---
title: "മലര്‍ മിസ്സിന് ഇന്ന്  ഇരുപത്തിയൊൻപതാം പിറന്നാൾ "
english_title: "Today is  Malar Miss 29th birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2324/today-is-malar-miss-29th-birthday"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6098b186e8061_saippallavi.jpg"
keywords: []
---

# മലര്‍ മിസ്സിന് ഇന്ന്  ഇരുപത്തിയൊൻപതാം പിറന്നാൾ 

> **Lead Summary:** പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സായി പല്ലവി.മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണ പ്രേക്ഷകര്‍ നല്‍കിയത്.മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. എംബിബിഎസ് പഠനത്തിനിടയിലെ വെക്കേഷന്‍ സമയത്തായിരുന്നു സായി പല്ലവി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലും സിനിമയില്‍ സജീവമായിരുന്നു താരം.സായി പല്ലവിയുടെ 29 ആം പിറന്നാള്‍ ദിനത്തില്‍ നിരവധി താരങ്ങള്‍ ആണ് ആശംസകളുമായി എത്തിയത്.ഫാന്‍ പേജുകളിലും താരത്തിനുള്ള ആശംസകള്‍ നിറഞ്ഞിരിക്കുകയാണ്.

## Article Content

പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സായി പല്ലവി.മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണ പ്രേക്ഷകര്‍ നല്‍കിയത്.മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. എംബിബിഎസ് പഠനത്തിനിടയിലെ വെക്കേഷന്‍ സമയത്തായിരുന്നു സായി പല്ലവി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലും സിനിമയില്‍ സജീവമായിരുന്നു താരം.സായി പല്ലവിയുടെ 29 ആം പിറന്നാള്‍ ദിനത്തില്‍ നിരവധി താരങ്ങള്‍ ആണ് ആശംസകളുമായി എത്തിയത്.ഫാന്‍ പേജുകളിലും താരത്തിനുള്ള ആശംസകള്‍ നിറഞ്ഞിരിക്കുകയാണ്.

പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതില്‍ താല്‍പര്യമില്ല തനിക്കെന്ന് സായി പല്ലവി വ്യക്തമാക്കിയിരുന്നു. കോടികള്‍ പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിച്ചിരുന്നില്ല താരം. ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും സായി പല്ലവി വ്യക്തമാക്കി പറഞ്ഞിരുന്നു.

ശക്തമായ പിന്തുണയായിരുന്നു സായ് പല്ലവിക്ക് ആരാധകര്‍ നല്‍കിയത്. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലും താരം മാറ്റുരച്ചിരുന്നു. ഇടക്കാലത്ത് നടി പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇതിനോട് നടി പ്രതികരിച്ച കാര്യങ്ങളും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.വിവാഹത്തോട് താല്‍പര്യം ഇല്ലെന്ന് സായി പല്ലവി നേരത്തേ വ്യക്തമാക്കിയിരുന്നു . മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് യോജിക്കാനാവില്ലെന്നും എക്കാലവും അവരോടൊപ്പം കഴിയാനാണ് ആഗ്രഹമന്നും നടി പറഞ്ഞിരുന്നു. അതിനാലാണ് വിവാഹം വേണ്ട എന്ന തീരുമാനമെടുത്തത് എന്നുമായിരുന്നു സായി പല്ലവിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2324/today-is-malar-miss-29th-birthday)