---
title: "കാമുകിയ്ക്ക് പിറന്നാള്‍ സമ്മാനം; 30 സെക്കന്‍ഡിനായി റൊണാള്‍ഡോ മുടക്കിയത് കേട്ട് ഞെട്ടി ആരാധകര്‍ "
english_title: "Birthday present for girlfriend; Fans shocked by Ronaldo's stop for 30 seconds"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23348/birthday-present-for-girlfriend-fans-shocked-by-ronaldos-stop-for-30-seconds"
published_at: "2022-01-29T19:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5490356e5e_ronaldo.jpg"
keywords: []
---

# കാമുകിയ്ക്ക് പിറന്നാള്‍ സമ്മാനം; 30 സെക്കന്‍ഡിനായി റൊണാള്‍ഡോ മുടക്കിയത് കേട്ട് ഞെട്ടി ആരാധകര്‍ 

> **Lead Summary:** **ലോ**കത്തിലെ ഏറ്റവും ധനികരായ അത്‌ലറ്റുകളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കാമുകിക്ക് 50 ലക്ഷം രൂപയുടെ പിറന്നാള്‍ സമ്മാനം നല്‍കിയ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.

## Article Content

**ലോ**കത്തിലെ ഏറ്റവും ധനികരായ അത്‌ലറ്റുകളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കാമുകിക്ക് 50 ലക്ഷം രൂപയുടെ പിറന്നാള്‍ സമ്മാനം നല്‍കിയ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.

28-ാം ജന്മദിനം ആഘോഷിക്കുന്ന ജോര്‍ജീന റോഡ്രിഗസിന്‍റെ ചിത്രങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാനാണ് താരം 50,000 പൗണ്ട് ചിലവഴിച്ചിരിക്കുന്നത്.

കാമുകിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ തെളിയിക്കുന്ന വീഡിയോ പോര്‍ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് 30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള പിറന്നാള്‍ വീഡിയോ തയ്യാറാക്കിയത്.

ജോര്‍ജീനക്കും നാല് മക്കള്‍ക്കുമൊപ്പമാണ് റൊണാള്‍ഡോ ദുബൈയിലെത്തിയത്. 2016 ജൂണിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ഒരുമിച്ച്‌ കഴിയുകയാണ്. നര്‍ത്തകിയും മോഡലുമായ ജോര്‍ജിന സ്പെയിനിലെ ജാക്ക സ്വദേശിനിയാണ്.

റൊണാള്‍ഡോയെപ്പോലെ ജോര്‍ജിനയും ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണ്. 2020 ല്‍ ജോര്‍ജീനയുടെ 27 ാമത് പിറന്നാള്‍ ആഘോഷിക്കാന്‍ ഇറ്റലിയിലെ സ്കൈ റിസോര്‍ട്ടില്‍ എത്തിയ റൊണാള്‍ഡോ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് വിവാദത്തില്‍പ്പെട്ടിരുന്നു.

ദമ്പതികള്‍ ഇരട്ട കുട്ടികളെ പ്രതീക്ഷിക്കുന്നുണ്ടെന്ന വാര്‍ത്ത സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് റൊണാള്‍ഡോ പ്രദര്‍ശിപ്പിച്ചത്.

'പിറന്നാള്‍ ആശംസകള്‍ ജിയോ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ് റൊണാള്‍ഡോ.

### Related Links & Sources
- [Original Story Source](https://moviemax.in/news/23348/birthday-present-for-girlfriend-fans-shocked-by-ronaldos-stop-for-30-seconds)