---
title: "'കനിയേ' പ്രേക്ഷശ്രദ്ധ നേടുന്നു"
english_title: "'Kaniye' is gaining audience attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2321/kaniye-is-gaining-audience-attention"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60964da3548dd_kaadakalaam.jpg"
keywords: []
---

# 'കനിയേ' പ്രേക്ഷശ്രദ്ധ നേടുന്നു

> **Lead Summary:** > ഡോക്ടർ സഖിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന കാടകലം എന്ന ചിത്രത്തിലെ "കനിയെ കനിയെ" എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കുന്നു.പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ആണ് തന്റെ മധുരശബ്ദത്തിൽ ഈ ചിത്രത്തിനുവേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം പി. എസ്. ജയ്ഹരി നിർവഹിച്ചിരിക്കുന്നു.ബി.കെ ഹരിനാരായണന്റെ വരികളാണ് ഈ പാട്ടിന്റെ ജീവൻ.

## Article Content

> ഡോക്ടർ സഖിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന കാടകലം എന്ന ചിത്രത്തിലെ "കനിയെ കനിയെ" എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കുന്നു.പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ആണ് തന്റെ മധുരശബ്ദത്തിൽ ഈ ചിത്രത്തിനുവേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം പി. എസ്. ജയ്ഹരി നിർവഹിച്ചിരിക്കുന്നു.ബി.കെ ഹരിനാരായണന്റെ വരികളാണ് ഈ പാട്ടിന്റെ ജീവൻ.

ഒരു ആദിവാസി കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുട്ടി കാട്ടിൽ നിന്നും നാട്ടിലേക്ക് പഠിക്കാൻ പോകുന്നതാണ് രംഗം. ഒരിക്കലും പിരിഞ്ഞിരിക്കാത്ത അച്ഛനും മകനും ആദ്യമായി പിരിയാൻ പോകുന്നതിന്റെ വ്യഥയും ആധിയും പാട്ടില്‍ കാണാന്‍ സാധിക്കും.

കാടിൻ്റെ കഥ പറയുന്ന ചിത്രത്തിൽ ആദിവാസി ബാലന്റെയും അവന്റെ അപ്പന്റെയും വൈകാരിക നിമിഷങ്ങൾ വളരെ മനോഹരമായാണ് ഹരിനാരായണൻ തന്റെ വരികളിലൂടെ പറഞ്ഞു വച്ചിരിക്കുന്നത്. ശക്തമായ വരികളെ ഹൃദ്യമായ ആലാപനത്തോട് കൂട്ടിയിണക്കിയപ്പോൾ കനിയേ ഓരോ മനസ്സിലും വിങ്ങലാവുന്നു .

ആദിവാസി സമൂഹ ത്തിന്റെ ജീവിതവും വന സംരക്ഷണത്തിൻ്റെ ആവശ്യകതയും ചർച്ച ചെയ്യുന്ന ചിത്രമാണ് കാടകലം.കാടിന്റെ ഭംഗിയും കാട്ടിൽ നിന്നുമുള്ള പറിച്ചു നടലിന്റെ വൈകാരിക ദൃശ്യങ്ങളും ചേർന്നപ്പോൾ കനിയേ എന്ന ഗാനം ഇതിനകം തന്നെ ഒട്ടനവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.

മാസ്റ്റര്‍ ഡാവിഞ്ചി നായക വേഷത്തിൽ എത്തുന്നു. ഡാവിഞ്ചിയുടെ അച്ഛനും നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നത്ത് , കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കാടകലത്തിന്റെ കഥയും സംവിധാനവും ഡോക്ടര്‍ സഖില്‍ രവീന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത് . തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിന്റോ തോമസും സഖില്‍ രവീന്ദ്രനും ചേര്‍ന്നാണ്. ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.

എഡിറ്റിംഗ് -അംജാത് ഹസ്സൻ

കല -ബിജു ജോസഫ്

മേക്കപ്പ് –രാജേഷ് ജയൻ ,ബിന്ദു ബിജുകുമാര്‍

പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ

പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിന്റോ തോമസ്

അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2321/kaniye-is-gaining-audience-attention)