---
title: "#diyakrishna | ദിയയ്ക്ക് സഹോദരിമാരുടെ വക ബ്രൈഡൽ ഷവർ; ഈ ദിവസത്തിന് മറ്റൊരു പ്രത്യേക കൂടിയുണ്ടെന്ന് താരം "
english_title: "#diyakrishna #Sisters #Bridal #Shower #actor #said #that #this #day #has #another #special #one"
publisher: "moviemax.in"
canonical_url: "https://moviemax.in/news/231972/diyakrishna-sisters-bridal-shower-actor-said-that-this-day-has-another-special-one"
published_at: "2024-08-29T15:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0419949ba7_diya.jpg"
keywords: []
---

# #diyakrishna | ദിയയ്ക്ക് സഹോദരിമാരുടെ വക ബ്രൈഡൽ ഷവർ; ഈ ദിവസത്തിന് മറ്റൊരു പ്രത്യേക കൂടിയുണ്ടെന്ന് താരം 

> **Lead Summary:** ** ന**ടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ സന്തോഷങ്ങളും ആഘോഷങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്.

## Article Content

** ന**ടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ സന്തോഷങ്ങളും ആഘോഷങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്.

മറ്റ് മൂന്ന് സഹോ​ദരിമാരെയും പോലെ സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും നടിയായ ചേച്ചി അഹാനയേക്കാൾ ആരാധകർ ഉള്ളതും പ്രേക്ഷകർക്ക് പ്രിയങ്കരിയും ദിയ കൃഷ്ണ തന്നെയാണ്.

താരപുത്രിയാണെങ്കിലും സാധാരണക്കാരോട് പോലുമുള്ള ദിയയുടെ സൗമ്യമായ പെരുമാറ്റമാണ് മറ്റ് മൂന്ന് പേരെയുംകാൾ ആരാധകർ ദിയയ്ക്കുണ്ടാകാൻ കാരണം. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും സംരംഭകയും യുട്യൂബറും എല്ലാമായ ദിയ സെപ്തംബറിലാണ് വിവാഹിതയാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ദിയ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടതാണ്.

കുടുംബത്തിലെ എല്ലാവർക്കും സ്വന്തമായി യുട്യൂബ് ചാനലുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട എല്ലാവിധ പുതിയ വിശേഷങ്ങളും ആദ്യം തന്റെ യുട്യൂബ് ചാനലിലൂടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നാണ് ദിയയ്ക്ക്.

അതുകൊണ്ട് തന്നെ സഹോദരിമാരോ അമ്മ സിന്ധുവിനോ ഒന്നും ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ പകർത്താൻ താരപുത്രി അനുവാദം നൽകിയിട്ടില്ല. ബ്രൈഡൽ ഷവറോട് കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

തിരുവനന്തപുരത്തെ ഒരു സ്റ്റാർ ഹോട്ടലിൽ ദിയയ്ക്കായി ബ്രൈഡൽ ഷവർ ഒരുക്കിയത് സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും ചേർന്നാണ്. ബ്രൈഡൽ ഷവറുണ്ടെന്ന് താൻ മൂന്ന് ദിവസം മുമ്പാണ് അറിഞ്ഞതെന്ന് വീഡിയോയിൽ ദിയ പറഞ്ഞു. വെളുത്ത നിറത്തിലുള്ള സ്ലീവ് ലെസ് ​ഗൗണായിരുന്നു ദിയയുടെ വേഷം. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ബ്രൈഡൽ ഷവറിന് എത്തിയവർ ധരിച്ചിരുന്നത്. 

ബ്രൈഡൽ ഷവർ തീം പിങ്ക് നിറത്തിലുള്ളതാകുമെന്ന് ദിയ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അമ്മ സിന്ധുവും ബ്രൈഡൽ ഷവറിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സഹോദരിമാരുടെ ഒപ്പം ദിയയുടെ സുഹൃത്തുക്കളും ചടങ്ങിൽ ഉടനീളമുണ്ടായിരുന്നു. പരിപാടിക്കിടയിൽ മനോഹരമായ ബൊക്കെയുമായി സർപ്രൈസായി എത്തി വരൻ അശ്വിനും ദിയയെ ഞെട്ടിച്ചു. ബ്രൈഡൽ ഷവർ നടന്ന ദിവസത്തിന് മറ്റൊരു പ്രത്യേക കൂടിയുണ്ടായിരുന്നു. വീഡിയോയിൽ അതും ദിയ വെളിപ്പെടുത്തി.

രണ്ട് വർ‌ഷം മുമ്പ് അശ്വിനോട് ക്രഷുണ്ടെന്ന് ദിയ വെളിപ്പെടുത്തിയ അതേ ദിവസം തന്നെയാണ് ബ്രൈഡൽ ഷവർ നടന്നതും. വർഷങ്ങൾ നീണ്ട സൗഹൃദത്തിനുശേഷമാണ് അശ്വിനും ദിയയും പ്രണയത്തിലായത്. വിവാഹം, കുടുംബം, കുട്ടികൾ എന്ന സ്വപ്നം വർഷങ്ങളായി മനസിൽ കൊണ്ട് നടക്കുന്നയാളാണ് ദിയ. ആ സ്വപ്നമാണ് സെപ്തംബറിൽ പൂവണിയാൻ പോകുന്നത്. 

ദിയയ്ക്കുള്ളതുപോലെ തന്നെ ആരാധകർ അശ്വിനുമുണ്ട്. അതേസമയം ബ്രൈഡൽ ഷവർ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. മാത്രമല്ല ചിലർ‌ താരകുടുംബത്തെ വിമർശിച്ചും എത്തി. ബ്രൈഡൽ ഷവറിൽ അതിഥിയായി വന്ന വരൻ അശ്വിനെ ആരും വേണ്ടത്ര പരി​ഗണിച്ചില്ലെന്നും പരിഹസിക്കുന്ന തരത്തിലുള്ള പെരുമാറ്റം എല്ലാവരിൽ നിന്നും ഉണ്ടായതായി തോന്നിയെന്നുമാണ് ഏറെയും കമന്റുകൾ.

ദിയയുടെ കുടുംബം അശ്വിന് ശരിയായ പ്രാധാന്യം നൽകുന്നില്ലെന്ന് തോന്നി, ഇഷാനിയൊന്നും അശ്വിവിനെ മൈന്റ് ചെയ്യുന്നുപോലുമില്ല, അശ്വിൻ വെറുതെ വന്ന് പോയത് പോലെ തോന്നി. ഒരാളും ശ്രദ്ധിക്കുന്നില്ല. അശ്വിൻ ഓവർ വിനയം കാണിക്കുന്നത് കൊണ്ട് ദിയയ്ക്ക് അശ്വിനോട് ഒരു റെസ്‌പെക്ട് ഇല്ലാത്ത പോലെ തോന്നി. 

ഇവരുടെ കുടുംബത്തിന്റെ ചടങ്ങുകളിൽ നിമിഷ് രവി, അർജുൻ എന്നിവർ പങ്കെടുക്കാൻ എത്തുമ്പോൾ കൊടുക്കുന്ന പരിഗണന പോലും അശ്വിന് ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസത്തിൽ കൊടുത്തതായി തോന്നിയിട്ടില്ലെന്നുമെല്ലാം കമന്റുകളുണ്ട്. ആരു കൊതിക്കുന്ന തരത്തിലുള്ള ബ്രൈഡൽ ഷവറായിരുന്നു ദിയയുടേതെന്നും കമന്റുകളുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/231972/diyakrishna-sisters-bridal-shower-actor-said-that-this-day-has-another-special-one)