---
title: "#diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം"
english_title: "#Watched #movie #first #night #thinking #married #Diya #question #husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233645/watched-movie-first-night-thinking-married-diya-question-husband"
published_at: "2024-09-06T13:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dab53a104f5_diya.jpg"
keywords: []
---

# #diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം

> **Lead Summary:** **[മ**ലയാള സിനിമയിലെയും ടെലിവിഷനിലൂടെയും ശ്രദ്ധേയരായ ചില താരങ്ങളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കൂട്ടത്തിലേറ്റവും തരംഗമായത് നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടേതാണ്.

## Article Content

**[മ**ലയാള സിനിമയിലെയും ടെലിവിഷനിലൂടെയും ശ്രദ്ധേയരായ ചില താരങ്ങളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കൂട്ടത്തിലേറ്റവും തരംഗമായത് നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടേതാണ്.

രണ്ടു വര്‍ത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിയയും ആണ്‍സുഹൃത്തായ അശ്വിനും വിവാഹം കഴിക്കുന്നത്.വലിയൊരു താരകുടുംബത്തിലെ അംഗമാണെങ്കിലും വിവാഹം ആര്‍ഭാടമില്ലാതെ ലളിതമാക്കുകയാണ് ദിയ ചെയ്തത്.

മാത്രമല്ല വിവാഹത്തെ കുറിച്ച് നേരത്തെ ഉണ്ടായിരുന്ന ആഗ്രഹം പോലെ കാര്യങ്ങള്‍ നടന്നതായിട്ടും താരപുത്രി വെളിപ്പെടുത്തി. സാധാരണ വിവാഹം കഴിഞ്ഞ് അന്ന് തന്നെ വധു വരന്മാര്‍ മറ്റ് തിരക്കുകളിലേക്ക് പോവുകയാണ് പതിവ്.

എന്നാലിവിടെ ആദ്യരാത്രി എന്ത് സംഭവിക്കുന്നുവെന്ന് കാണിച്ചൊരു വീഡിയോയുമായിട്ടാണ് ദിയ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരിക്കാറുള്ള വിവാഹദിവസവും രസകരമായ ചില വീഡിയോസ് പങ്കുവെച്ചിരുന്നു.

വിവാഹത്തിന് ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറയുന്ന പോസ്റ്റുകള്‍ക്കിടയില്‍ ഒന്ന് ഫസ്റ്റ് നൈറ്റിനെ സൂചിപ്പിക്കുന്നതാണ്.അശ്വിനും ദിയയും ബെഡ്‌റൂമില്‍ ഒരുമിച്ച് കിടക്കുന്നതും ശേഷം ടിവിയില്‍ സിനിമ കാണുന്നതുമാണ് വീഡിയോയിലുള്ളത്.

അശ്വിന്‍ സിനിമ കാണുമ്പോള്‍ ഏത് സിനിമയാണെന്ന് ദിയ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ശേഷം സിനിമയിലെ രംഗം എന്താണെന്നും കാണിച്ചിരുന്നു.

നടന്‍ ജഗദീഷും ഉര്‍വശിയും തകര്‍ത്തഭിനയിച്ച ഭാര്യ എന്ന സിനിമയാണ് ആദ്യരാത്രി താരദമ്പതിമാര്‍ കണ്ടോണ്ടിരിക്കുന്നത്.

മാത്രമല്ല സിനിമയിലെ ആദ്യരാത്രിയില്‍ ജഗദീഷും ഉര്‍വശിയും തമ്മിലുള്ള സംഭാഷണവും വീഡിയോയിലുണ്ട്.

വിവാഹം കഴിഞ്ഞത് കൊണ്ട് ഇനിയിത് പോലെയുള്ള സിനിമകള്‍ മാത്രമേ കാണാന്‍ പറ്റുകയുള്ളോ എന്നാണ് തമാശരൂപേണ ദിയ ചോദിക്കുന്നത്. വളരെ രസകരമായ രീതിയില്‍ അവതരിപ്പിച്ചതാണെങ്കിലും താരങ്ങളുടെ വീഡിയോ വൈറലാവുകയാണിപ്പോള്‍.

വിവാഹം കഴിഞ്ഞത് പോലും തനിക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ താരപുത്രി പങ്കുവെച്ചത്. ഇനി തിരക്കുകളൊക്കെ കഴിഞ്ഞതിന് ശേഷമേ അത് ഉള്‍കൊള്ളാന്‍ സാധിക്കുകയുള്ളുവെന്നും ദിയ സൂചിപ്പിച്ചു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും സ്‌നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചുമൊക്കെ കമന്റുകള്‍ വന്നു.

ഏറെ വര്‍ഷങ്ങളായി തന്റെ സുഹൃത്ത് ഗ്യാങ്ങില്‍ തന്നെ ഉണ്ടായിരുന്ന ആളാണ് അശ്വിനെന്നാണ് ദിയ പറഞ്ഞത്.

അന്ന് മുതലേ ഇവനെ അറിയാമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് തങ്ങള്‍ പ്രണയത്തിലാണ്. അശ്വിന്‍ പ്രൊപ്പോസ് ചെയ്തതിന് ശേഷം വീട്ടുകാരോടും ഇഷ്ടത്തെ കുറിച്ച് അറിയിച്ചു. അവര്‍ക്കും സമ്മതമായിരുന്നു. മാത്രമല്ല താനെങ്ങനെ ആഗ്രഹിച്ചോ അതുപോലെയാണ് വിവാഹം നടത്തിയതെന്നും ദിയ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/233645/watched-movie-first-night-thinking-married-diya-question-husband)