---
title: "#Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ"
english_title: "#husband #duty #started #straight #hotel #room #after #wedding #Diya #talks #about #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233723/husband-duty-started-straight-hotel-room-after-wedding-diya-talks-about-marriage"
published_at: "2024-09-06T17:37:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daf0899e533_diyasw.jpg"
keywords: []
---

# #Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ

> **Lead Summary:** **താ**രപുത്രി ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഏറെ നാളുകളായി ആരാധകരും ആകാംഷയോടെ കാത്തിരുന്ന വിവാഹങ്ങളിലൊന്നാണിത്.

## Article Content

**താ**രപുത്രി ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഏറെ നാളുകളായി ആരാധകരും ആകാംഷയോടെ കാത്തിരുന്ന വിവാഹങ്ങളിലൊന്നാണിത്.

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് ഇഷ്ടപ്പെട്ട രീതിയില്‍ കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് ദിയയിപ്പോള്‍.മക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള പിതാവാണ് കൃഷ്ണ കുമാര്‍.

മൂത്തസഹോദരി അഹാന വിവാഹം കഴിക്കുന്നതിന് മുന്‍പ് ദിയ വിവാഹം കഴിച്ചതും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. അതേ സമയം വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിമര്‍ശനമാണ് ദിയയ്ക്ക് ലഭിച്ചത്.

വിവാഹസാരി കൊള്ളില്ല, മേക്കപ്പ് തീരെയില്ല, മുടി കെട്ടിയത് ശരിയായില്ല, ആഭരണങ്ങളൊക്കെ ബോറാണ് എന്നിങ്ങനെ ദിയയുടെ വെഡ്ഡിങ്ങ് ഔട്ട്ഫിറ്റിനെ പറ്റി വ്യാപക വിമര്‍ശനമാണ് ലഭിച്ചത്.

വധുവായ ദിയയെക്കാളും സഹോദരിമാരാണ് സുന്ദരിമാരായി എത്തിയതെന്നും കമന്റുകള്‍ വന്നിരുന്നു. ഇപ്പോഴിതാ വിവാഹദിവസം എന്തൊക്കെ നടന്നു എന്നത് പുതിയൊരു വീഡിയോയായി പങ്കുവെച്ചിരിക്കുകയാണ് താരപുത്രി.

വിവാഹത്തിന്റെ തലേന്ന് മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ദിയ യൂട്യൂബ് ചാനലിലൂടെ വീഡിയോ പോസ്റ്റ് ചെയ്തത്. വെഡ്ഡിങ് വ്‌ളോഗ് ആണെന്ന് പറഞ്ഞുള്ള വീഡിയോയില്‍ രാവിലെ എഴുന്നേറ്റ് കല്യാണത്തിന് വേണ്ടി ഒരുങ്ങുന്നതും വിവാഹവേദിയിലേക്ക് വരുന്നതും ബാക്കി ചടങ്ങുകളുമൊക്കെ കാണിച്ചിരുന്നു.

മാത്രമല്ല മേക്കപ്പ് ഇടാത്തതിനെ കുറിച്ചും തന്റെ ലുക്കിനെ പറ്റിയുമൊക്കെ താരപുത്രി സൂചിപ്പിച്ചിരിക്കുകയാണ്.വീട്ടില്‍ അമ്മയടക്കം തന്റെ സഹോദരിമാരെല്ലാം അത്യാവശ്യം നന്നായി മേക്കപ്പ് ഇടുന്നവരാണ്.

അവരൊക്കെ നല്ല രീതിയില്‍ ഒരുങ്ങുകയും ചെയ്യും. എന്നാല്‍ തനിക്ക് ഒരുങ്ങി നടക്കുന്നതിനോടോ കൂടുതല്‍ മേക്കപ്പ് ഇടുന്നതിനോടോ തീരെ താല്‍പര്യമില്ല.

വിവാഹത്തിന് ഒരുങ്ങുന്നതും അങ്ങനെ തന്നെയായിരിക്കും. വളരെ ലൈറ്റായിട്ടുള്ള മേക്കപ്പ് മാത്രമേ ഉണ്ടാവു. അരമണിക്കൂറ് കൊണ്ട് തന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്നും ദിയ സൂചിപ്പിക്കുന്നു.

വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ദിയയുടെ വിവാഹത്തിന് പങ്കെടുത്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഉള്ളതിനാല്‍ ചടങ്ങുകളൊക്കെ തിക്കും തിരക്കുമൊന്നുമില്ലാതെ നടത്താനും സാധിച്ചിരുന്നു.

മാത്രമല്ല ചടങ്ങുകള്‍ തീര്‍ന്ന ഉടനെ ദിയ തന്റെ ഫോട്ടോസ് സെലക്ട് ചെയ്യുകയും അത് പുറത്ത് വിടുകയും ചെയ്തു.

അതേ സമയം വിവാഹത്തിന് പിന്നാലെ മറ്റൊരു സാരി ധരിച്ചാണ് ദിയ അശ്വിന്റെ വീട്ടിലേക്ക് പോയത്.

കേരള സ്റ്റൈല്‍ ധാവണിയും മുല്ലപ്പൂവുമൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് ദിയ ഇറങ്ങിയത്. സ്വന്തമായി വാങ്ങിയ പുത്തന്‍ കാറിലായിരുന്നു വിവാഹശേഷമുള്ള വധുവരന്മാരുടെ യാത്ര.

അശ്വിന്റെ അമ്മ അവരുടെ ആചാരപ്രകാരം ഇരുവരെയും വീട്ടിലേക്ക് സ്വീകരിച്ചു. ദിയയുടെ അമ്മ അശ്വിന് മാലയിട്ടപ്പോള്‍ അശ്വിന്റെ അമ്മ ദിയയ്ക്ക് വളയാണിട്ടത്.

എല്ലാ ചടങ്ങുകള്‍ക്കും ശേഷം ആദ്യ രാത്രി ആഘോഷിക്കാനും മറ്റും താരങ്ങള്‍ ഹോട്ടല്‍ മുറിയിലേക്കാണ് പോയത്. അവിടെ തങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സര്‍പ്രൈസുകള്‍ കാണിക്കുകയും ചെയ്തു.

ശേഷം ദിയയുടെ ആഭരണങ്ങളും മറ്റും അഴിച്ച് മാറ്റാന്‍ സഹായിക്കുന്ന ഭര്‍ത്താവാണുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/233723/husband-duty-started-straight-hotel-room-after-wedding-diya-talks-about-marriage)