---
title: "അത്ഭുത മരുന്ന്  ശ്രദ്ധേയമാകുന്നു "
english_title: "The miracle medicine is remarkable"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2338/the-miracle-medicine-is-remarkable"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609a05a38b606_albhutha marunn.jpg"
keywords: []
---

# അത്ഭുത മരുന്ന്  ശ്രദ്ധേയമാകുന്നു 

> **Lead Summary:** അന്ധവിശ്വാസത്തിന്റെയും ആൾദൈവ സങ്കല്പങ്ങൾക്കുമെതിരെയുള്ള സന്ദേശമാണ് അത്ഭുത മരുന്ന് എന്ന ഹ്രസ്വചിത്രം. ശരീര വണ്ണത്തെ തുടർന്ന് മരുന്ന് കഴിച്ച് വണ്ണം കുറയ്ക്കാൻ തീരുമാനിക്കുന്നവന്റെ കഥയാണിത്. സ്വന്തം ശരീരത്തെ സ്നേഹിക്കാനും അന്ധവിശ്വാസങ്ങളെയും ആൾദൈവങ്ങളെയും കുറിച്ചും, പ്രയത്നിക്കാതെ ഒന്നും തന്നെ നേടാൻ സാധിക്കില്ല എന്നതിനെക്കുറിച്ചും കഥ പ്രേക്ഷകർക്ക് സന്ദേശങ്ങൾ നല്കുന്നു. മഹിങ്കർ ആണ് അൽഭുത മരുന്നിന്റെ സംവിധായകൻ.

## Article Content

അന്ധവിശ്വാസത്തിന്റെയും ആൾദൈവ സങ്കല്പങ്ങൾക്കുമെതിരെയുള്ള സന്ദേശമാണ് അത്ഭുത മരുന്ന് എന്ന ഹ്രസ്വചിത്രം. ശരീര വണ്ണത്തെ തുടർന്ന് മരുന്ന് കഴിച്ച് വണ്ണം കുറയ്ക്കാൻ തീരുമാനിക്കുന്നവന്റെ കഥയാണിത്. സ്വന്തം ശരീരത്തെ സ്നേഹിക്കാനും അന്ധവിശ്വാസങ്ങളെയും ആൾദൈവങ്ങളെയും കുറിച്ചും, പ്രയത്നിക്കാതെ ഒന്നും തന്നെ നേടാൻ സാധിക്കില്ല എന്നതിനെക്കുറിച്ചും കഥ പ്രേക്ഷകർക്ക് സന്ദേശങ്ങൾ നല്കുന്നു. മഹിങ്കർ ആണ് അൽഭുത മരുന്നിന്റെ സംവിധായകൻ.

പ്രവീൺ ചാലക്കുടി നായകനാകുന്ന അത്ഭുത മരുന്ന് എന്ന ഹ്രസ്വചിത്രം പ്രശസ്ത ജനപ്രിയ ഗായകൻ മധു ബാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റീലീസ് ചെയ്തത്.വണ്ണം കുറയ്ക്കാനുള്ളവർക്ക് അത്ഭുത മരുന്നിന്റെ രഹസ്യം അറിയാൻ ഈ മൂവി നിർബന്ധം ആയും കണ്ടിരിക്കണം.

> മിന്നൂസ് മീഡിയ വിഷൻ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രൊഡ്യൂസർ ഷാരോൺ ചാലക്കുടിയാണ്. പ്രവീൺ ചാലക്കുടിയ്ക്ക് പുറമെ റോസ് ഷാരോൺ,ഫിജോ പുല്ലൻ, രമ്യ അബു,രാജു മാളക്കാരൻ,ഷാരോൺ ചാലക്കുടി എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുപത്തൊൻപതാം നൂറ്റാണ്ട്, നീലവെളിച്ചം,മാഹാവീര്യർ," എന്നീ സിനിമകളിൽ അഭിനയിക്കുകയാണ് പ്രവീൺ ചാലക്കുടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2338/the-miracle-medicine-is-remarkable)