---
title: "#prathanaindrajith | 'ഇത് ഏതാ കരിഞ്ഞാവള്‍? ഈ കൊച്ചിനെ കണ്ടാല്‍ വെള്ളം കുടിച്ചു കിടക്കുന്ന വീട്ടിലെ ആണെന്ന് പറയില്ലല്ലോ! ഇന്ദ്രജിത്തിന്റെ മകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ"
english_title: "#Social #media #mocking #Indrajith's #daughter #prathanaindrajith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/234118/social-media-mocking-indrajiths-daughter-prathanaindrajith"
published_at: "2024-09-08T13:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd56c40b5a0_1.jpg"
keywords: []
---

# #prathanaindrajith | 'ഇത് ഏതാ കരിഞ്ഞാവള്‍? ഈ കൊച്ചിനെ കണ്ടാല്‍ വെള്ളം കുടിച്ചു കിടക്കുന്ന വീട്ടിലെ ആണെന്ന് പറയില്ലല്ലോ! ഇന്ദ്രജിത്തിന്റെ മകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

> **Lead Summary:** **അച്ഛ**നും അമ്മയും മക്കളുമെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കുടുംബമാണ് നടന്‍ ഇന്ദ്രജിത്തിന്റേത്. മാതാപിതാക്കളും സഹോദരനും മാത്രമല്ല ഭാര്യയും മക്കളുമൊക്കെ സിനിമയില്‍ ചുവടുറിപ്പിച്ച് കഴിഞ്ഞു.

## Article Content

**അച്ഛ**നും അമ്മയും മക്കളുമെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കുടുംബമാണ് നടന്‍ ഇന്ദ്രജിത്തിന്റേത്. മാതാപിതാക്കളും സഹോദരനും മാത്രമല്ല ഭാര്യയും മക്കളുമൊക്കെ സിനിമയില്‍ ചുവടുറിപ്പിച്ച് കഴിഞ്ഞു.

ഇളമകള്‍ നക്ഷത്ര സിനിമയില്‍ അഭിനയിച്ചപ്പോള്‍ പാട്ട് പാടി കൊണ്ടാണ് മൂത്തമകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് സിനിമയില്‍ സജീവമായത്. പൊതുവേ സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകളില്‍ നിന്നും അകന്ന് നില്‍ക്കാറുണ്ടെങ്കിലും താരപുത്രിമാരുടെ പുതിയൊരു വീഡിയോ വൈറലാവുകയാണിപ്പോള്‍. മാത്രമല്ല ഇത് വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കും കാരണമായി.

നടന്‍ എന്നതിലുപരി പൃഥ്വിരാജ് സുകുമാരന്‍ ഫുട്‌ബോള്‍ ടീമിന് കൂടി നേതൃത്വം വഹിക്കുകയാണ്. സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഫോര്‍സ കൊച്ചി എഫ് സി എന്ന പേരിലാണ് ടീമിനെ രൂപീകരിച്ചത്. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന പൃഥ്വിരാജിന്റെ ടീമിന്റെ കളി കാണാന്‍ ഇന്ദ്രജിത്തിന്റെ മക്കള്‍ വന്നപ്പോള്‍ എന്ന ക്യാപ്ഷനിലാണ് പുതിയൊരു വീഡിയോ വൈറലായത്.

പ്രാര്‍ഥന ഇന്ദ്രജിത്തും സഹോദരി നക്ഷത്ര ഇന്ദ്രജിത്തും കുറച്ച് പെണ്‍സുഹൃത്തുക്കളും ഒരുമിച്ചാണ് മത്സരം കാണാന്‍ എത്തിയത്. കാറില്‍ നിന്നിറങ്ങിയ താരപുത്രിമാര്‍ കൂട്ടുകാരികളുമായി സംസാരിച്ചോണ്ട് നില്‍ക്കുന്നതും ശേഷം മത്സരം നടക്കുന്ന വേദിയിലേക്ക് നടന്ന് പോകുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍ താരപുത്രിയുടെ വസ്ത്രത്തിനെയും ശരീരത്തെയും പരിഹസിച്ച് കൊണ്ട് ചിലര്‍ എത്തിയിരിക്കുന്നത്. 

വൈറലാവുന്ന വീഡിയോയുടെ താഴെ താരപുത്രിയെ കളിയാക്കി കൊണ്ടാണ് ചിലര്‍ വന്നത്. 'ഇത് ഏതാ കരിഞ്ഞാവള്‍? ഇന്ദ്രജിത്തിന് ഇത്രയും മക്കളോ, ഇവരെ കണ്ടിട്ടാവും ഒരു പ്രധാനമന്ത്രി കേരളം സൊമാലിയ ആണ് എന്ന് പറഞ്ഞത്, ഒരു ഗതിയും ഇല്ലാതെ ഇവളും സിനിമയില്‍ വരുമോ, കഷ്ടം, കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ഈ കൊച്ചിനെ കണ്ടാല്‍ വെള്ളം കുടിച്ചു കിടക്കുന്ന വീട്ടിലെ ആണെന്ന് പറയില്ലല്ലോ...' എന്നിങ്ങനെ പ്രാര്‍ഥനയുടെ ശരീരത്തെ കളിയാക്കിയാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്. 

ഇതിനിടെ പ്രാര്‍ഥനയെ ചിലര്‍ ഷാരൂഖ് ഖാന്റെ മകളുമായിട്ടും സാമ്യപ്പെടുത്തി. ഷാരൂഖിന്റെ മകള്‍ സുഹാനയും ഇവളെ പോലെ തന്നെയാണ് നടക്കാറുള്ളത്. വവ്വാല്‍ ചൂപ്പിയ പോലെ. വളരെ മോശം ഡ്രസിങ് സെന്‍സ്' എന്നിങ്ങനെ നിരവധി കമന്റുകള്‍ വന്നിരിക്കുകയാണ്. അതേ സമയം വൃത്തിക്കേട് പറയുന്നവരെ താക്കീത് ചെയ്തും ആരാധകര്‍ എത്തുന്നുണ്ട്.

ചെറിയ കുട്ടികളാണെന്ന് നോക്കാതെ എന്ത് തോന്ന്യാസവും വിളിച്ച് പറയാമെന്നാണ് ചിലരുടെ ധാരണ. വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ അവിടുത്തെ രീതികളനുസരിച്ച് നടക്കുന്നു. കാണുന്നവരുടെ കണ്ണിലെ പ്രശ്‌നമല്ലാതെ വേറൊരു കുഴപ്പവും ഇവിടെ ഇല്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/234118/social-media-mocking-indrajiths-daughter-prathanaindrajith)