---
title: "#divyankatripathi  | കൂടെ കിടക്കണമെന്ന് സംവിധായകന്‍, നിന്റെ ജീവിതം നശിപ്പിക്കും; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി താരം "
english_title: "#divyankatripathi #reveals #casting #couch #how #production #guy #threatned #her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/232186/divyankatripathi-reveals-casting-couch-how-production-guy-threatned-her"
published_at: "2024-08-30T22:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1f43de5abf_divyanka.jpg"
keywords: []
---

# #divyankatripathi  | കൂടെ കിടക്കണമെന്ന് സംവിധായകന്‍, നിന്റെ ജീവിതം നശിപ്പിക്കും; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി താരം 

> **Lead Summary:** ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ നായികയാണ് ദിവ്യാങ്ക തൃപാഠി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ താരമാണ് ദിവ്യാങ്ക. യെ മൊഹബത്തേന്‍ എന്ന പരമ്പരയിലൂടെയാണ് ദിവ്യാങ്ക താരമായി മാറുന്നത്. ഈ പരമ്പരയിലൂടെ ദിവ്യാങ്ക നേടിയെടുത്ത ആരാധകര്‍ക്ക് കണക്കില്ല. തുടര്‍ന്നും നിരവധി ഷോകളുടെ ഭാഗമായി മാറിയിട്ടുണ്ട് ദിവ്യാങ്ക. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ദിവ്യാങ്ക.

## Article Content

ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ നായികയാണ് ദിവ്യാങ്ക തൃപാഠി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ താരമാണ് ദിവ്യാങ്ക. യെ മൊഹബത്തേന്‍ എന്ന പരമ്പരയിലൂടെയാണ് ദിവ്യാങ്ക താരമായി മാറുന്നത്. ഈ പരമ്പരയിലൂടെ ദിവ്യാങ്ക നേടിയെടുത്ത ആരാധകര്‍ക്ക് കണക്കില്ല. തുടര്‍ന്നും നിരവധി ഷോകളുടെ ഭാഗമായി മാറിയിട്ടുണ്ട് ദിവ്യാങ്ക. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ദിവ്യാങ്ക.

തന്റെ കരിയറിലും ജീവിതത്തിലും ദിവ്യാങ്കയ്ക്ക് നിരവധി വെല്ലുവിളികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ദിവ്യാങ്കയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

''ഒരിക്കല്‍ പ്രൊഡക്ഷനിലെ ഒരാള്‍ക്ക് എന്നോട് പ്രണയമാണെന്ന് പറഞ്ഞു. എന്നെ സന്തോഷിപ്പിക്കാന്‍ അയാള്‍ ഒരുപാട് ശ്രമിച്ചു. പക്ഷെ എനിക്ക് അയാളോട് താല്‍പര്യമില്ലായിരുന്നു. അയാള്‍ക്ക് പക്ഷെ അത് ഇഷ്ടമായില്ല. എന്നോട് ദേഷ്യമായി. അതിന് ശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്റെ ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞു. നിരന്തരം എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി'' എന്നാണ് ദിവ്യാങ്ക പറയുന്നത്.

''എന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പക്ഷെ ഇന്ന് ഞാന്‍ അതൊന്നും ഓര്‍ക്കാനേ ആഗ്രഹിക്കുന്നില്ല. അന്ന് ആളുകള്‍ അത്തരക്കാരായിരുന്നു. ഞാനും അന്ന് ഒരു കുട്ടിയെ പോലെ നിഷ്‌കളങ്കയായിരുന്നു. ആളുകള്‍ അങ്ങനൊക്കെ പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു'' എന്നും ദിവ്യാങ്ക പറയുന്നുണ്ട്.

ബനോ മേം തേരി ദുല്‍ഹന്‍ എന്ന പരമ്പരയിലൂടെയാണ് ദിവ്യാങ്ക കരിയര്‍ ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു ദിവ്യാങ്കയ്ക്ക്. ''ഒരിക്കല്‍ ഒരാള്‍ എന്നോട് സംവിധായകന്റെ കൂടെ കിടന്നാല്‍ മാത്രമേ ബിഗ് ബ്രേക്ക് ലഭിക്കുകയുള്ളൂവെന്ന് പറഞ്ഞു. നീ ബുദ്ധിമതിയല്ലേ, എല്ലാവരും ഇത് ചെയ്യുന്നതാണെന്നും പറഞ്ഞു. എനിക്ക് എന്റെ ആദ്യത്തെ അവസരം കിട്ടിയത് എന്റെ കഴിവു കൊണ്ടാണ്. നിങ്ങള്‍ക്ക് എന്റെ ജോലിയില്‍ വിശ്വാസമില്ലെങ്കില്‍ ഈ വഴി ഞാന്‍ പിന്തുടരുന്നില്ലെന്ന് ഞാന്‍ പറഞ്ഞു'' ദിവ്യാങ്ക പറയുന്നു.

എന്തായാലും ദിവ്യാങ്കയുടെ ഏറെ നാളത്തെ കഠിനാധ്വാനവും കഴിവും ഫലം കണ്ടു. അധികം വൈകാതെ ടെലിവിഷന്‍ രംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താനും സൂപ്പര്‍ നായികയായി വളരാനും ദിവ്യാങ്കയ്ക്ക് സാധിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് ദിവ്യാങ്ക. ടെലിവിഷന് പുറമെ ബിഗ് സ്‌ക്രീനിലും ദിവ്യാങ്ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/232186/divyankatripathi-reveals-casting-couch-how-production-guy-threatned-her)