---
title: "കൊച്ചി നഗരത്തിലെ കൊതുക് ശല്യത്തിനെതിരെ ശബ്ദമുയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്"
english_title: "Actor Vinay Fort speaks out against mosquitoes in Kochi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23258/actor-vinay-fort-speaks-out-against-mosquitoes-in-kochi"
published_at: "2022-01-29T12:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4e8f2536b9_vinay.jpg"
keywords: []
---

# കൊച്ചി നഗരത്തിലെ കൊതുക് ശല്യത്തിനെതിരെ ശബ്ദമുയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്

> **Lead Summary:** **കൊച്ചി : **കൊച്ചി നഗരത്തിലെ കൊതുക് ശല്യത്തിനെതിരെ ശബ്ദമുയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്. 'ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതര പ്രശ്‌നം, ദയവായി ഞങ്ങളെ രക്ഷിക്കണേ' എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് നടന്‍ പ്രതിഷേധവുമായി എത്തിയത്.

## Article Content

**കൊച്ചി : **കൊച്ചി നഗരത്തിലെ കൊതുക് ശല്യത്തിനെതിരെ ശബ്ദമുയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്. 'ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതര പ്രശ്‌നം, ദയവായി ഞങ്ങളെ രക്ഷിക്കണേ' എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് നടന്‍ പ്രതിഷേധവുമായി എത്തിയത്.

ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍, അധികാരികള്‍ കണ്ണ് തുറക്കുക എന്ന പോസ്റ്ററും നടന്‍ പങ്കുവെച്ചിട്ടുണ്ട്. കൊച്ചി മേയര്‍ എം അനില്‍കുമാറിനെ താരം തന്റെ പോസ്റ്റിന് താഴെ ടാഗ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പെരുകുന്ന കൊതുക് ശല്യത്തിനെതികെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ തിരുവാതിരക്കളി സംഘടിപ്പിച്ചിരുന്നു. കൊതുക് നിര്‍മാര്‍ജ്ജനത്തിനായി കൊച്ചി നഗരസഭ പത്ത് കോടി രൂപ വകയിരുത്താറുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം.

ഈ സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജ്ജനത്തിന് അടിയന്തിര കര്‍മ്മപദ്ധതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ കയ്യില്‍ ഇലക്‌ട്രിക് ബാറ്റുമായി തിരുവാതിര നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/23258/actor-vinay-fort-speaks-out-against-mosquitoes-in-kochi)