---
title: "നടന്‍ മന്‍സൂര്‍ അലി ഖാൻ ആശുപത്രിയിൽ"
english_title: "Actor Mansoor Ali Khan in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2336/actor-mansoor-ali-khan-in-hospital"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60990bd014ea8_mansoor.jpg"
keywords: []
---

# നടന്‍ മന്‍സൂര്‍ അലി ഖാൻ ആശുപത്രിയിൽ

> **Lead Summary:** വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലാണിപ്പോള്‍ താരം. വൃക്കയിൽ കല്ലുണ്ടെന്നും അതിനാൽ നടന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമകളിലുൾപ്പെട നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സഹനടനായും തിളങ്ങിയിട്ടുള്ള താരമാണ് മൻസൂർ.

## Article Content

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലാണിപ്പോള്‍ താരം. വൃക്കയിൽ കല്ലുണ്ടെന്നും അതിനാൽ നടന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമകളിലുൾപ്പെട നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സഹനടനായും തിളങ്ങിയിട്ടുള്ള താരമാണ് മൻസൂർ.

ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്‍റെ പ്രസ്താവന വലിയ വിവാദമായതോടെ സോഷ്യൽമീഡിയയിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിൽ നടനെതിരെ കേസ് എടുത്തിരുന്നു. വാക്‌സിനെതിരെയുള്ള വ്യാജപ്രചാരണത്തിന് നടനെതിരെ മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.കൊവിഡ് വാക്‌സിനെടുത്തതാണ് നടന്‍ വിവേകിന്‍റെ മരണത്തിന് ഇടയാക്കിയതെന്നായിരുന്നു മൻസൂറിന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2336/actor-mansoor-ali-khan-in-hospital)