---
title: "#ranjith | തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിയ്ക്ക് അയച്ചു; ഞെട്ടിക്കുന്ന ആരോപണവുമായി യുവാവ്‌"
english_title: "#ranjith #send #my #nude #photos #revathy #accusses #victim #who #complained #against #him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/231981/ranjith-send-my-nude-photos-revathy-accusses-victim-who-complained-against-him"
published_at: "2024-08-29T15:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d049eb4bc14_ranjith.jpg"
keywords: []
---

# #ranjith | തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിയ്ക്ക് അയച്ചു; ഞെട്ടിക്കുന്ന ആരോപണവുമായി യുവാവ്‌

> **Lead Summary:** **ര**ഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പീഡന പരാതി ഉന്നയിച്ച യുവാവ്. രഞ്ജിത്ത് തന്റെ നഗ്ന ചിത്രങ്ങള്‍ നടി രേവതിയ്ക്ക് അയച്ചു നല്‍കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു യുവാവിന്റെ ആരോപണം. 2012 ലാണ് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ യുവാവ് പരാതി നല്‍കിയിട്ടുണ്ട്.

## Article Content

**ര**ഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പീഡന പരാതി ഉന്നയിച്ച യുവാവ്. രഞ്ജിത്ത് തന്റെ നഗ്ന ചിത്രങ്ങള്‍ നടി രേവതിയ്ക്ക് അയച്ചു നല്‍കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു യുവാവിന്റെ ആരോപണം. 2012 ലാണ് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ യുവാവ് പരാതി നല്‍കിയിട്ടുണ്ട്.

രഞ്ജിത്ത് ആവശ്യപ്പെട്ടത് പ്രകാരം താന്‍ ബാംഗ്ലൂരിലെ ഹോട്ടലിലെത്തുമ്പോള്‍ അദ്ദേഹം ഫോണില്‍ ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്നെ നഗ്നാക്കി നിര്‍ത്തിയ ശേഷം ഫോട്ടോ എടുത്ത് അയച്ചു നല്‍കുകയായിരുന്നു. രേവതിയ്ക്കാണ് ഫോട്ടോ അയച്ചതെന്നാണ് രഞ്ജിത്ത് പറഞ്ഞതെന്നും യുവാവ് പറയുന്നു. 

'സംവിധായകന്‍ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമില്‍ ചെന്ന എന്നോട് നഗ്‌നനായി നില്‍ക്കാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ആ നടി രേവതി ആണ് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്.

രേവതിയും രഞ്ജിത്തും തമ്മില്‍ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവര്‍ക്ക് അയച്ചുകൊടുത്തു. ഞാന്‍ ചോദിച്ചു ആര്‍ക്കാണ് അയക്കുന്നത് എന്ന്. അപ്പോള്‍ രഞ്ജിത്ത് പറഞ്ഞു രേവതിക്കാണ് അയച്ചത്. നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിക്ക് ഇഷ്ടമായി എന്നും അദ്ദേഹം പറഞ്ഞു.'' എന്നാണ് യുവാവ് ആരോപിക്കുന്നത്. 

2012 ലാണ് സംഭവമുണ്ടാകുന്നതെന്നാണ് യുവാവ് പറയുന്നത്. പ്ലസ് ടുവില്‍ പഠിക്കുന്ന താന്‍ കോഴിക്കോട് ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ കാണുന്നത്. അവസരം ചോദിച്ചെത്തിയ തനിക്ക് രഞ്ജിത്ത് ഹോട്ടലലില്‍ വച്ച് ടിഷ്യു പേപ്പറില്‍ നമ്പര്‍ എഴുതി നല്‍കി. തുടര്‍ന്ന് തന്നോട് രണ്ട് ദിവസത്തിനകം ബാംഗ്ലൂരിലെത്താന്‍ പറഞ്ഞു.

തുടര്‍ന്ന് ബാംഗ്ലൂരില്‍ രാത്രി പത്ത് പണിയോടെ എത്തിയ തന്നോട് ഹോട്ടലിന്റെ പിന്‍വശത്തെ മുറിയിലൂടെ അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അകത്തെത്തിയ ശേഷം രഞ്ജിത്ത് തനിക്ക് മദ്യം തരികയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മദ്യ ലഹരിയിലായ തന്നെ വിവസ്ത്രനാക്കുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയ യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് രണ്ടുമൂന്ന് പേരോട് പറഞ്ഞുവെങ്കിലും അഴര്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നാണ് യുവാവ് പറയുന്തന്. സംഭവത്തെക്കുറിച്ച് താന്‍ കാവ്യ മാധവനോട് പറഞ്ഞിട്ടുണ്ടെന്നും യുവാവ് പറയുന്നു. ''അവര്‍ക്ക് ഞാന്‍ മെസേജ് അയച്ചു. മാഡത്തിന്റെ സിനിമയുടെ ഷൂട്ടിന് വന്നപ്പോള്‍ രഞ്ജിത്ത് എന്നോട് ഇങ്ങനൊക്കെ പെരുമാറിയെന്ന് പറഞ്ഞു. അവര്‍ മെസേജ് കണ്ടുവെങ്കിലും മറുപടി തരികയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.' എന്നാണ് യുവാവ് പറയുന്നത്. 

ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു. അയാളും ഇതുപോലെ തന്നെയാണ് എന്നോട് പെരുമാറിയത് എന്നും യുവാവ് പറയുന്നു. എനിക്ക് നിന്നെയൊന്ന് കാണണം, ഫോട്ടോസ് അയച്ചു തരാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തു. ഇങ്ങനെയല്ല, ന്യൂഡ് ആണ് വേണ്ടതെന്നായിരുന്നു മറുപടി എന്നും യുവാവ് വെളിപ്പെടുത്തുന്നുണ്ട്.

രഞ്ജിത്ത് നിന്നെ യൂസ് ചെയ്‌തോ, എനിക്കൊന്ന് കാണാന്‍ പറ്റുമോ എന്നായിരുന്നു. അല്ലാതെ ഞാന്‍ നിന്നെ സഹായിക്കാം എന്നായിരുന്നില്ല ഇടവേള ബാബുവിന്റെ പ്രതികരണം എന്നാണ് യുവാവ് പറയുന്നത്. അദ്ദേഹത്തിന് എന്നെ കാണുകയായിരുന്നു വേണ്ടത്. ഈ സംഭവം നടക്കുന്നത് ഒമ്പത് മാസം മുമ്പായിരുന്നു. അതിന്റെ തെളിവ് എന്റെ കയ്യിലുണ്ടെന്നും യുവാവ് പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/231981/ranjith-send-my-nude-photos-revathy-accusses-victim-who-complained-against-him)