---
title: "#durgaviswanathan | ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി"
english_title: "#Singer #DurgaVishwanath #got #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233492/singer-durgavishwanath-got-married"
published_at: "2024-09-05T19:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9b54ece24c_durga.jpg"
keywords: []
---

# #durgaviswanathan | ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി

> **Lead Summary:** **** ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരന്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനാണ് റിജു.

## Article Content

**** ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരന്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനാണ് റിജു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

പച്ച കാഞ്ചീപുരം സാരിയിലായിരുന്നു ദുര്‍ഗ വിവാഹചടങ്ങുകളില്‍ തിളങ്ങിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദുര്‍ഗയുടെ സേവ് ദ ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദുര്‍ഗ പങ്കുവെച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/233492/singer-durgavishwanath-got-married)