---
title: "തന്‍റെ പ്രണയം അയാള്‍ക്ക് പോലും അറിയില്ലായിരുന്നു - അനശ്വര രാജന്‍"
english_title: "He did not even know her love - Anashwara Rajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23297/he-did-not-even-know-her-love-anashwara-rajan"
published_at: "2022-01-29T15:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f51145a79ce_anaswara 2.jpg"
keywords: []
---

# തന്‍റെ പ്രണയം അയാള്‍ക്ക് പോലും അറിയില്ലായിരുന്നു - അനശ്വര രാജന്‍

> **Lead Summary:** **മ**ലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് അനശ്വര രാജന്‍. ആദ്യ സിനിമയില്‍ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു കൊണ്ടാണ് അനശ്വര എത്തുന്നത്. പിന്നീട് നായികയായി വളര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി.

## Article Content

**മ**ലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് അനശ്വര രാജന്‍. ആദ്യ സിനിമയില്‍ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു കൊണ്ടാണ് അനശ്വര എത്തുന്നത്. പിന്നീട് നായികയായി വളര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി.

ഇപ്പോള്‍ സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ്‌. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.

തന്റെ കുട്ടിക്കാലത്താണ് അടുത്ത കൂട്ടുകാരനോട് പ്രണയം തോന്നുന്നതെന്നാണ് അനശ്വര പറയുന്നത്. മീശമാധവന്‍ പോലെയുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെ ഒരു തോന്നല്‍ വരുന്നത്. ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു, മാത്രമല്ല ഇതാണ് എന്റെ ചെക്കനെന്ന് പറയുകയും ചെയ്തു.

അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ എനിക്കും അതൊരു തമാശ മാത്രമാണ്. ആ നായകന് ഇതുവരെ ഈ രഹസ്യം അറിയത്തില്ല. കുറെ കഴിഞ്ഞ് തന്റെ ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ പ്രണയം ഉണ്ടായിട്ടുണ്ടെന്ന് കൂടി അനശ്വര പറഞ്ഞിരുന്നു. അത് അതിന്റെ വഴിക്ക് വന്നു പോവുകയായിരുന്നു.

അതേസമയം പ്രണയ ദിനത്തെക്കുറിച്ചുള്ള സന്ദേശവും അനശ്വര പങ്കുവെച്ചിരുന്നു. ആരും ടോക്‌സിക് ആയ റിലേഷന്‍ഷിപ്പില്‍ വീഴാതെ ഇരിക്കുക. ലവ് എന്ന് വെച്ചാല്‍ അത്ര സങ്കീര്‍ണമായ കാര്യമൊന്നുമല്ല. അത് വളരെ സിംപിള്‍ ആണ്.

അതിനെ അങ്ങനെ തന്നെ കൊണ്ടുപോവുക. ടോക്‌സിക് റിലേഷന്‍ഷിപ്പ് ഇപ്പോള്‍ വലിയ പ്രശ്‌നമാണ്. പ്രേമത്തില്‍ പെട്ടുപോയ രണ്ടുപേര്‍ക്കും തങ്ങളുടെ ബന്ധം ടോക്‌സിക് ആണോ എന്ന് തിരിച്ചറിയാന്‍ പറ്റണമെന്നില്ല.

സോഷ്യല്‍ മീഡിയയില്‍ ഒക്കെ ആളുകള്‍ അതേക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുപേര്‍ക്കെങ്കിലും അതിനെ കുറിച്ച്‌ അറിയാം എന്നത് ആശ്വാസമാണെന്നും നടി വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/23297/he-did-not-even-know-her-love-anashwara-rajan)