---
title: "ആരാധക മനം കവര്ന്ന് അനുസിത്താര "
english_title: "Anusithara captivated the fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2319/anusithara-captivated-the-fans"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6096409892bfc_anusitthara.jpg"
keywords: []
---

# ആരാധക മനം കവര്ന്ന് അനുസിത്താര 

> **Lead Summary:** നൃത്ത വീഡിയോയുമായെത്തി ആരാധക മനം കവരുന്ന യുവതാരമാണ് അനു സിത്താര.താരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായത് . ‍‘കാതൽ കഥകളി’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അനു സിത്താര ചുവടു വയ്ക്കുന്നത്. വീടിന്റെ സ്വീകരണമുറിയിൽ നിന്നാണ് താരത്തിന്റെ പ്രകടനം.സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് അനു സിത്താര.

## Article Content

നൃത്ത വീഡിയോയുമായെത്തി ആരാധക മനം കവരുന്ന യുവതാരമാണ് അനു സിത്താര.താരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായത് . ‍‘കാതൽ കഥകളി’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അനു സിത്താര ചുവടു വയ്ക്കുന്നത്. വീടിന്റെ സ്വീകരണമുറിയിൽ നിന്നാണ് താരത്തിന്റെ പ്രകടനം.സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് അനു സിത്താര.

അനു സിത്താരയുടെ പോസ്റ്റിനു താഴെ മുന്ന സൈമൺ, സൗമ്യ മേനോൻ, ശിവദ തുടങ്ങി നിരവധി പ്രമുഖർ കമന്റുകളുമായെത്തി. മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് അനു പങ്കുവച്ച ഡാൻസ് വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരി ധരിച്ചാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

നിമിഷ സജയനൊപ്പം അവതരിപ്പിച്ച സ്റ്റൈലിഷ് നൃത്തം ആരാധകഹൃദയങ്ങൾ കീഴടക്കിയിരുന്നു. അനിയത്തി അനു സോനാരയ്ക്കൊപ്പവും പാട്ടും ഡാൻസുമായി സമയം ചിലവഴിക്കുന്നതിന്റെ വിഡിയോ അനു സിത്താര പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പുറത്തു വന്ന വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2319/anusithara-captivated-the-fans)