#shakeela | ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ട്; കാരവനിൽ നടക്കുന്നത് അത് മാത്രമല്ല! വെളിപ്പെടുത്തി ഷക്കീല

#shakeela | ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ട്; കാരവനിൽ നടക്കുന്നത്  അത് മാത്രമല്ല! വെളിപ്പെടുത്തി ഷക്കീല
Sep 4, 2024 11:22 PM | By Athira V

ഇന്ത്യയിലെ ജനപ്രിയ നടി എന്നതിലുപരി ബിഗ്രേഡ് നായികയായിട്ടാണ് ഷക്കീല അറിയപ്പെട്ടിരുന്നത്. മലയാള സിനിമയില്‍ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിച്ചാണ് നടി പ്രശസ്തിയിലേക്ക് വളര്‍ന്നത്. 

 ചില അഭിമുഖങ്ങളിലൂടെ തനിക്ക് സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ഷക്കീല പറഞ്ഞിരുന്നു. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഷക്കീല നല്‍കിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഷക്കീല ഇന്ത്യയില്‍ പ്രശസ്തയായി വളര്‍ന്നു. സില്‍ക്ക് സ്മിത നായികയായെത്തിയ ചിത്രത്തിലൂടെയാണ് ഷക്കീലയുടെ അരങ്ങേറ്റം. അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ സില്‍ക്കും ഷക്കീലയും മത്സരിച്ച് അഭിനയിച്ചു. സില്‍ക്ക് സ്മിതയുടെ ആത്മഹത്യയ്ക്ക് ശേഷമാണ് ഷക്കീലയ്ക്ക് ആരാധകരുടെ എണ്ണം വര്‍ധിച്ചത്. 

ഒരു ഘട്ടത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളില്‍ പോലും ഷക്കീല പ്രധാന ഘടകമായിരുന്നു. പിന്നീട് സിനിമയിലെ നായികമാര്‍ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തി നിന്നും ഷക്കീല ഒഴിവാക്കപ്പെട്ട് തുടങ്ങി. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് താന്‍ തമിഴ്‌നാട്ടില്‍ എത്തിയതെന്നാണ് നടി പറയുന്നത്. തുടര്‍ന്ന് തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടു. 

ഇപ്പോള്‍ ഷക്കീലയ്ക്ക് സിനിമയില്‍ വലിയ അവസരങ്ങളൊന്നുമില്ലെങ്കിലും തെലുങ്ക് ബിഗ് ബോസ്, വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാലി ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ സജീവമാണ്. ചില പരിപാടികളുടെ അവതാരകയായിട്ടും നടി എത്താറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ നടി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. 

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് ഡ്രസ്സ് മാറാന്‍ പോലും നല്ലൊരു സ്ഥലം കിട്ടിയിരുന്നില്ല. ചില സ്ഥലങ്ങളില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ ഡ്രസ് ഇട്ടിട്ട് അതിന്റെ ഉള്ളിലൂടെ മറ്റൊന്ന് മാറേണ്ടി വന്നു. അപ്പോള്‍ ഞങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം വേദനയോടെയായിരുന്നു. അന്നൊക്കെ ഇപ്പോഴുള്ള പോലെ കാരവാനുകള്‍ ഇല്ലായിരുന്നു.

എന്തിനധികം, പലരും കരുതുന്നത് പോലെ വസ്ത്രം മാറുന്നത് മാത്രമല്ല കാരവാനിനുള്ളില്‍ നടക്കുന്നത്. ചിലപ്പോള്‍ താരങ്ങള്‍ ലൈംഗിക ബന്ധത്തില്‍ വരെ ഏര്‍പ്പെടാറുണ്ട്. പക്ഷേ ഞാനവരെ കണ്ടിട്ടില്ല. എന്നിരുന്നാലും, ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പലതവണ എന്റെ ചെവിയില്‍ വന്നിട്ടുണ്ടെന്നും ഷക്കീല പറയുന്നു.

കാരവനിനുള്ളിൽ ഒളിക്യാമറയുണ്ടെന്ന് ആരോപിച്ച് തെന്നിന്ത്യൻ നടി രാധിക ശരത്കുമാർ കഴിഞ്ഞ ദിവസം വന്നിരുന്നു. നടിമാർ വസ്ത്രം മാറുന്നത് രഹസ്യ ക്യാമറയിലൂടെ പകർത്തി ചില താരങ്ങൾ ആസ്വദിക്കുന്നതും തമാശ പറഞ്ഞ് ചിരിക്കുന്നതും താൻ കണ്ടതായിട്ടും രാധിക പറഞ്ഞിരുന്നു. 

#Have #sex #That's #not #all #that #happens #in #the #caravan #Shakeela #revealed

Next TV

Related Stories
എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

Dec 12, 2025 12:49 PM

എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

'ചോല'യിലെ കാമുകന്റെ മരണം , അഖിൽ ആത്മഹത്യ ചെയ്തു , ഞെട്ടലോടെ...

Read More >>
എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

Dec 12, 2025 12:44 PM

എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

ദിലീപിനെക്കുറിച്ച് ഹരിശ്രീ യൂസഫ്, കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ്...

Read More >>
ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

Dec 12, 2025 12:14 PM

ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

'ഹാൽ' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി....

Read More >>
Top Stories