#mammootty | സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്, സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല - പ്രതികരണവുമായി മമ്മൂട്ടി

#mammootty  | സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്, സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല - പ്രതികരണവുമായി  മമ്മൂട്ടി
Sep 1, 2024 01:05 PM | By Susmitha Surendran

(moviemax.in)  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ഒടുവിൽ പ്രതികരണവുമായി നടന്‍ രംഗത്ത് .

മമ്മൂട്ടി വിവാദത്തിൽ പ്രതികരിക്കാതിരുന്നത് സോഷ്യൽ മീഡിയകളിൽ അടക്കം ഏറെ ചർച്ചയായിരുന്നു .

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തന്നെയാണ് നടന്റെ പ്രതികരണം. മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്.

മമ്മൂട്ടിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.

അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്.

അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്.

ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി.

ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്.

ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്.

പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ.

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം

#After #Hema #committee #report #actor #finally #responded #controversies #film #industry.

Next TV

Related Stories
#kavyamadhavan | കല്യാണത്തിന് ചുക്കാൻ പിടിച്ചയാൾ ആ ദിവസം മറന്നു, മറുപടിയായി വന്നത് ചിരി, മകളെ അകലെ നിന്ന് സ്നേഹിച്ച് മഞ്ജുവും!

Nov 26, 2024 03:59 PM

#kavyamadhavan | കല്യാണത്തിന് ചുക്കാൻ പിടിച്ചയാൾ ആ ദിവസം മറന്നു, മറുപടിയായി വന്നത് ചിരി, മകളെ അകലെ നിന്ന് സ്നേഹിച്ച് മഞ്ജുവും!

രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. പുലർച്ചെയാണ് വിവാഹം കഴിക്കാൻ പോവുകയാണെന്നും കാവ്യയാണ് വധുവെന്നുമുള്ള വിവരം നടൻ പരസ്യമാക്കിയത്....

Read More >>
#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

Nov 26, 2024 03:44 PM

#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

വിദേശ ഭാഷകളില്‍ ഇത്തരം രംഗങ്ങള്‍ സാധാരണയാണെന്നും ഇത്തരം ചര്‍ച്ചകള്‍ അവിടെ നടക്കുന്നില്ലെന്നും ദിവ്യ പ്രഭ...

Read More >>
#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു'   - മഞ്ജു പത്രോസ്

Nov 25, 2024 09:53 PM

#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു' - മഞ്ജു പത്രോസ്

ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെ കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചു...

Read More >>
#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

Nov 25, 2024 07:17 PM

#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി...

Read More >>
#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

Nov 25, 2024 07:44 AM

#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും എലിസബത്ത്...

Read More >>
Top Stories










News Roundup