---
title: "#KrishnaKumar | 4 മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞു! പെണ്‍മക്കള്‍ക്ക് സ്വതന്ത്ര്യം ആദ്യമേ കൊടുത്തു; കൃഷ്ണ കുമാർ"
english_title: "#Diya #second #daughter #4 #children #married #Freedom #given #daughters #first #KrishnaKumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233820/diya-second-daughter-4-children-married-freedom-given-daughters-first-krishnakumar"
published_at: "2024-09-07T09:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbd0f786535_kuae.jpg"
keywords: []
---

# #KrishnaKumar | 4 മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞു! പെണ്‍മക്കള്‍ക്ക് സ്വതന്ത്ര്യം ആദ്യമേ കൊടുത്തു; കൃഷ്ണ കുമാർ

> **Lead Summary:** **[മ**ക്കളെ ഓര്‍ത്ത് എല്ലാ കാലത്തും അഭിമാനിക്കാവുന്ന താരദമ്പതിമാരാണ് നടന്‍ കൃഷ്ണ കുമാറും ഭാര്യ സിന്ധുവും. നാല് പെണ്‍മക്കള്‍ ഉള്ളതിന്റെ പേരില്‍ താരങ്ങള്‍ മുന്‍പ് പരിഹസിക്കപ്പെട്ടിരുന്നു.

## Article Content

**[മ**ക്കളെ ഓര്‍ത്ത് എല്ലാ കാലത്തും അഭിമാനിക്കാവുന്ന താരദമ്പതിമാരാണ് നടന്‍ കൃഷ്ണ കുമാറും ഭാര്യ സിന്ധുവും. നാല് പെണ്‍മക്കള്‍ ഉള്ളതിന്റെ പേരില്‍ താരങ്ങള്‍ മുന്‍പ് പരിഹസിക്കപ്പെട്ടിരുന്നു.

എന്നാല്‍ മക്കള്‍ വളരുന്നതിന് അനുസരിച്ച് ഇരുവരും അവരുടെ പേരിലാണ് അറിയപ്പെട്ട് തുടങ്ങിയത്.ഇപ്പോഴിതാ തന്റെ മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാറിപ്പോള്‍.

രണ്ടാമത്തെ മകള്‍ ദിയയുടെ വിവാഹമായിരുന്നു ഇന്നലെ. ഇതിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം വിവാഹത്തെ കുറിച്ചും നടന്‍ സൂചിപ്പിച്ചിരിക്കുകയാണ്.'

ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്... നടന്നതും, നടക്കുന്നതും, നടക്കാന്‍ പോകുന്നതും. പെണ്മക്കളെ ശാക്തീകരിക്കാന്‍, അവര്‍ക്കു സ്വാതന്ത്യം നല്‍കാന്‍, നമുക്ക് ശരിയെന്ന തോന്നിയ കാര്യങ്ങള്‍ അവരിലേക്ക് പകര്‍ന്ന് നല്‍കാന്‍ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസ്സില്‍ തോന്നി.

നമ്മള്‍ പറഞ്ഞു കൊടുത്തത് കുറച്ചൊക്കെ അവര്‍ മനസ്സിലാക്കി. ബാക്കി അവര്‍, അവരുടെ ജീവിത അനുഭവത്തില്‍ നിന്നും നേടിയെടുത്തു. അവര്‍ അവരുടെ ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുത്തു.

കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തു കൊണ്ടിരിക്കുന്നു. ദൈവാനുഗ്രഹം കൂടി വന്നപ്പോള്‍ അവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പും പ്രകൃതി ഒരുക്കി കൊടുത്തു.

4 മക്കളില്‍ രണ്ടാമത്തെ മകളായ ദിയയുടെ (Ozy) വിവാഹം കഴിഞ്ഞപ്പോള്‍ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകള്‍ കടന്നു പോയി. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കര്‍മങ്ങള്‍ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസ്സും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാന്‍ മാത്രമാണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നത്...

ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപെടുന്ന എല്ലാ സഹോദരങ്ങള്‍ക്കും, ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി നന്ദി...'

എന്നും പറഞ്ഞാണ് കൃഷ്ണ കുമാര്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.

ഓസി പോയപ്പോള്‍ സങ്കടം പോലെ, ഒരു അച്ഛന് മാത്രം അറിയുന്ന വേദനയെന്ന് പറയുകയാണ് ആരാധകര്‍.

അതേ സമയം ഇതിനെല്ലാം സിന്ധുഅമ്മ കാരണമാണെന്ന് കൂടി പറയണം. എല്ലാ പെണ്‍മക്കള്‍ക്കും അവരെ പോലൊരു അമ്മയെ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇവിടെ ഇവരേക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നത് ഇവരുടെ മാതാപിതാക്കള്‍ക്കാണ്. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്ക് നല്ല പാരന്റിങ് തന്നിട്ടുണ്ട്.

അതുകൊണ്ട് നിങ്ങള്‍ നിങ്ങളോടും അവരോടും സ്‌നേഹത്തിലും ബഹുമാനത്തിലും പോവുക... എന്നിങ്ങനെ കൃഷ്ണ കുമാറിനും കുടുംബത്തിനു ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/233820/diya-second-daughter-4-children-married-freedom-given-daughters-first-krishnakumar)