#rishiskumar | 'ആദ്യത്തെ ക്ഷണക്കത്ത് അമ്മയ്ക്ക്, കുടുംബത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണം; കല്യാണം വിളി ആരംഭിച്ച് മുടിയൻ!

#rishiskumar | 'ആദ്യത്തെ ക്ഷണക്കത്ത് അമ്മയ്ക്ക്, കുടുംബത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണം; കല്യാണം വിളി ആരംഭിച്ച് മുടിയൻ!
Sep 2, 2024 12:32 PM | By Athira V

ഏതൊക്കെ സിനിമകൾ ചെയ്താലും സീരിയലുകൾ ചെയ്താലും ഷോകൾ ചെയ്താലും മലയാളികൾക്ക് റിഷി എസ് കുമാർ എപ്പോഴും ഉപ്പും മുളകിലെ മുടിയനാണ്.

ഡാൻസറായ മുടിയൻ റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നുവെങ്കിലും ഉപ്പും മുളകിൽ ബാലുവിന്റെയും നീലുവിന്റെയും മകനായി അഭിനയിച്ച് തുടങ്ങിയശേഷമാണ് താരത്തെ ആരാധകർ ഏറ്റെടുത്ത് തുടങ്ങിയത്.

എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി റിഷി ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കുകയാണ്. മുടിയന്റെ തിരിച്ചുവരവ് ആരാധകരും ആ​ഗ്രഹിക്കുന്നുണ്ട്.  

സിറ്റ്കോമിൽ നിന്നും പിന്മാറിയെങ്കിലും ഉപ്പും മുളകും ടീമിലെ എല്ലാവരുമായും അടുത്ത സൗഹൃദം റിഷി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അടുത്തിടെ ഉപ്പും മുളകിന്റെ ഷൂട്ടിങ് സെറ്റിലെത്തിയ റിഷിയുടെ ഫോട്ടോ വൈറലായിരുന്നു. താരം വീണ്ടും ഷൂട്ടിങിന് ജോയിൻ ചെയ്തു എന്നാണ് ആരാധകരും കരുതിയിരുന്നത്.


എന്നാൽ സത്യം അതായിരുന്നില്ല. തന്റെ പ്രിയപ്പെട്ടവരെ വിവാഹം ക്ഷണിക്കാൻ വേണ്ടിയാണ് റിഷി ഉപ്പും മുളകും സെറ്റിലെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു റിഷി തന്റെ പ്രണയം പരസ്യമാക്കിയത്. ആദ്യം പ്രണയിനിയുടെ മുഖം കാണിക്കാതെയായിരുന്നു റിഷി വീഡിയോ പങ്കുവെച്ചത്. ആരാണ് ആ പെണ്‍കുട്ടിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

പിന്നാലെ പെൺകുട്ടിയാരാണെന്ന് വെളിപ്പെടുത്തി റിഷി എത്തി. ആറ് വർഷത്തോളമായി റിഷിയുടെ സുഹൃത്തായിരിക്കുന്ന ഐശ്വര്യ ഉണ്ണിയാണ് റിഷിയുടെ വധു. സീരിയൽ താരം, ഡാൻസർ, മോഡൽ എന്നീ ടാ​ഗുകളിലെല്ലാം പ്രശസ്തയായ ഐശ്വര്യ ഡോക്ടറുമാണ്.

ഐശ്വര്യയെ സിനിമാ സ്റ്റൈലിൽ പ്രപ്പോസ് ചെയ്യുന്ന റിഷിയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ തിയ്യതി അടുക്കുന്നതിനാൽ അതിന്റെ ഓട്ടപ്പാച്ചിലിലാണ് റിഷിയും അമ്മയും സഹോദരങ്ങളുമെല്ലാം.

എന്റെയും പാറുവിന്റെയും കല്യാണത്തീയതി നിശ്ചയിച്ചു. കല്യാണം കഴിക്കാനുള്ള പ്രായമായോ എന്നായിരിക്കും നിങ്ങള്‍ വിചാരിച്ചത്. യെസ്... ഗൈസ് എനിക്ക് കല്യാണം കഴിക്കാന്‍ സമയമായെന്ന് പറഞ്ഞാണ് റിഷി വീഡിയോ ആരംഭിച്ചത്.

വിവാഹം റിഷി ക്ഷണിച്ച് തുടങ്ങിയത് ഉപ്പും മുളകിൽ താരത്തിന്റെ അമ്മയായി വേഷമിട്ടിരുന്ന നിഷാ സാരം​ഗിന്റെ വീട്ടിൽ നിന്നുമാണ്. അമ്മയെ തന്നെ ആദ്യം വിവാഹം ക്ഷണിക്കണമെന്നത് റിഷിയുടെ വലിയ ആ​ഗ്രഹമായിരുന്നുവത്രെ.

