logo

'ലക്ഷ്മി ബോംബ്'ന്റെ ആദ്യ വീഡിയോ 'ബുർജ് ഖലീഫ' ഗാനം പുറത്തിറങ്ങി

Published at Oct 20, 2020 01:50 PM  'ലക്ഷ്മി ബോംബ്'ന്റെ ആദ്യ വീഡിയോ 'ബുർജ് ഖലീഫ' ഗാനം പുറത്തിറങ്ങി

രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്മി ബോംബ്'ന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബുർജ് ഖലീഫ എന്ന് തുടങ്ങുന്ന ​ഗാനം സാമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിന് പ്രേക്ഷകർക്ക് മുന്നിലെത്തും.തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്.


ഒറിജിനല്‍ സംവിധാനം ചെയ്തതും രാഘവ ലോറന്‍സ് ആയിരുന്നു. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്.

Kiara Advani starrer will be released on ODT on November 9 via Disney Plus Hotstar

Related Stories
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

Feb 12, 2021 08:29 PM

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു...

Read More >>
Trending Stories