ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാന്ത്വനം

ഒന്നാം സ്ഥാനം തിരിച്ച്  പിടിച്ച്  സാന്ത്വനം
2021-10-04T21:49:00 | By Truevision Admin

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്ഥാനമാണ് വല്യേട്ടനും കുടുംബത്തിനുമുള്ളത്.ആഴ്ചകൾക്ക് ശേഷം റേറ്റിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു വന്നിരിക്കുകയാണ് സാന്ത്വനം സീരിയൽ. ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കുടുംബവിളക്ക് പരമ്പരയെയാണ് ഈ ആഴ്ച സാന്ത്വനം മറികടന്നിരിക്കുന്നത്.


ചിപ്പി രഞ്ജിത്, രാജീവ് പരമേശ്വർ എന്നിവർ മുഖ്യ കഥാപാത്രത്തിൽ എത്തുന്ന സീരിയൽ, ഒരു ഏട്ടത്തിയമ്മയുടെയും അനുജന്മാരുടെയും കഥയാണ് പറയുന്നത്. ഈയിടെ സീരിയലിൽ അവതരിപ്പിച്ച വൈകാരിക മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പുവിന്റെ അച്ഛൻ രാജശേഖരൻ തമ്പി കണ്ണനെ കള്ളക്കേസിൽ കുടുക്കുകയും പോലീസ് ലോക്കപ്പിൽ കയറ്റുകയും ഒക്കെ ചെയ്തിരുന്നു.

അനിയന്റെ അവസ്ഥയിൽ മനംനൊന്ത് കഴിയുന്ന സാന്ത്വനം കുടുംബത്തെയാണ് ഇക്കഴിഞ്ഞ ആഴ്ച പ്രേക്ഷകർ കണ്ടത്. ചിപ്പി, രാജീവ് എന്നിവർക്ക് പുറമെ, സജിൻ, രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് സീരിയലിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.എന്നാൽ, പുതിയ കഥാഗതിയോടെ മുന്നേറുകയാണ് കുടുംബവിളക്ക്. ശീതളിനോട് വിവാഹ അഭ്യർത്ഥന നടത്തിയ ജിതിൻ, ആ കുടുംബത്തിൽ വലിയ കോലാഹലമാണ് സൃഷ്ടിച്ചിരിക്കുന്നത്. മീര വാസുദേവ്, കെ കെ മേനോൻ, അമൃത നായർ, ശരണ്യ ആനന്ദ്, ജീവൻ ഗോപാൽ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.


മൂന്നാം സ്ഥാനത്തു ഇക്കുറി മൗനരാഗം സീരിയലാണ്. ഐശ്വര്യ റംസായി , നലീഫ് എന്നിവരാണ് ഈ സീരിയലിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. ഇത്തവണയും നാലാം സ്ഥാനം നിലനിർത്തിയിട്ടുണ്ട് കൂടെവിടെ സീരിയൽ. കൃഷ്ണ കുമാർ, ശ്രീധന്യ, ബിപിൻ ജോസ്, അൻഷിത എന്നിവരാണ് സീരിയലിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് .

പുതിയ റേറ്റിംഗ് പ്രകാരം അമ്മയറിയാതെ സീരിയലാണ് അഞ്ചാം സ്ഥാനത്ത്. മുഖ്യ കഥാപാത്രം അമ്പാടി അർജുനന്റെ മാറ്റം പ്രേക്ഷകരെ കുറച്ചു നിരാശപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. സൂരജ് - മനീഷ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന പാടാത്ത പൈങ്കിളി ഇത്തവണയും ടോപ് 5 ലിസ്റ്റിൽ നിന്ന് ഔട്ട് ആണ്.

Content Highlight: now swanthanm become first

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup