---
title: "നഷ്ടമായത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ തിരക്കഥാകൃത്തിനെയും സംവിധായകനെയും': കെ കെ ശൈലജ ടീച്ചർ"
english_title: "What is lost is the screenwriter and director who has found a place in the minds of the Malayalees': KK Shailaja Teacher"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2339/what-is-lost-is-the-screenwriter-and-director-who-has-found-a-place-in-the-minds-of-the-malayalees-kk-shailaja-teacher"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609a07d162325_shailaja teacher.jpg"
keywords: []
---

# നഷ്ടമായത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ തിരക്കഥാകൃത്തിനെയും സംവിധായകനെയും': കെ കെ ശൈലജ ടീച്ചർ

> **Lead Summary:** കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ നേരുകയാണ് സിനിമാ - സീരിയൽ - രാഷ്ട്രീയ - പൊതുമേഖലാ പ്രവർത്തകർ. തികച്ചും അപ്രതീക്ഷിതമായെത്തിയ ഈ മരണ വാർത്ത പലർക്കും അംഗീകരിക്കാൻ പോലുമായിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശൈലജ ടീച്ചറിൻ്റെ ആദരാഞ്ജലി പോസ്റ്റ്.

## Article Content

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ നേരുകയാണ് സിനിമാ - സീരിയൽ - രാഷ്ട്രീയ - പൊതുമേഖലാ പ്രവർത്തകർ. തികച്ചും അപ്രതീക്ഷിതമായെത്തിയ ഈ മരണ വാർത്ത പലർക്കും അംഗീകരിക്കാൻ പോലുമായിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശൈലജ ടീച്ചറിൻ്റെ ആദരാഞ്ജലി പോസ്റ്റ്.

പോസ്റ്റ്‌ ഇങ്ങനെ ; ഒട്ടനവധി ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ തിരക്കഥാകൃത്തിനെയും സംവിധായകനെയുമാണ് ഡെന്നിസ് ജോസഫിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. ശ്യാമ, ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത്, മനു അങ്കിൾ, അഥർവ്വം, ഇന്ദ്രജാലം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മലയാള ചലച്ചിത്രപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

'ശ്യാമ, ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത്, മനു അങ്കിൾ, അഥർവ്വം, ഇന്ദ്രജാലം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മലയാള ചലച്ചിത്രപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ' നിരവധി അണികളും ആദരാഞ്ജലികളറിയിച്ച് കമൻ്റ് ബോക്സിലെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2339/what-is-lost-is-the-screenwriter-and-director-who-has-found-a-place-in-the-minds-of-the-malayalees-kk-shailaja-teacher)