---
title: "#Anumol  | നിങ്ങളുടെ ഇമേജ് നിങ്ങളായിട്ട് ഡാമേജാക്കരുത്! മോശം കമന്റിന് മറുപടി നല്‍കി അനുമോള്‍"
english_title: " #Dont #damage #image #being #yourself #Anumol #replied #bad #comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233549/dont-damage-image-being-yourself-anumol-replied-bad-comment"
published_at: "2024-09-06T07:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da5dcfd1117_anu.jpg"
keywords: []
---

# #Anumol  | നിങ്ങളുടെ ഇമേജ് നിങ്ങളായിട്ട് ഡാമേജാക്കരുത്! മോശം കമന്റിന് മറുപടി നല്‍കി അനുമോള്‍

> **Lead Summary:** **[താ**രങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. പ്രത്യേകിച്ചും നടിമാര്‍ക്ക്. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയുടെ കണ്ണുകള്‍ എല്ലായിടത്തും എത്തും. അതുകൊണ്ട് തന്നെ താരങ്ങളുടെ ഓരോ നീക്കവും വിലയിരുത്തപ്പെടുകയും ചെയ്യും. '

## Article Content

**[താ**രങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. പ്രത്യേകിച്ചും നടിമാര്‍ക്ക്. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയുടെ കണ്ണുകള്‍ എല്ലായിടത്തും എത്തും. അതുകൊണ്ട് തന്നെ താരങ്ങളുടെ ഓരോ നീക്കവും വിലയിരുത്തപ്പെടുകയും ചെയ്യും. '

അവസരങ്ങളും ആരാധകരേയുമൊക്കെ സോഷ്യല്‍ മീഡിയ നേടിക്കൊടുക്കുമെങ്കിലും പലപ്പോഴും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരികയും ചെയ്യാറുണ്ട്.

സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നവരായി നിരവധി പേരുണ്ട്. ചിലരൊക്കെ മിണ്ടാതെ പോകുമ്പോള്‍ മറ്റ് ചിലര്‍ പ്രതികരിക്കും. കാലത്തിന്റേതായ മാറ്റം സോഷ്യല്‍ മീഡിയയിലും സംഭവിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സദാചാര വാദികള്‍ സോഷ്യല്‍ മീഡിയ്ക്ക് അന്യയമായിട്ടില്ല.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു സദാചാര കമന്റിന് നടി അനുമോള്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള നടിയാണ് അനുമോള്‍.

സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അനുമോള്‍ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയിലും സജീവാണ് അനു. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം അനു വളരെ സജീവമാണ്.

താരത്തിന്റെ യാത്രകളുടേയും മറ്റും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ഇപ്പോഴിതാ ഒരു യാത്രയിലാണ് അനു. ബാലിയിലാണ് അനു ഇപ്പോള്‍. യാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

അങ്ങനെ പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള തന്റെ ചിത്രങ്ങളായിരുന്നു അനു പങ്കുവച്ചത്.

ഇതില്‍ ഒരാള്‍ കമന്റുമായി എത്തുകയായിരുന്നു. നിങ്ങളുടെ ഇമേജ് നിങ്ങള്‍ തന്നെ ഡാമേജ് ആക്കാതിരിക്കൂ എന്നായിരുന്നു അനുവിന്റെ ചിത്രത്തിന് ലഭിച്ച കമന്റ്.പിന്നാലെ തന്നെ താരം മറുപടിയുമായെത്തി.

എനിക്ക് ഒരു ഇമേജും വേണ്ട. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാതിരിക്കുമ്പോള്‍ എനിക്ക് ഞാനായിട്ടിരിക്കാനാണ് ആഗ്രഹം എന്നായിരുന്നു അനുവിന്റെ മറുപടി. ഇതോടെ നിരവധി പേരാണ് അനുവിന് പിന്തുണയുമായി എത്തിയത്.

അതെ ഒരു ഇമേജും വേണ്ട. നമ്മുടെ ഇഷ്ടത്തിന് ആര്‍ക്കും അറിഞ്ഞു കൊണ്ട് ദോഷം വരാതെ.. സന്തോഷായി ജീവിക്കുക. കപട സദാചാര വാദികള്‍-സോഷ്യല്‍ മീഡിയ ആങ്ങളമാര്‍ ഓടട്ടേ, ഇതില്‍ ഡാമേജ് ആകുന്ന തരത്തില്‍ ഒന്നുമില്ലല്ലോ.

ഇഷ്ടപ്പെട്ടെങ്കില്‍ ഒരു ലൈക്ക് ഇടുക. ഇല്ലെങ്കില്‍ കാണണ്ട, അവരുടെ എന്‍ജോയ്‌മെന്റിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. നമ്മള്‍ നോക്കുന്ന രീതി ശരിയായിരുന്നാല്‍ എല്ലാം ശരിയാകും, മാഡം നിങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കി സമയം കളയേണ്ടതില്ല എ്ന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.

അതേസമയം, ഒട്ടും ജിമ്മി അല്ല. കട്ടിങ്‌സ് ഇല്ല. ജിമ്മില്‍ പൊയ്‌ക്കോ അനു എന്ന് ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനും അനു മറുപടി നല്‍കുന്നുണ്ട്. ഉള്ള കട്ടിങ്‌സ് മതി എന്നായിരുന്നു അനു നല്‍കിയ മറുപടി.

നിരവധി പേരാണ് താരത്തിന് പിന്തുണയുമായി വന്നിരിക്കുന്നത്. അനുവിന്റെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/233549/dont-damage-image-being-yourself-anumol-replied-bad-comment)