---
title: "#BhagatManuel  | പുലര്‍ച്ചെ മൂന്ന് വരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു; നിവിന്‍ പോളിക്ക് പിന്തുണയുമായി ഭഗത് മാനുവലും"
english_title: "#After #VineethSrinivasan #actor #BhagatManuel #also #supported #NivinPauly."
publisher: "moviemax.in"
canonical_url: "https://moviemax.in/news/233788/after-vineethsrinivasan-actor-bhagatmanuel-also-supported-nivinpauly"
published_at: "2024-09-06T23:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db44b219fd8_nivn.jpg"
keywords: []
---

# #BhagatManuel  | പുലര്‍ച്ചെ മൂന്ന് വരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു; നിവിന്‍ പോളിക്ക് പിന്തുണയുമായി ഭഗത് മാനുവലും

> **Lead Summary:** ** **വിനീത് ശ്രീനിവാസന് പിന്നാലെ നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ഭഗത് മാനുവലും. ഡിസംബര്‍ 14ന് തന്റെ കൂടെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിവിന്‍ ഉണ്ടായിരുന്നു എന്നാണ് വിനീത് വ്യക്തമാക്കിയത്.

## Article Content

** **വിനീത് ശ്രീനിവാസന് പിന്നാലെ നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ഭഗത് മാനുവലും. ഡിസംബര്‍ 14ന് തന്റെ കൂടെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിവിന്‍ ഉണ്ടായിരുന്നു എന്നാണ് വിനീത് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്കിലൂടെയാണ് നിര്‍ണായക തെളിവുമായി ഭഗത് മാനുവല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

2023 ഡിസംബര്‍ 14ന് സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന നിവിന്‍ പോളി പിറ്റേ ദിവസം, അതായത് ഡിസംബര്‍ 15ന്, പുലര്‍ച്ചെ മൂന്ന് മണി വരെ വിനീത് ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം സമര്‍ത്ഥിച്ചത്. ഇതിന് പിന്‍ബലം കൂട്ടുകയാണ് ഭഗത് മാനുവല്‍ പോസ്റ്റ് ചെയ്ത ചിത്രം.

സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ഭഗത് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. വിനീതിനും നിവിന്‍ പോളിക്ക് ഒപ്പം താനും ഇതേ ദിവസം ഉണ്ടായിരുന്നു എന്ന് ഭഗത് മാനുവല്‍ അന്ന് പകര്‍ത്തിയ ചിത്രത്തിന്റെ ഡിസ്‌ക്രിപ്ഷന്‍ സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ ഫോട്ടോയുടെ വിവരങ്ങളില്‍ ഡിസംബര്‍ 14ന് ആണ് ഇത് പകര്‍ത്തിയത് എന്ന് കാണാം. ”ഡിസംബര്‍ 14ന് രാവിലെ എട്ട് മുതല്‍ 15ന് പുലര്‍ച്ചെ മൂന്ന് വരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു.

ചിത്രങ്ങള്‍ തെളിവായി ഉണ്ട്” എന്ന് ഭഗത് നല്‍കിയ ക്യാപ്ഷന്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/233788/after-vineethsrinivasan-actor-bhagatmanuel-also-supported-nivinpauly)