---
title: "#Anu | ഇവനും ഞാനും കല്യാണം കഴിക്കുകയാണെന്ന് പലപ്പോഴായി വാര്‍ത്ത വന്നു! നവംബറിലെ വിവാഹം വേറൊരാളുടെയാണ്; അനു"
english_title: "#many  #reports #he  #getting #married #November #wedding  #another #one #Anu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/231867/many-reports-he-getting-married-november-wedding-another-one-anu"
published_at: "2024-08-29T08:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cfe6d77f908_Untitled-4_copy.jpg"
keywords: []
---

# #Anu | ഇവനും ഞാനും കല്യാണം കഴിക്കുകയാണെന്ന് പലപ്പോഴായി വാര്‍ത്ത വന്നു! നവംബറിലെ വിവാഹം വേറൊരാളുടെയാണ്; അനു

> **Lead Summary:** **[സ്റ്റാര്‍ മാ**ജിക്കിലൂടെ ശ്രദ്ധേയായ അനുക്കുട്ടിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കുറേ കാലമായി അനു വിവാഹിതയാവുന്നു എന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു.

## Article Content

**[സ്റ്റാര്‍ മാ**ജിക്കിലൂടെ ശ്രദ്ധേയായ അനുക്കുട്ടിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കുറേ കാലമായി അനു വിവാഹിതയാവുന്നു എന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു.

ഒടുവില്‍ ഈ വരുന്ന നവംബറില്‍ താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് നടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു.വരനാരാണെന്നോ മറ്റ് വിവാഹവിശേഷങ്ങളോ അനു പറയാത്തത് കൊണ്ട് തന്നെ പലതരം അഭ്യൂഹങ്ങള്‍ വന്നു.

നടന്‍ ജീവനുമായി അനു ഇഷ്ടത്തിലാണെന്നും ഇരുവരും തമ്മിലാണ് വിവാഹം കഴിക്കുന്നതെന്നും കഥകള്‍ വന്നു. ഒടുവില്‍ ഇതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരങ്ങള്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും വിവാഹത്തെ കുറിച്ച് വ്യക്തത വരുത്തിയത്.

വര്‍ഷങ്ങളായി അനുവും ജീവനും തമ്മില്‍ വിവാഹിതരാവുന്നു, അടുത്ത വര്‍ഷം വിവാഹമുണ്ടാവും എന്നൊക്കെ തരത്തില്‍ വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ അതൊന്നും സത്യമല്ലെന്നാണ് അനുവിപ്പോള്‍ പറയുന്നത്.

ജീവന്‍ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഈ ഇന്‍ഡസ്ട്രിയില്‍ എനിക്കുള്ള ഏകസുഹൃത്ത് ഇവനാണ്. പിന്നെ നടിമാരായി ഒരുപാട് പേരുണ്ടെങ്കിലും പുരുഷ സുഹൃത്തുക്കളില്‍ ഇവനേയുള്ളു. റീല്‍സ് ചെയ്യുമ്പോഴും ഫോട്ടോഷൂട്ടിനും ഇനി എവിടേലും പോവുകയാണെങ്കിലും ഞങ്ങള്‍ ഒരുമിച്ചാണ്.

അങ്ങനെ കാണുന്നത് കൊണ്ട് സ്വാഭാവികമായിട്ടും എല്ലാവരും ഞങ്ങള്‍ ഇഷ്ടത്തിലാണെന്ന് ചിന്തിച്ചു. അതാണ് വാര്‍ത്തകള്‍ക്ക് കാരണമായതെന്നാണ് അനു പറയുന്നത്.

ജീവനെ അത്തരമൊരു രീതിയില്‍ കാണാന്‍ എനിക്ക് സാധിക്കില്ല. എന്റെ വീട്ടുകാര്‍ക്കും അവനെ അറിയാം. നല്ല സുഹൃത്തുക്കളായി പോവുകയാണ്. പിന്നെ ഞാന്‍ വേറൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ആളുകള്‍ ഉണ്ടാക്കി പറയുന്നതാണ്.

ആദ്യം തങ്കച്ചന്‍ ചേട്ടന്റെ പേരിനൊപ്പമായിരുന്നു. അതുപോലെ വേറെ പലരുടെയും പേരുകള്‍ ചേര്‍ത്ത് കഥകള്‍ വന്നു. ഫോട്ടോഷൂട്ട് നടത്തിയാല്‍ അത് വെച്ച് ഇത്തരം ഗോസിപ്പ് വരും.ഇനിയൊരു ആരാധകന്റെ കൂടെ നിന്ന് ഫോട്ടോ എടുത്താല്‍ പോലും അനുവിന്റെ വിവാഹം ഉറപ്പിച്ചു, ഭാവി വരന്റെ കൂടെ നില്‍ക്കുന്നതാണ് എന്നൊക്കെ പറഞ്ഞ് വാര്‍ത്ത വരും.

പത്തോ പതിനഞ്ചോ പേരുടെ കൂടെ ഇപ്പോള്‍ കഥകള്‍ വന്ന് കഴിഞ്ഞു. ഞാനതൊന്നും മൈന്‍ഡ് ആക്കാറില്ല.നവംബര്‍ 24, 25 കല്യാണമാണെന്ന രീതിയില്‍ പറഞ്ഞിരുന്നു. അതില്‍ നിന്നുമാണ് ഇത്രയും കഥകള്‍ ഉണ്ടായത്. ഐശ്വര്യ രാജീവിന്റെ കല്യാണത്തിന് പോയപ്പോള്‍ എന്നോട് കല്യാണം എപ്പോഴാണെന്ന് ചോദിച്ചിരുന്നു.

എന്റെ കൂടെ ഷിയാസിക്കയും ആതിര മാധവുമൊക്കെ ഉണ്ടായിരുന്നു. അനുവിനെ കല്യാണം കഴിപ്പിച്ച് വിടുന്നില്ലേ എന്ന ചോദ്യത്തിന് അനുവിന്റെ കല്യാണം ഉടനെയുണ്ട്, നവംബര്‍ 24, 25 ആണെന്ന് ഷിയാസിക്ക പറഞ്ഞു.

എവിടെ പോയാലും ഈ ചോദ്യം തന്നെ ആയത് കൊണ്ട് അങ്ങനെ തന്നെയിരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു. അന്ന് വേറൊരു ആര്‍ട്ടിസ്റ്റിന്റെ കല്യാണമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള, അത്രയും പ്രിയപ്പെട്ട ആളുടെ വിവാഹമാണ്.

ബാക്കി കാര്യങ്ങളൊക്കെ സര്‍പ്രൈസാണെന്നും അനു കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തന്നെ അടിപിടിയൊക്കെ കൂടുന്ന കഥാപാത്രങ്ങള്‍ പോലെയാണ്. അതുപോലെ തന്നെയാണ് പിന്നീട് സൗഹൃദത്തിലായപ്പോഴും. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ കേട്ടാലും വേറൊരു രീതിയിലുള്ള ചിന്തകളിലേക്ക് പോയിട്ടില്ലെന്ന് ജീവനും വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/231867/many-reports-he-getting-married-november-wedding-another-one-anu)