---
title: " ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം;കൊറോണ സന്ദേശവുമായി മമ്മൂട്ടി "
english_title: "Patience is the greatest weapon in this war; Mammootty with Corona message"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2322/patience-is-the-greatest-weapon-in-this-war-mammootty-with-corona-message"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60966165e896b_mammootty.jpg"
keywords: []
---

#  ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം;കൊറോണ സന്ദേശവുമായി മമ്മൂട്ടി 

> **Lead Summary:** സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നടൻ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കൊവിഡ് സന്ദേശം പുറത്തിറങ്ങി.ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് താരം ഓർമിപ്പിക്കുന്നു. കൊവിഡ് മുന്നണി പോരാളികൾക്കും നമ്മൾ ഓരോരുത്തർക്ക് വേണ്ടിയും നിയമങ്ങൾ പാലിക്കാമെന്നും മമ്മൂട്ടി പറയുന്നു.

## Article Content

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നടൻ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കൊവിഡ് സന്ദേശം പുറത്തിറങ്ങി.ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് താരം ഓർമിപ്പിക്കുന്നു. കൊവിഡ് മുന്നണി പോരാളികൾക്കും നമ്മൾ ഓരോരുത്തർക്ക് വേണ്ടിയും നിയമങ്ങൾ പാലിക്കാമെന്നും മമ്മൂട്ടി പറയുന്നു.

പ്രിയ താരത്തിന്റെ ശബ്ദത്തിലുള്ള ഈ കൊവിഡ് സന്ദേശം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു. സിനിമ മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 8 മുതല്‍ 16 വരെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സർക്കാർ.**

മമ്മൂട്ടിയുടെ വാക്കുകൾ**

** ** ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2322/patience-is-the-greatest-weapon-in-this-war-mammootty-with-corona-message)