നിഷയുടെ അനു​ഗ്രഹം വാങ്ങി റിഷി ഇറങ്ങിയപ്പോൾ സന്തോഷവും സങ്കടവും തോന്നുന്നുവെന്നാണ് നിഷ പറഞ്ഞത്. കല്യാണം കഴിഞ്ഞാലെങ്കിലും കളസം മാറ്റുമോ എന്നൊക്കെ റിഷിയുടെ ഷോർട്സിനെ കളിയാക്കി നിഷ ചോദിച്ചു. വിവാഹത്തിന് പോലും ഷോർട്സിട്ടാലോയെന്ന് ആലോചിക്കുന്നുവെന്നായിരുന്നു റിഷിയുടെ മറുപടി. പിന്നീട് സീരിയലിൽ റിഷിയുടെ അനിയത്തിയായി അഭിനയിച്ചിരുന്ന ശിവാനിയുടെ വീട്ടിലേക്കാണ് പോയത്.

പനി പിടിച്ച് കിടപ്പിലായിരുന്നിട്ടും മുടിയൻ ചേട്ടൻ വന്നുവെന്ന് അറിഞ്ഞപ്പോൾ ശിവാനി പറന്നെത്തി. ഇരുവരും ചേർന്ന് വിവാഹത്തിന് ഇടാനുള്ള വസ്ത്രം, ഡാൻസ് എന്നിവയെ കുറിച്ചെല്ലാം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. കല്യാണത്തിന് ഡാന്‍സൊക്കെയുണ്ടെന്നും അതിന് മുമ്പ് പനിയൊക്കെ മാറ്റാനും റിഷി ശിവാനിയോട് പറഞ്ഞു.

ശേഷം ബി​ഗ് ബോസിൽ റിഷിയുടെ ഉറ്റ ചങ്ങാതിയായിരുന്ന നടി അൻസിബയേയും കുടുംബത്തേയും വിവാഹം ക്ഷണിച്ചു. പിന്നീടാണ് ഉപ്പും മുളകു സെറ്റിലേക്ക് റിഷി പോയത്. മുടയിനെ കണ്ടതും ആദ്യം ഓടി എത്തിയത് പാറുക്കുട്ടിയായിരുന്നു. എന്നെ എടുക്കെന്നായിരുന്നു പാറുക്കുട്ടി ആദ്യം മുടിയനോട് പറഞ്ഞത്.


മുടിയനെ വിടാതെ പിടിച്ചിരിക്കുകയായിരുന്നു പാറുക്കുട്ടി. ഏറെ നാളുകൾക്കുശേഷമാണ് പാറുവിനെ നേരിട്ട് കാണുന്നതെന്നും എനിക്ക് ഒറ്റയ്ക്ക് പണിയെടുത്ത് മടുത്തു ചേട്ടനെപ്പോഴാണ് വരുന്നതെന്ന് പാറുക്കുട്ടി ഇടയ്ക്ക് വിളിച്ച് ചോദിക്കാറുണ്ടെന്നും മുടിയൻ പറഞ്ഞു.

ശേഷം ബിജു സോപാനത്തിനാണ് മുടിയൻ ക്ഷണക്കത്ത് നൽകിയത്. കല്യാണത്തിന് ഞാന്‍ ഏത് ഡ്രസ് ഇടണം എന്നായിരുന്നു ബിജു സോപാനം ആദ്യം ചോദിച്ചത്. കുടുംബത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണം... മിനിമം അഞ്ച് പിള്ളേരെങ്കിലും വേണമെന്നായിരുന്നു ബിജു മുടിയന് നൽകിയ ഉപദേശം. അത്രയും വേണോ... നോക്കാം അച്ഛായെന്നായിരുന്നു മുടിയന്റെ മറുപടി.

വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ എല്ലാം കണ്ണ് നിറയിച്ചത് റിഷിയും പാറുക്കുട്ടിയും തമ്മിലുള്ള സ്നേഹപ്രകടനമായിരുന്നു. വെറും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മുതൽ പാറുക്കുട്ടി റിഷിയെ കണ്ട് തുടങ്ങിയതാണ്. ആ ഒരു സ്നേഹം ഇരുവരും തമ്മിൽ ഇപ്പോഴും നഷ്ടപ്പെട്ട് പോകാതെയുണ്ട്. 

#rishiskumar #started #inviting #his #loved #ones #his #wedding #video #goes #viral

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-