---
title: "#Prithviraj |  ബ്രോ ഡാഡി സെറ്റിലെ പീഡനം: വിവരമറിഞ്ഞപ്പോൾത്തന്നെ മൻസൂർ റഷീദിനെ  പറഞ്ഞുവിട്ടിരുന്നു -  പൃഥ്വിരാജ്"
english_title: "#Harassment #Bro #Daddy #sets #information #came #light #assistant #director #told #Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/232459/harassment-bro-daddy-sets-information-came-light-assistant-director-told-prithviraj"
published_at: "2024-09-01T10:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3fa9d9f761_PRITHVIRAJ.jpg"
keywords: []
---

# #Prithviraj |  ബ്രോ ഡാഡി സെറ്റിലെ പീഡനം: വിവരമറിഞ്ഞപ്പോൾത്തന്നെ മൻസൂർ റഷീദിനെ  പറഞ്ഞുവിട്ടിരുന്നു -  പൃഥ്വിരാജ്

> **Lead Summary:** ** **‘ബ്രോ ഡാഡി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ്. സംഭവത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് സാമൂഹികമാധ്യമത്തിലൂടെയുള്ള മറുപടിയിലാണ് വിശദീകരണം.

## Article Content

** **‘ബ്രോ ഡാഡി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജ്. സംഭവത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് സാമൂഹികമാധ്യമത്തിലൂടെയുള്ള മറുപടിയിലാണ് വിശദീകരണം.

പീഡനവിവരം അറിഞ്ഞപ്പോൾത്തന്നെ സെറ്റിൽനിന്ന് മൻസൂറിനെ പറഞ്ഞുവിട്ടതായി പൃഥ്വിരാജ് പ്രതികരിച്ചു.

 ചീഫ് അസോസിയേറ്റ് പറഞ്ഞാണ് വിവരമറിഞ്ഞത്. മൻസൂറിന്റെപേരിൽ പോലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. 2023 ഒക്ടോബറിൽ ‘എംപുരാൻ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിവരമറിഞ്ഞത്.

അതുവരെ സംഭവം അറിഞ്ഞിരുന്നില്ല. ഇയാളെ ഷൂട്ടിങ്ങിൽനിന്നു മാറ്റിനിർത്തി, നിയമനടപടികൾക്കു വിധേയനാകാൻ നിർദേശിച്ചതായും പൃഥ്വിരാജ് പ്രതികരിച്ചു.

ഹൈദരാബാദിലെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നാണ് നടി വെളിപ്പെടുത്തിയത്. അവസരം നൽകാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി ശീതളപാനീയം നൽകി.

ഇതുകുടിച്ചപ്പോൾ ബോധം നഷ്ടപ്പെട്ടെന്നും ഉണർന്നപ്പോൾ പീഡിപ്പിച്ചെന്നു ബോധ്യമായെന്നും നടി പറഞ്ഞിരുന്നു. ഇവരുടെ നഗ്നഫോട്ടോയെടുത്തു പണംതട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/232459/harassment-bro-daddy-sets-information-came-light-assistant-director-told-prithviraj)