ചിത്രത്തിന്റെ ഡിലീറ്റഡ് ക്ലൈമാക്സ് എന്ന പേരിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..അക്ഷയ് സോഡാബോട്ടില്‍ എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.പ്രതികാരമൊക്കെ വീട്ടി നായിക ഐശ്വര്യയെയും കൊണ്ട് വണ്ടിയില്‍ പോകുന്നതായിരുന്നു പ്രേക്ഷകർ കണ്ട ചിത്രത്തിന്റെ ക്ലൈമാക്സ്. ഇന്ദുചൂഡനും അനുരാധയും ഒരുമിച്ച് വാഹനത്തില്‍ പോകുമ്പോള്‍ വാഹനത്തില്‍ നിന്നും ചില പച്ചക്കറികള്‍ നിലത്തു വീണു.
ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇതെങ്കിലും ഈ രംഗത്തിന് മാറ്റം വരുത്തിയിരുന്നില്ല. ഈ രംഗത്തിനു ശേഷം നടന്ന മറ്റൊരു രംഗമാണ് ഇപ്പോള്‍ എഡിറ്റിങ്ങിലൂടെ ചില വിരുതന്മാര് സൃഷ്ടിച്ചിരിക്കുന്നത്. വാഹനത്തില്‍ നിന്നും നിലത്തുവീണ പച്ചക്കറികള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്ന് എടുക്കുന്നതാണ് ഈ വീഡിയോ. ഈ രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.മലയാള സിനിമയുടെ ചരിത്രം മാറ്റി മറിച്ച ചിത്രമായിരുന്നു നരസിംഹം.
22 കോടി രൂപയാണ്ചിത്രം നേടി കൊടുത്തത്, 100 ദിവസത്തോളം ചിത്രം തിയേറ്ററുകളിൽ ഓടുകയു ചെയ്തിരുന്നു. പൂവള്ളിയിൽ ഇന്ദുചൂഡൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. അഡ്വ.നന്ദഗോപാൽ മാരാരായി അതിഥി വേഷത്തിൽ മമ്മൂട്ടിയും ചിത്രത്തിലെത്തി. ഐശ്വര്യ, കനക, തിലക എൻഎഫ് വർഗീസ്, ജഗതി, കലാഭവൻ മണി, സായ് കുമാർ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അരങ്ങേറിയത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണിയാണ്.നരസിംഹത്തില ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ലൈവായി നിൽക്കുന്നുണ്ട്.
Narasimham has always been a favorite of Malayalam cinema lovers. The character of Induchudan in the Mohanlal-Shaji Kailas movie is exciting today