---
title: "#ManjuWarrier | വിവാദങ്ങൾക്കിടയിലും പുതിയ ഫോട്ടോഷൂട്ടുമായി മഞ്ജു വാരിയർ; കാവിലെ ഭ​ഗവതിയെന്ന് ആരാധകർ  "
english_title: "#ManjuWarrier #with #new #photoshoot #despite #controversy "
publisher: "moviemax.in"
canonical_url: "https://moviemax.in/news/233724/manjuwarrier-with-new-photoshoot-despite-controversy"
published_at: "2024-09-06T17:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daf3e830d9d_manju_warrior.jpg"
keywords: []
---

# #ManjuWarrier | വിവാദങ്ങൾക്കിടയിലും പുതിയ ഫോട്ടോഷൂട്ടുമായി മഞ്ജു വാരിയർ; കാവിലെ ഭ​ഗവതിയെന്ന് ആരാധകർ  

> **Lead Summary:** ****മലയാളികൾക്ക് പ്രിയങ്കരിയായ മഞ്ജു വാര്യർ ഇന്ന് പലർക്കും പ്രചോദനമാണ്. വർഷങ്ങളു‌ടെ ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്ന ഇന്ത്യയിലെ മറ്റൊരു നടിക്കും ഇത്രമാത്രം സ്വീകാര്യത ലഭിച്ചിട്ടില്ല.

## Article Content

****മലയാളികൾക്ക് പ്രിയങ്കരിയായ മഞ്ജു വാര്യർ ഇന്ന് പലർക്കും പ്രചോദനമാണ്. വർഷങ്ങളു‌ടെ ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്ന ഇന്ത്യയിലെ മറ്റൊരു നടിക്കും ഇത്രമാത്രം സ്വീകാര്യത ലഭിച്ചിട്ടില്ല.

ബോളിവുഡിൽ തരം​ഗം സൃഷ്ടിച്ച മാധുരി ദീക്ഷിത്, കരിഷ്മ കപൂർ തുടങ്ങിയവരെല്ലാം ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നവരാണ്. എന്നാൽ ഇവർക്കാർക്കും മോളിവുഡിലെ മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ പോലെ ജനശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

തിരിച്ച് വരവിൽ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി മഞ്ജുവിനെ ആരാധകർ വാഴ്ത്തുന്നു. പ്രായം നാൽപത് പിന്നിട്ടിട്ടും മഞ്ജുവിന്റെ ഭം​ഗി കൂടുന്നേയുള്ളൂ എന്നാണ് ആരാധകർ പറയുന്നത്.

ഇരുപതുകാരിയുടെ ചുറുചുറുക്കോടെയാണ് നടിയെ ഇന്ന് പൊതുവേദികളിൽ കാണാറുള്ളത്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

റോസ് നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് മഞ്ജുവിനെ കാണുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

കാവിലെ ഭ​ഗവതിയെ പോലെ തോന്നുന്നെന്നാണ് ചിലരുടെ കമന്റ്. മലയാള സിനിമാ ലോകം വലിയ വിവാദങ്ങളിലൂടെ കടന്ന് പോകവെയാണ് മഞ്ജു പുതിയ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.

ഈ പ്രശ്നങ്ങളിലൊന്നും അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെങ്കിലും താരത്തിന്റെ പേരും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. 

ഡബ്ല്യുസിസിയിലെ സ്ഥാപക അം​ഗമായ ഒരു നടിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഡബ്ല്യുസിസിയിലെ മറ്റെല്ലാ നടിമാർക്കും അവസരങ്ങൾ കുറഞ്ഞപ്പോൾ ഈ നടിക്ക് മാത്രമാണ് തുടരെ സിനിമകൾ ലഭിച്ചത്.

സിനിമാ രം​ഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നതായി തനിക്കറിയില്ലെന്നും താനതിനെക്കുറിച്ചും കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി ഹേമ കമ്മിറ്റിക്ക് നൽകിയ മാെഴി. 

മലയാള സിനിമാ രം​ഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള ഈ നടിയു‌ടെ സ്വാർത്ഥ താൽപര്യം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

ഈ നടി മഞ്ജു വാര്യരാണെന്ന് പരക്കെ ആക്ഷേപം വന്നു. എന്നാൽ ഡബ്ല്യുസിസി പോലും ഈ വാദങ്ങളെ അം​ഗീകരിക്കുന്നില്ല.

 വിഷയത്തിൽ പ്രതികരിക്കാൻ മഞ്ജു വാര്യരും തയ്യാറായില്ല. നടിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വ്യാപക വിമർശനം വന്നിരുന്നു. എന്നാൽ ഈ കുറ്റപ്പെടുത്തലുകളൊന്നും മഞ്ജു വാര്യർ കാര്യമാക്കുന്നില്ല.

തന്റെ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് മഞ്ജു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും പിന്നീട് ചില നടിമാർ നടത്തിയ തുറന്ന് പറച്ചിലുകളോടും നടി പ്രതികരിച്ചിട്ടില്ല.

പൊതുവേ വിവാദങ്ങളിൽ നിന്നും മാറി നിൽക്കാൻ ശ്രമിക്കുന്ന നടിയാണ് മഞ്ജു വാര്യർ. മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്.

വിടുതലെെ 2, വേട്ടെെയാൻ, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ.

മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/233724/manjuwarrier-with-new-photoshoot-despite-controversy)