---
title: "#shaalinzoya | 'നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഇടവേള ബാബുവുമൊത്തുള്ള ദൃശ്യമുപയോ​ഗിച്ച് മോശക്കാരിയാക്കുന്നു -ശാലിൻ സോയ"
english_title: "#shaalinzoya #about #viral #tiktok #video #cyber #attack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/232479/shaalinzoya-about-viral-tiktok-video-cyber-attack"
published_at: "2024-09-01T12:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d415fc8298f_salin.jpg"
keywords: []
---

# #shaalinzoya | 'നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഇടവേള ബാബുവുമൊത്തുള്ള ദൃശ്യമുപയോ​ഗിച്ച് മോശക്കാരിയാക്കുന്നു -ശാലിൻ സോയ

> **Lead Summary:** **നടൻ **ഇടവേള ബാബുവുമൊരുമിച്ചുള്ള ഒരു ടിക് ടോക് വീഡിയോയുടെ പേരിൽ കനത്ത സൈബർ ആക്രമണമായിരുന്നു നടി ശാലിൻ സോയ നേരിട്ടത്. ഇപ്പോൾ ഇതിനെതിരെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണവർ. അതൊരു പഴയ ടിക് ടോക് വീഡിയോ ആണെന്നും ഇടവേള ബാബുവുമൊത്തുള്ള ഈ വീഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നെന്നും അവർ ആരോപിച്ചു.

## Article Content

**നടൻ **ഇടവേള ബാബുവുമൊരുമിച്ചുള്ള ഒരു ടിക് ടോക് വീഡിയോയുടെ പേരിൽ കനത്ത സൈബർ ആക്രമണമായിരുന്നു നടി ശാലിൻ സോയ നേരിട്ടത്. ഇപ്പോൾ ഇതിനെതിരെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണവർ. അതൊരു പഴയ ടിക് ടോക് വീഡിയോ ആണെന്നും ഇടവേള ബാബുവുമൊത്തുള്ള ഈ വീഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നെന്നും അവർ ആരോപിച്ചു.

**ശാലിൻ സോയയുടെ പോസ്റ്റിന്റെ പൂർണരൂപം :-****

'ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വീഡിയോ ചെയ്താൽ നന്നായിരിക്കും എന്നാണ് അന്നുകരുതിയത്.

അങ്ങനെയാണ് ആ വീഡിയോ ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്.

നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണ്. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് യഥാർത്ഥ വില്ലന്മാർ. ഞാൻ അവരെ വെറുക്കുന്നു.'

**

2020-ൽ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഈ വിഡിയോ ശാലിൻ ഷൂട്ട് ചെയ്തത്. ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങൾക്കുമിടെ ഈ വിഡിയോയും ട്രോൾ രൂപത്തിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലായി. ഇതോടെയാണ് ശാലിൻ വിശദീകരണവുമായി എത്തിയത്.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/232479/shaalinzoya-about-viral-tiktok-video-cyber-attack)