#sumalatha | ഞാന്‍ കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പെടുത്തുന്നതാണ്! സെറ്റുകളില്‍ നടക്കുന്നതിനെ കുറിച്ച് നടി സുമലത

#sumalatha | ഞാന്‍ കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പെടുത്തുന്നതാണ്! സെറ്റുകളില്‍ നടക്കുന്നതിനെ കുറിച്ച് നടി സുമലത
2024-09-06T13:32:00 | By Adithya N P

(moviemax.in)തൂവാനത്തുമ്പികളിലെ ക്ലാര, നടി സുമലത എന്നും ഈയൊരു കഥാപാത്രത്തിലൂടെയാണ് മലയാള സിനിമാസ്വാദകരുടെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കാറുള്ളത്. പിന്നീട് മലയാളം വിട്ട് മറ്റ് ഭാഷകളില്‍ സജീവമായ നടി ഇപ്പോള്‍ രാഷ്ട്രീയക്കാരി കൂടിയാണ്.

ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് ചില അഭിപ്രായങ്ങള്‍ പറഞ്ഞെത്തിയിരിക്കുകയാണ് നടി.കഴിഞ്ഞ ദിവസങ്ങളില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധമായി ഉയര്‍ന്ന് വന്ന വെളിപ്പെടുത്തലുകളും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

പിന്നാലെ മലയാളത്തില്‍ അഭിനയിച്ച് പോയ മുതിര്‍ന്ന നടിമാര്‍ ദുരനുഭവം പങ്കുവെച്ച് എത്തുകയും ചെയ്തു. അങ്ങനെയാണ് ഈ വിഷയത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സുമലതയും പ്രതികരിച്ചത്.

ഡബ്ല്യൂസിസിയ്ക്ക് അഭിനന്ദം രേഖപ്പെടുത്തി കൊണ്ടാണ് സുമലത സംസാരിച്ച് തുടങ്ങിയത്. 'തുറന്ന് പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകള്‍ക്ക്, അതിന് കാരണമായ ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങള്‍.

ഒരിക്കലും ഈ മേഖലയില്‍ ആരും തുറന്ന് പറയാത്ത പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്.മലയാള സിനിമാ മേഖലയില്‍ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയില്‍, സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്രനീക്കമാണിത്.

ധൈര്യത്തോടെ മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമൊരുക്കാന്‍ നമുക്കെല്ലാം ബാധ്യതയുണ്ട്. ഇതിലെല്ലാം നടപടിയുണ്ടാകണം. മലയാളത്തില്‍ മുന്‍പ് കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പെടുത്തുന്നതാണ്.

ഞാന്‍ ജോലി ചെയ്ത പല സെറ്റുകളെല്ലാം കുടുംബം പോലെയായിരുന്നു. അതല്ലാത്ത കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടി സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഉപദ്രവിക്കുമെന്നും ചിലര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകള്‍ എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.

അന്ന് അവര്‍ക്കതെല്ലാം തുറന്ന് പറയാന്‍ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. പരാതി പറയുന്നവരെ മോശം കണ്ണിലൂടെ കാണുന്ന കാലം

. അത് മാറുന്നു എന്നതില്‍ സന്തോഷമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷി അല്ലെങ്കിലും ഇതെല്ലാം ഞെട്ടിക്കുന്നതാണ്. ഞാന്‍ കണ്ടിട്ടില്ല എന്നത് കൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാന്‍ ഞാനാളല്ല.

മലയാളത്തില്‍ എന്തുകൊണ്ട് ഇത്രയധികം പ്രശ്‌നങ്ങള്‍ നടക്കുന്നു എന്നെനിക്കറിയില്ല. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്.

പക്ഷേ ശക്തമായ നിലപാടെടുത്താല്‍ അവര്‍ അതിന് ധൈര്യപ്പെടില്ല. മലയാളം സിനിമാ മേഖലയില്‍ ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുന്ന നടിമാരുടെ കതകിലിടിക്കുന്ന സംഭവമൊക്കെ ഞാന്‍ മുമ്പും കേട്ടിട്ടുള്ളതാണെന്നും സുമലത പറയുന്നു.

സിനിമയിലെ പവര്‍ഗ്രൂപ്പിനെ കുറിച്ചും നടി സംസാരിച്ചു. 'ഏത് മേഖലയിലും പവര്‍ ഗ്രൂപ്പുകളുണ്ട്. രാഷ്ട്രീയത്തിലില്ലേ അത്തരം ഗ്രൂപ്പുകള്‍? സെറ്റുകളിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങള്‍ കൊണ്ട് വരിക എന്നത് മാത്രമാണ് വഴി.

അത് തെറ്റിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണം. ഇതിന് ഒരു സംഘടനയുടെ സര്‍ക്കുലര്‍ അല്ല, കൃത്യമായ നിയമസംവിധാനമാണ് വേണ്ടത്. അത് കൊണ്ടുവരാന്‍ കൃത്യമായ സമയം ഇതാണ്.

ഈ പൊതുനിയമം സിനിമാ വ്യവസായത്തില്‍ കര്‍ശനമായി നടപ്പാക്കണം. അതിന് ഭാഷാഭേദം പാടില്ല. യൂണിയനുകളോ സംഘടനകളോ ഒന്നും തൊഴില്‍ ദാതാക്കളല്ല. അതിനാല്‍ അവര്‍ക്ക് ഒരു ചട്ടം നടപ്പാക്കാന്‍ അധികാരവുമില്ല. അവര്‍ പറയുന്നത് ഒരു നിര്‍മാതാവോ സംവിധായകനോ പ്രൊഡക്ഷന്‍ ഹൗസോ കേള്‍ക്കണമെന്നുമില്ല.

സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ ദേശീയതലത്തില്‍ ഒരു പൊതുസംവിധാനം, ഭരണഘടന പ്രകാരം രൂപീകരിക്കണം. അവരായിരിക്കണം ഈ ചട്ടങ്ങള്‍ നടപ്പാക്കണ്ടത്. ഈ നാട്ടിലെ സ്ത്രീസുരക്ഷയ്ക്ക് അത്രയെങ്കിലും നമ്മള്‍ ചെയ്യേണ്ടതല്ലേ?

എന്നും സുമലത ചോദിക്കുന്നു. എണ്‍പതുകളില്‍ തെന്നിന്ത്യയിലെ താരറാണിമാരില്‍ ഒരാളായിരുന്നു സുമലത. കന്നട നടന്‍ അംബരീഷുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി അഭിനയത്തില്‍ നിന്നും മാറുന്നത്.

1990 ല്‍ പുറത്തിറങ്ങിയ പുറപ്പാട് എന്ന സിനിമയിലാണ് അവസാനമായി സുമലത മലയാളത്തില്‍ അഭിനയിച്ചത്. ശേഷം ഒന്ന് രണ്ട് സിനിമകളിലൂടെ തിരികെ വന്നെങ്കിലും അഭിനയത്തില്‍ സജീവമായില്ല.

Content Highlight: #Many #stories #have #heard #terrifying #Actress #Sumalatha #happens #sets

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup