---
title: "നടൻ രാഹുൽ വോറയുടെ മരണത്തിന് കുറ്റക്കാര്‍ നാമെല്ലാവരുമെന്ന് സുഹൃത്ത്"
english_title: "Friend says we are all responsible for the death of actor Rahul Vohra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2332/friend-says-we-are-all-responsible-for-the-death-of-actor-rahul-vohra"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6098e4932178c_rahul vohra.jpg"
keywords: []
---

# നടൻ രാഹുൽ വോറയുടെ മരണത്തിന് കുറ്റക്കാര്‍ നാമെല്ലാവരുമെന്ന് സുഹൃത്ത്

> **Lead Summary:** കൊവിഡ് 19 രോഗബാധിതനായതോടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നടനും യൂട്യൂബറുമായ രാഹുൽ വോറ അന്തരിച്ചു. 35 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ചയാണ് രാഹുലിന് കൊവിഡ് ബാധിച്ചിരുന്നത്. താഹിര്‍പൂരുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില മോശമായതോടെ ദ്വാരകയിലുള്ള ആയുഷ്മാൻ ആശുപത്രിയിലേക്ക് ശനിയാഴ്ച വൈകീട്ടോടെ മാറ്റുകയായിരുന്നു.

## Article Content

കൊവിഡ് 19 രോഗബാധിതനായതോടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നടനും യൂട്യൂബറുമായ രാഹുൽ വോറ അന്തരിച്ചു. 35 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ചയാണ് രാഹുലിന് കൊവിഡ് ബാധിച്ചിരുന്നത്. താഹിര്‍പൂരുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില മോശമായതോടെ ദ്വാരകയിലുള്ള ആയുഷ്മാൻ ആശുപത്രിയിലേക്ക് ശനിയാഴ്ച വൈകീട്ടോടെ മാറ്റുകയായിരുന്നു.

'എനിക്ക് കൊവിഡ് പോസിറ്റീവാണ്, നാല് ദിവസമായി ആശുപത്രിയിൽ കഴിയുന്നു. പക്ഷേ, രോഗത്തിനു ഒട്ടും കുറവില്ല. എന്‍റെ ഓക്സിജൻ നില തുടർച്ചയായി കുറഞ്ഞുവരുന്നു, ഇവിടെ അടുത്ത് ഓക്സിജൻ കിടക്കകളുള്ള നല്ല ആശുപത്രികൾ ഏതെങ്കിലുമുണ്ടോ? ഇവിടെ സഹായിക്കാൻ ആരുമില്ല. കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. തീർത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റ് പങ്കിടുന്നത്’, ചൊവ്വാഴ്ച രാഹുൽ ഇത്തരത്തിലൊരു പോസ്റ്റ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇതോടെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് രാഹുലിനെ ആയുഷ്മാൻ ആശുപത്രിയിലെത്തിച്ചത്. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. ശനിയാഴ്ച പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തിരുന്നു. 'എനിക്ക് മെച്ചപ്പെട്ട ചികിത്സ നേരത്തെ ലഭിച്ചിരുന്നുവെങ്കിൽ ഞാൻ രക്ഷപ്പെടുമായിരുന്നു'വെന്നാണ് പോസ്റ്റിൽ രാഹുൽ കുറിച്ചിരുന്നത്.‘ഞാൻ പുനർജനിക്കും. എന്നിട്ടു കുറെ നല്ല കാര്യങ്ങൾ ചെയ്യും. എനിക്കുള്ള എല്ലാ ധൈര്യവും ചോർന്നുപോയിരിക്കുകയാണ്’, ഒടുവിൽ രാഹുൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്. ഫെയ്സ്ബുക്കിൽ 19 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള രാഹുൽ ഉത്തരാഖണ്ഡ് സ്വദേശിയാണ്.

ആറ് മാസം മുമ്പാണ് നടി ജ്യോതി തീവാരിയുമായി രാഹുൽ വിവാഹിതനായിരുന്നത്. നാടകകൃത്തും സംവിധായകനുമായ രാഹുൽ നെറ്റ്ഫ്ലിക്സിലെ ‘അൺഫ്രീഡം’ എന്ന സീരീസിൽ ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. രാഹുലിന് ശരിയായ സമയത്ത് മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ രാഹുൽ വോറ രക്ഷപ്പെടുമായിരുന്നുവെന്നും ഈ മരണത്തിൽ നാമെല്ലാമാണ് കുറ്റക്കാരാണെന്നും മരണവാർത്ത പുറത്തുവിട്ടുകൊണ്ട് സുഹൃത്തായ നടൻ അരവിന്ദ് ഗൗർ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2332/friend-says-we-are-all-responsible-for-the-death-of-actor-rahul-vohra)