#deepikapadukone | പിന്നിലൂടെ വന്ന് കയറിപ്പിടിച്ചു, ഓടിച്ചിട്ട് തല്ലി ദീപിക; സംഭവം അച്ഛനും അമ്മയും നോക്കിനില്‍ക്കെ

#deepikapadukone | പിന്നിലൂടെ വന്ന് കയറിപ്പിടിച്ചു, ഓടിച്ചിട്ട് തല്ലി ദീപിക; സംഭവം അച്ഛനും അമ്മയും നോക്കിനില്‍ക്കെ
Sep 4, 2024 03:30 PM | By Athira V

ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയികയിലൊരാൾ ആണ് ദീപിക പദുക്കോണ്‍. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും കയ്യടി നേടുന്ന താരമാണ് ദീപിക പദുക്കോണ്‍. തന്റെ അഭിപ്രായങ്ങളിലൂടേയും നിലപാടുകളിലൂടേയും ദീപിക കയ്യടി നേടാറുണ്ട്.

 കല്‍ക്കിയാണ് ദീപികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ. പ്രഭാസ്, അമിതാഭ് ബച്ചന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ദീപിക പദുക്കോണ്‍. അമ്മയാകാനുള്ള ഒരുക്കത്തിലാണ് ദീപിക പദുക്കോണ്‍.


തനിക്ക് മുന്നിലുള്ള പ്രതിസന്ധികളേയും വെല്ലുവിളികളേയും സധൈര്യത്തോടെയാണ് അവര്‍ എന്നും നേരിട്ടിട്ടുള്ളത്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ദീപിക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ പതിനാലാം വയസില്‍ ഒരാളില്‍ നിന്നുണ്ടായ മോശം അനുഭവവും താന്‍ പ്രതികരിച്ചത് എങ്ങനെയെന്നും നേരത്തെ ദീപിക പറഞ്ഞിരുന്നു.

ഒരിക്കല്‍ കുടുംബത്തോടൊപ്പം റോഡിലൂടെ നടന്നു പോകവെയായിരുന്നു ദീപികയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. എന്നാല്‍ ദീപിക ഭയന്നു നിന്നില്ല. അപ്പോള്‍ തന്നെ പ്രതികരിച്ചു. അതേക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ ദീപിക തന്നെ മനസ് തുറന്നിരുന്നു. 

താരത്തിന്റെ വാക്കുകൾ :-

അന്ന് തനിക്ക് 14,15, വയസ് മാത്രമേ പ്രായം വരുകയുള്ളു. താന്‍ വീട്ടുകാര്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം മടങ്ങി വരുകയായിരുന്നു. അച്ഛനും അനിയത്തിയും അല്‍പം മുന്നിലായാണ് നടക്കുന്നത്. തൊട്ടു പിന്നാലെയാണ് അമ്മയും ഞാനും നടന്നു വന്നത്. പെട്ടെന്ന് ആരോ തന്നെ പിറകില്‍ പിടിച്ചു വലിക്കുന്നതായി തോന്നിയെന്നും ദീപിക പറഞ്ഞു. അന്ന് അയാളെ കൈയോടെ പിടികൂടുകയും ചെയ്തു.

14, 15 വയസുമാത്രമേ പ്രായമുള്ളുവെങ്കിലും തനിയ്ക്ക് നല്ല ഉയരം ഉണ്ടായിരുന്നതായി താരം പറഞ്ഞു. അന്ന് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു. കോളറില്‍ കുത്തി പിടിച്ച് മര്‍ദ്ദിച്ചുവെന്നും ദീപിക പറഞ്ഞു. ബാഡ്മിന്റണ്‍ പരിശീലിക്കുന്നതിനാല്‍ കൈയ്ക്ക് നല്ല ബലവും ഉണ്ടായിരുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.


അന്നത്തെ സംഭവത്തില്‍ തന്റെ മാതാപിതാക്കള്‍ ഭയപ്പെട്ടിരുന്നില്ലെന്നും ദീപിക പറഞ്ഞു. എന്നെ കുറിച്ചോര്‍ത്തു അഭിമാനിക്കുക മാത്രമാണ് ചെയ്തിരുന്നത്. ചെറു പ്രായത്തില്‍ താന്‍ അങ്ങനെ പൊരുമാറിയതിനെ കുറിച്ചോര്‍ത്തു അഭിമാനിക്കുക മാത്രമാണ് അവര്‍ ചെയ്തിരുന്നതെന്നും താരം പറഞ്ഞു.


#Deepika #came #from #behind #grabbed #her #chased #her #and #beat #her #Father #mother #were #watching #incident

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup