#mohanlal | സുചിത്ര ആശുപത്രിയിൽ ആയിരുന്നെന്ന് മോഹൻലാൽ, ഇതെന്തു സംഭവിച്ചു? ഞെട്ടലോടെ ആരാധകർ

#mohanlal | സുചിത്ര ആശുപത്രിയിൽ ആയിരുന്നെന്ന് മോഹൻലാൽ, ഇതെന്തു സംഭവിച്ചു? ഞെട്ടലോടെ ആരാധകർ
Sep 1, 2024 01:36 PM | By Athira V

മലയാളത്തിന്റെ സ്വന്തം ലാലേട്ടനേയും കുടുംബത്തെയും ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാവില്ല. സൂപ്പർ ദമ്പതികളാണ് മോഹൻലാലും സുചിത്രയും. സിനിമയിലും ജീവിതത്തിലും ലാലേട്ടന്റെ ഉയർച്ചക്കു പിന്നിലും ഭാര്യ സുചിത്രയാണ് എന്നതിൽ ആർക്കും സംശയമില്ല.

ഏതൊരു പെൺകുട്ടിയും ആ​ഗ്രഹിച്ചു പോകുന്ന ലാലേട്ടനെ സ്വന്തമാക്കിയ സുചിത്രയോട് പലർക്കും അസൂയ തോന്നിയിരുന്നു. ഇന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇരുവരുടേയും പ്രണയത്തിനു ഒന്നും സംഭവിച്ചിട്ടില്ല. 

ലാലേട്ടന്റെ തിരക്കിട്ട സിനിമാ ജീവിതത്തിലും സുചിത്രക്ക് സുപ്രധാന പങ്കുണ്ട്. ഏത് യാത്രയിലും സുചിത്രയും ലാലേട്ടനൊപ്പം കൈപിടിച്ച് തന്നെ ഉണ്ടാവാറുണ്ട്. പ്രണവിന്റെ സിനിമാ പ്രവേശനത്തിന്റെ സമയത്തും ലാലേട്ടനൊപ്പം തന്നെ സുചിത്ര ഉണ്ടായിട്ടുണ്ട്. എന്നാൽ സുചിത്രക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്നാണ് മോഹൻലാൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാവരെയും ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു ഇന്നലെ ലാലേട്ടൻ പറഞ്ഞത്. 


ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും മോഹൻലാൽ യാതൊന്നും സംസാരിച്ചിരുന്നില്ല. എന്നാൽ ഇന്നലെ ആ വിഷയത്തെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ മാത്രം പറഞ്ഞു. തന്റെ സ്വകാര്യമായ ആവശ്യങ്ങളുടെ തിരക്കുകളുമായി ബന്ധപ്പെട്ട് ഇതുവരെയും താൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നാണ് മോഹൻലാൽ പറയുന്നു. മാത്രമല്ല ഭാര്യക്ക് ഒരു സർജറി വേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"എന്റെ ഭാര്യയുടെ സർജറി യുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്ക് ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നു" എന്ന് മാത്രമാണ് ലാലേട്ടൻ പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ അമ്മയുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ പോലും സുചിത്ര ചേച്ചി പൂർണ്ണ ആരോഗ്യവതി ആയിട്ടാണല്ലോ കാണപ്പെട്ടത് എന്നായിരുന്നു ആരാധകർ പറയുന്നത്. അമ്മയെ അടുത്തിടെ വരെയും കൂടെ നിന്നു പരിചരിച്ചത് സുചിത്ര ആയിരുന്നു. സുചിത്രക്ക് മുൻപും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

കുറച്ച് നാളുകൾക്ക് മുന്നേ മോഹൻലാലും അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. ഷൂട്ടിം​ഗ് തിരക്കുകൾ കഴിഞ്ഞെത്തിയ അദ്ദേഹത്തിന് കടുത്ത ശ്വാസ തടസ്സവും പനിയും ഉണ്ടായതിനെ തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ആ സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. പൂർണമായും ആരോ​ഗ്യം വീണ്ടെടുത്തതിനെ തുടർന്നാണ് അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചത്. 

മോഹന്‍ലാലിന്റെ 28ാം വയസിലാണ് സുചിത്രയെ വിവാഹം ചെയ്യുന്നത്. സിനിമാ ലോകം ഏറെ കാത്തിരുന്ന താര വിവാഹം തന്നെയായിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. 1988 ഏപ്രില്‍ 28ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.


ആര്യൻ, മൂന്നാം മുറ, ചിത്രം തുടങ്ങിയ സിനിമകൾ റിലീസ് ചെയ്ത് മോഹൻലാൽ സ്റ്റാർഡം മുഴങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. പ്രശസ്ത സിനിമാ നിർമ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. സഹോദരൻ സുരേഷ് ബാലാജിയും നിർമ്മാണ മേഖലയിൽ തുടരുന്നുണ്ട്.

സിനിമാ പാരമ്പര്യമുള്ള സുചിത്രക്ക് മോഹൻലാലിനോടുള്ള പ്രണയമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്. ഇരുവരുടേയും ജാതകങ്ങൾ പരസ്പരം ചേരില്ലെന്നായിരുന്നു ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്.

എങ്കിലും വിവാഹം നടന്നു. 36 വർഷമായി ഇരുവരും സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കുന്നുണ്ട്. സിനിമാ ലോകം ഒന്നടങ്കം വിറച്ചു നിൽക്കുന്ന ഈ സമയത്ത് ഭാര്യക്കൊപ്പം കൈത്താങ്ങായി ലാലേട്ടൻ നിൽക്കുന്നു. സുചിത്രച്ചേച്ചി വേ​ഗം സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്. 

#mohanlal #reveals #his #wife #suchitra #health #condition #during #pressmeet

Next TV

Related Stories
#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

Nov 26, 2024 03:44 PM

#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

വിദേശ ഭാഷകളില്‍ ഇത്തരം രംഗങ്ങള്‍ സാധാരണയാണെന്നും ഇത്തരം ചര്‍ച്ചകള്‍ അവിടെ നടക്കുന്നില്ലെന്നും ദിവ്യ പ്രഭ...

Read More >>
#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു'   - മഞ്ജു പത്രോസ്

Nov 25, 2024 09:53 PM

#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു' - മഞ്ജു പത്രോസ്

ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെ കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചു...

Read More >>
#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

Nov 25, 2024 07:17 PM

#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി...

Read More >>
#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

Nov 25, 2024 07:44 AM

#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും എലിസബത്ത്...

Read More >>
#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

Nov 24, 2024 08:10 PM

#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു....

Read More >>
Top Stories










News Roundup