാണെന്ന് ഇതേ വീഡിയോയ്‌ക്ക് അടിക്കുറിപ്പായി ദിയയും കുറിച്ചിരുന്നു. ഇരുവരും ഒരുമിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതിയിരുന്നത്. അതിനിടയിലാണ് തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തി ദിയ എത്തിയത്. 

2023ൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്താണെന്ന ഫോളോവേഴ്സിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് വൈഷ്ണവുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന് ദിയ വെളിപ്പെടുത്തിയത്. ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോയെന്ന് പറയണമായിരുന്നു. പക്ഷെ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ച് നിർത്തികൊണ്ടിരുന്നു. പണ്ടേ പൊക്കോയെന്ന് പറഞ്ഞുവിടേണ്ടതായിരുന്നു. 

ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഓന്തിന്റെ സ്വഭാവം കാണിക്കുന്നവരെ എനിക്കിപ്പോൾ കണ്ടാൽ അറിയാം എന്നാണ് വൈഷ്ണവുമായി വേർപിരിഞ്ഞശേഷം ദിയ പറഞ്ഞത്. ദിയയുടെയും വൈഷ്ണവിന്റെ ഫ്രണ്ട്സ് ​ഗ്യാങിലുണ്ടായിരുന്ന വ്യക്തിയാണ് ദിയയുടെ ഭർത്താവ് അശ്വിൻ ​​ഗണേഷ്. പ്രണയത്തകർച്ചയ്ക്കുശേഷം വൈഷ്ണവിനെ കുറിച്ച് ദിയ അധികം സംസാരിക്കാൻ തയ്യാറാവാറില്ല. 

എന്നാൽ മുൻ കാമുകിയെ കുറിച്ചുള്ള ചോദ്യങ്ങളെ എന്നും സ്വാ​ഗതം ചെയ്യുന്ന കൂട്ടത്തിലാണ് വൈഷ്ണവ്. ഇപ്പോഴിതാ ദിയയുടെ ദാമ്പത്യജീവിതത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് വൈഷ്ണവ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് ദിയയുടെ ചിത്രം പങ്കിട്ട് ആശംസകൾ വൈഷ്ണവ് നേർന്നത്. എന്നാൽ അശ്വിനെ കുറിച്ച് ഒന്നും തന്നെ കുറിച്ചിട്ടുമില്ല. ദിയയെപ്പോലെ തന്നെ വൈഷ്ണവിന്റെ സുഹൃത്തായിരുന്നു അശ്വിനും.

വളരെ അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ദിയ വിവാഹ​ത്തിന് ക്ഷണിച്ചത്. ദിയയെപ്പോലെ തന്നെ വൈഷ്ണവും ഇപ്പോൾ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ്. ദിയ കൃഷ്ണയാണ് വൈഷ്ണവിനെ ഇൻഫ്ലുവെൻസറാകാൻ സഹായിച്ചത്. ഇരുവരും ഒരുമിച്ച് വീഡിയോസ് ചെയ്തതോടെയാണ് വൈഷ്ണവിന് ഇൻസ്റ്റയിൽ ഫോളോവേഴ്സ് കൂടിയത്. ചില ഷോർട്ട് ഫിലിമുകളിലും വൈഷ്ണവിന് അവസരം കിട്ടിയിരുന്നു. ഡേറ്റിങ്ങിനോടും വിവാഹത്തോടും ഇപ്പോൾ താത്പര്യമില്ലെന്നാണ് അടുത്തിടെ ഒരു വീഡിയോയിൽ വൈഷ്ണവ് പറഞ്ഞത്. 

#After #the #wedding #Diyakrishna #ex-boyfriend #vaishnavharichandran

Next TV

Related Stories
#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല;  ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

Nov 21, 2024 04:56 PM

#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം...

Read More >>
#diyakrishna  |  'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

Nov 21, 2024 02:15 PM

#diyakrishna | 'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

താനും അശ്വിനും കൂടി വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റ് ആണ് ഇതൊന്നും രണ്ടു വര്‍ഷത്തിന് ശേഷമേ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ എന്നും...

Read More >>
#norahmuskan |  മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

Nov 19, 2024 02:18 PM

#norahmuskan | മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

തന്റെ ജീവിതത്തെ പറ്റിയും തകർന്ന ദാമ്പത്യത്തെ പറ്റിയും നോറ ഷോയിൽ തുറന്നു പറഞ്ഞതെല്ലാം ഏറെ...

Read More >>
#elizabethudayan |  ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

Nov 19, 2024 12:41 PM

#elizabethudayan | ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

ഞാന്‍ ഇത് ഭയങ്കര പ്രൊഫഷണല്‍ ആയിട്ട് കൊണ്ടുപോകുന്നതല്ല. സുഹൃത്തുക്കള്‍ എന്നതു പോലെ കൊണ്ടു പോകുന്ന ചാനല്‍...

Read More >>
#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

Nov 18, 2024 04:14 PM

#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്പോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍...

Read More >>
#achusugandh | സാന്ത്വനത്തിലെ കണ്ണൻ  ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്

Nov 17, 2024 09:20 AM

#achusugandh | സാന്ത്വനത്തിലെ കണ്ണൻ ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്

ഇതുവരെയുണ്ടായിരുന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ...

Read More >>
Top Stories










News Roundup