#ahaanakrishna | 10 വർഷത്തിനു ശേഷമാണ് ഇത് സംഭവിക്കുന്നത്; ദിയയുടെ വിവാഹത്തിനു മുന്നേ അഹാന ചെയ്തത്!

#ahaanakrishna  |  10 വർഷത്തിനു ശേഷമാണ് ഇത് സംഭവിക്കുന്നത്; ദിയയുടെ വിവാഹത്തിനു മുന്നേ അഹാന ചെയ്തത്!
2024-09-03T12:47:00 | By Athira V

സോഷ്യൽ മീഡിയകളിലൂടെ ചർച്ചാ വിഷയമാവുന്നത് ദിയ- അശ്വിൻ വിവാഹത്തെ കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താര കുടുംബം. ദിയ അശ്വിന്റെ കുടുംബവുമൊത്ത് വിവാഹത്തിനു മുന്നേ നിരവധി ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.

വിവാഹം സെപ്റ്റംബറിൽ ഉണ്ടാവുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പല സർപ്രൈസുകളും ദിയയുടെ വിവാഹത്തിനു ഒരുക്കിയിട്ടുണ്ടെന്നാണ് പറയുന്നത്.


ദിയ കൃഷ്ണയുടെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് അഹാനയും സഹോദരിമാരും. മൂത്ത സഹോദരിയായ അഹാന ദിയയുടെ വിവാഹത്തിനായി നേരത്തെ ഒരുങ്ങി. ഡ്രസ് ഡിസൈനിംഗായാലും ആഭരണങ്ങളായാലും ആദ്യം സെറ്റാക്കിയത് അഹാനയാണ്. ആഗ്രഹിച്ചത് പോലെ തന്നെയുള്ള ഡിസൈനാണ് ഇത്തവണ ലഭിച്ചത്. അപൂര്‍വ്വമായി മാത്രമാണ് മനസിലെ ഡിസൈന്‍ അതുപോലെ തന്നെ ചെയ്ത് കിട്ടുന്നത്. ഇത്തവണ അത് സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അഹാന പറഞ്ഞിരുന്നു. 


വിവാഹത്തോടനുബന്ധിച്ച് മെഹന്ദി ഫങ്ഷൻ ഉണ്ടാവുമെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ മെഹന്ദിയിട്ട് സുന്ദരിയായ അഹാനയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്. സഹോദരിയുടെ വിവാഹത്തിന് ശ്രദ്ധാകേന്ദ്രമാവാൻ പോവുന്നത് അഹാന തന്നെ. അത്രയും മനോഹരമായ മെഹന്ദി ഡിസൈനാണ് താരത്തിന്റെ കൈയിൽ.

"10 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കൈയ്യില്‍ മെഹന്ദി ഇടുന്നത്. അതെനിക്ക് ഏറെ പ്രിയപ്പെട്ടൊരാളുടെ വിവാഹത്തിന് വേണ്ടി കൂടിയാണെന്നായിരുന്നു" അഹാന കുറിച്ചത്.

"മനോഹരമായ മെഹന്ദി ഡിസൈൻ, മൂത്ത സഹോദരിയുടെ ക്യൂട്ട് ക്യാപ്ഷൻ, അപ്പോൾ ഈ ആഴ്ച തന്നെയാണ് ദിയയുടെ വിവാഹം." നിരവധി കമന്റ്സാണ് അഹാനയുടെ ചിത്രത്തിനു താഴെ വരുന്നത്. എല്ലാവർക്കും ഏറെ ആകാംഷയുമുണ്ട് ഒപ്പം സന്തോഷവും. പത്തു വർഷത്തിനു ശേഷം കൈയിൽ മെഹന്ദി ചെയ്തതിന്റെ സന്തോഷത്തിലാണ് അഹാനയും. അധികം വൈകാതെ മെഹന്ദി ചടങ്ങ് നടത്തുന്നുണ്ടെന്ന് നേരത്തെ ദിയ പറഞ്ഞിരുന്നു. അന്ന് മഴ പെയ്യരുതെന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നായിരുന്നു ദിയയുടെ കമന്റ്.

കുറച്ച് ദിവസങ്ങൾക്കു മുന്നേയാണ് സഹോദരിമാർ ചേർന്ന് ദിയക്ക് ബ്രൈഡൽ ഷവർ കൊടുത്തത്. എല്ലാത്തിനും നേതൃത്വം നൽകിയത് അഹാനയും ഇഷാനിയും ചേർന്നാണ്. വേറിട്ട രീതിയിൽ ഒരു കളർ തീമിൽ വെച്ചായിരുന്നു എല്ലാം ഒരുക്കിയത്. ശരിക്കും കണ്ടു നിൽക്കുന്നവർക്കു പോലും ഇഷ്ടപ്പെടുന്ന രീതിയിൽ ആയിരുന്നു ഒരുക്കം. അഹാനയുടെ നേതൃത്വത്തിലെ ബ്രൈഡൽ ഷവറു പോലെ മെഹന്ദി ഫങ്ഷനും ​ഗംഭീരമാവും

അച്ഛനും അമ്മയ്ക്കുമൊപ്പമായി പുതിയ കാര്‍ വാങ്ങാന്‍ പോവുന്നതിനിടയിലായിരുന്നു ദിയ മെഹന്ദി ചടങ്ങിനെക്കുറിച്ച് പറഞ്ഞത്. ഓണം കഴിഞ്ഞാണ് വിവാഹം എന്നല്ലാതെ കൃത്യമായ വിവാഹ തീയതി ദിയ പുറത്തുവിട്ടിരുന്നില്ല. വിവാഹം തികച്ചും സ്വകാര്യമാക്കി വെച്ചിരിക്കുകയാണ് ദിയയും അശ്വിനും. അതുകൊണ്ടു പോലെ എല്ലാവർക്കും വല്ലാത്ത കൺഫ്യൂഷനാണ്.


സെപ്റ്റംബർ എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. ദിയയും അശ്വിനും ചേർന്നാണ് വിവാഹത്തിന്റെ പുതിയ വിശേഷങ്ങൾ പുറത്ത് വിടുകയെന്ന് നേരത്തെ പറഞ്ഞത്. പ്രേക്ഷകർക്ക് ഒരുപാട് സർപ്രൈസുകൾ ഉണ്ടെന്ന് ദിയ പറഞ്ഞിട്ടുണ്ട്.

ആരാധകരുടെ കാത്തിരിപ്പിന് ഉടൻ വിരാമം ഉണ്ടാവും. മെഹന്ദി ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് അഹാനയുടെ പോസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ പുതിയ അപ്ഡേറ്റുകൾ പ്രതീക്ഷിക്കാം. 

Content Highlight: #ahaanakrishna #applies #mehndi #after #decade #diya #wedding #her #instagram #post

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup