#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു
Sep 5, 2024 08:01 PM | By ADITHYA. NP

(moviemax.in)നാളുകളായിട്ട് പ്രേക്ഷകർ കാത്തിരുന്ന ആ സുദിനമായിരുന്നു ഇന്ന്. ദിയയും അശ്വിനും വിവാഹിതരായി. ഇത്രയും നാൾ ഈ ദിവസത്തെ കുറിച്ചുള്ള ആകാംഷയിലായിരുന്നു എല്ലാവരും.

പക്ഷേ ഇന്നു വരെ വിവാഹം എന്നു നടക്കുമെന്ന് യാതൊരു വിവരവും ഇല്ലായിരുന്നു. എങ്കിലും വിവാഹ വിശേഷങ്ങളെല്ലാം എല്ലാവരും പങ്കു വെക്കുന്നുണ്ടായിരുന്നു.

ദിയയുടെ വിവാഹം ഒരു ആഢംബര രീതിയിൽ ആയിരിക്കില്ലെന്ന് ദിയ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രേക്ഷകർക്ക് ഒരുപാട് സർപ്രൈസുകൾ തന്റെ ഔട്ട്ഫിറ്റിലൂടെയും വിവാഹത്തിന്റെ രീതിയെ സംബന്ധിച്ചും ഉണ്ടായിരിക്കുമെന്നും പറഞ്ഞിരുന്നു.

ഓസിയുടെ വിവാഹത്തിൽ മൂന്ന് സഹോദരിമാരും ശരിക്കും ഷൈൻ ചെയ്തു. വിവാഹത്തെ കുറിച്ച് ഫിൽമിബീറ്റ് മലയാളത്തിലൂടെ അഹാന കൃഷ്ണ സംസാരിക്കുന്നു."വിവാഹം എല്ലാം മം​ഗളമായിട്ട് കഴിഞ്ഞു. വളരെ ചെറിയ പരിപാടിയായിരുന്നു.

അടുത്തറിയുന്ന ആളുകൾ മാത്രമായിരുന്നു പങ്കെടുത്തത്. റിസപ്ഷൻ ഉണ്ടായിരിക്കില്ല. ഹൽദി, സം​ഗീത്, കല്യാണം എന്നിങ്ങനെ മൂന്ന് ഫങ്ഷനുകൾ ആയിട്ടായിരുന്നു പ്ലാൻ ചെയ്തത്. അതിനാൽ ഇനി റിസപ്ഷൻ ഉണ്ടായിരിക്കുന്നതല്ല.

" അഹാന പറയുന്നു. അഹാനയും ഇഷാനിയും ഹൻസുവും കല്യാണപ്പെണ്ണിനെ പോലെയാണ് ഒരുങ്ങിയത്. അതിനെ കുറിച്ച് അഹാനയോട് ചോദിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുങ്ങാൻ ഒരുപാട് ഇഷ്ടമാണ് എന്നാണ്.

"ദിയക്ക് അവളെ പോലെ ഞങ്ങളും നന്നായിട്ട് ഒരുങ്ങി നിൽക്കണമെന്ന് നിർബന്ധമായിരുന്നു. വേറെ ആരുടേയും കല്യാണത്തിനു പോകുമ്പോൾ ഇത്രയും ഒരുങ്ങാൻ സാധിക്കില്ലല്ലോ.

ജീവിതത്തിൽ ആദ്യമായിട്ടാണ് വീട്ടിൽ ഇത്രയും വലിയ ആഘോഷം നടക്കുന്നത്. ആ ഒരു എക്സൈറ്റ്മെന്റ് എല്ലാവർക്കും ഉണ്ട്." അഹാന പറയുന്നു.

എല്ലാവരും പിങ്ക് നിറത്തിലുള്ള സാരിയിലാണ് വിവാഹത്തിനെത്തിയത്. അതിനാൽ മൂവരും വിവാഹത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു.ഈ കോസ്റ്റ്യൂം എല്ലാം ഞങ്ങൾ തന്നെയാണ് സെലക്ട് ചെയ്തത്.

ഇതൊരു സാധാരണ സാരിയാണ്. ഇടക്കിടെ ഷൂട്ടിനെല്ലാം പോകുന്നതിനാൽ ഇതിനെ കുറിച്ച് അൽപം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ട് സെലക്ട് ചെയ്തുവെന്നാണ് അഹാന പറയുന്നത്.

അനിയത്തിയെ മിസ്സ് ചെയ്യുമോ എന്ന ചോദിച്ചപ്പോൾ അതിനുള്ള ​ഗ്യാപ് കിട്ടുമെന്ന് തോന്നുന്നില്ല എന്നാണ് അഹാന പറയുന്നത്. കാരണം അവർ വീടിനടുത്തുള്ള അപ്പാർട്ട്മെന്റിലേക്കാണ് മാറിയിരിക്കുന്നത്.

