---
title: "#pinarayivijayan |   മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍"
english_title: "#Chief #Minister #PinarayiVijayan #wishes #Mammootty #his #birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233916/chief-minister-pinarayivijayan-wishes-mammootty-his-birthday"
published_at: "2024-09-07T15:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc1f0fa9fcd_mammooty.jpg"
keywords: []
---

# #pinarayivijayan |   മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

> **Lead Summary:** ** **എഴുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടിക്കുള്ള ആശംസ മുഖ്യമന്ത്രി പങ്കുവച്ചത്.

## Article Content

** **എഴുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടിക്കുള്ള ആശംസ മുഖ്യമന്ത്രി പങ്കുവച്ചത്.

മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്.

സ്വന്തം ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാലും എത്തിയിട്ടുണ്ട്. ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, സാംസ്‌കാരിക -സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/233916/chief-minister-pinarayivijayan-wishes-mammootty-his-birthday)