എല്ലാവരും ഒരുമിച്ചാണ് ഉറങ്ങിയിരുന്നത് എന്ന് മുൻപ് അഹാന പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിൽ നിന്നും ഓസി മറ്റൊരു വീട്ടിലേക്ക് പോയി. എന്നാൽ ഓസിയുടെ പടിയിറക്കം ഒരു പരിധി വരെ ആരെയും ഇമോഷണലി തളർത്തില്ലെന്നാണ് അഹാനയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

കാരണം ഇരുവരും തൊട്ടടുത്ത് തന്നെയാണ് പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്. നയൻതാര- വി​ഘ്നേഷ് ശിവൻ വിവാഹം പോലെ ​ഗംഭീരമായിരുന്നു ദിയ- അശ്വിൻ വിവാഹം.

നയൻതാരയുടെ വിവാഹത്തിന്റെ ഒരു പാറ്റേൺ പൊതുവേ ഉണ്ടായിരുന്നു. അതുപോലെ ആ കളർ തീം വളരെ എല​ഗന്റായിരുന്നു. അവർക്ക് മാത്രമായിരുന്നില്ല വിവാഹത്തിനു പങ്കെടുത്ത എല്ലാവരും അങ്ങനെയായിരുന്നു. ദിയയുടെ കഴുത്തിലെ ആഭരണങ്ങളും നയൻതാര ധരിച്ച പോലുള്ള ഡിസൈനുകളായിരുന്നു.

#gap #miss #sister #inlaw #Elder #sister #Ahana #reacts #after #Diya #marriage

Next TV

Related Stories
#abhishekjayadeep | 'ഞാനും ജാനുവും ലിവിം​ഗ് ടു​ഗെദറിലാണ്, മോനെ, നിനക്കെന്തിന്റെ കേടാണെന്ന് ചോദിച്ചു...!' തുറന്ന് പറഞ്ഞ് അഭിഷേക്

Nov 25, 2024 12:21 PM

#abhishekjayadeep | 'ഞാനും ജാനുവും ലിവിം​ഗ് ടു​ഗെദറിലാണ്, മോനെ, നിനക്കെന്തിന്റെ കേടാണെന്ന് ചോദിച്ചു...!' തുറന്ന് പറഞ്ഞ് അഭിഷേക്

ഒരു ജ്വല്ലറിയുടെ പരസ്യമുണ്ടായിരുന്നു. അതിൽ ജാൻമണി വിവാഹ ആഭരണങ്ങൾ ധരിച്ചിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്ന് ചുമ്മാ തമാശയ്ക്ക് വീഡിയോ...

Read More >>
#Karthiksurya | മോശം ഭക്ഷണമായിരുന്നു വിളമ്പിയത്; ക്ലോസറ്റിനേക്കാള്‍ ബുദ്ധിമുട്ടിയത് കപ്പ് വൃത്തിയാക്കാനാണ് -കാര്‍ത്തിക് സൂര്യ

Nov 24, 2024 01:38 PM

#Karthiksurya | മോശം ഭക്ഷണമായിരുന്നു വിളമ്പിയത്; ക്ലോസറ്റിനേക്കാള്‍ ബുദ്ധിമുട്ടിയത് കപ്പ് വൃത്തിയാക്കാനാണ് -കാര്‍ത്തിക് സൂര്യ

കേരളം മുതല്‍ അസം വരെയുള്ള, ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്ര വീഡിയോയുമായാണ് കാര്‍ത്തിക് സൂര്യ...

Read More >>
#ARRahman | 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം; ഇല്ലെങ്കിൽ നിയമനടപടി'; മുന്നറിയിപ്പുമായി എ ആർ റഹ്മാൻ

Nov 24, 2024 11:35 AM

#ARRahman | 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം; ഇല്ലെങ്കിൽ നിയമനടപടി'; മുന്നറിയിപ്പുമായി എ ആർ റഹ്മാൻ

വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി റഹ്മാനെ ഇവർ അപകീർത്തിപ്പെടുത്തുകയാണെന്നും പുറത്ത് വിട്ട പ്രസ്താവനയിൽ...

Read More >>
#jishinmohan | ജിഷിന്‍ വീണ്ടും വിവാഹിതനാവുകയാണോ? നടി അമേയ നായര്‍ക്കൊപ്പം 365 ദിവസം പൂര്‍ത്തിയാക്കി? വീഡിയോയുമായി താരം

Nov 23, 2024 09:40 AM

#jishinmohan | ജിഷിന്‍ വീണ്ടും വിവാഹിതനാവുകയാണോ? നടി അമേയ നായര്‍ക്കൊപ്പം 365 ദിവസം പൂര്‍ത്തിയാക്കി? വീഡിയോയുമായി താരം

'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു' എന്ന് പറഞ്ഞ് ഇരുവരും പരിചയപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. അമേയയെ ടാഗ് ചെയ്ത്...

Read More >>
#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല;  ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

Nov 21, 2024 04:56 PM

#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം...

Read More >>
#diyakrishna  |  'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

Nov 21, 2024 02:15 PM

#diyakrishna | 'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

താനും അശ്വിനും കൂടി വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റ് ആണ് ഇതൊന്നും രണ്ടു വര്‍ഷത്തിന് ശേഷമേ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ എന്നും...

Read More >>
Top Stories










News Roundup