#Tharalakshmi | ഞാൻ കൈ തട്ടി മാറ്റിയതോടെ വേദനിപ്പിച്ച് പിടിക്കാൻ തുടങ്ങി, പതിനാറ് പേർക്ക് ബെഡ് ഷെയർ ചെയ്യാൻ പറഞ്ഞു -താര ലക്ഷ്മി

#Tharalakshmi | ഞാൻ കൈ തട്ടി മാറ്റിയതോടെ വേദനിപ്പിച്ച് പിടിക്കാൻ തുടങ്ങി, പതിനാറ് പേർക്ക് ബെഡ് ഷെയർ ചെയ്യാൻ പറഞ്ഞു -താര ലക്ഷ്മി
2024-08-28T20:44:00 | By Jain Rosviya

(moviemax.in) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒട്ടേറെ സ്ത്രീകളാണ് സിനിമാ മേഖലയിൽ പ്രവർത്തിച്ചപ്പോൾ നേരിട്ട തിക്താനുഭവങ്ങൾ വെളിപ്പെടുത്തി എത്തിയത്.

മലയാളത്തിലെ മുൻനിര താരങ്ങളുടെ നീചമായ പെരുമാറ്റത്തിന്റെ കഥകൾ പുറത്ത് വന്നപ്പോൾ സിനിമാപ്രേമികളും അമ്പരന്നു.

മലയാളി മനസിൽ ആരാധിച്ചിരുന്ന പല വി​ഗ്രഹങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണുടയുകയാണ്. 

സിനിമയിൽ മാത്രമല്ല സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നടി താര ലക്ഷ്മി നൽകിയ അഭിമുഖത്തിൽ തന്റെ അനുഭവം വെളിപ്പെടുത്തി.

ഉറിയടി സിനിമയുടെ സംവിധായകൻ സുധീഷ് ശങ്കറിൽ നിന്നുമാണ് താരയ്ക്കും പേര് വെളിപ്പെടുത്താനാകാത്ത മറ്റൊരു നടിക്കും മോശം അനുഭവം ഉണ്ടായത്. 

ഞാൻ പറയുന്ന സംവിധായകൻ ഉറിയടിയുടെ പ്രൊഡ്യൂസറും കബനി സീരിയലിന്റെ സംവിധായകനുമായ സുധീഷ് ശങ്കറാണ്. അദ്ദേഹത്തിൽ നിന്നാണ് എനിക്ക് മോശം അനുഭവം ഉണ്ടായത്.

ഹേമ കമ്മിറ്റി പോലെ സീരിയൽ രം​ഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങൾ അന്വേഷിക്കാൻ കഴി‍ഞ്ഞ ദിവസം മുതൽ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. അതിൽ വളരെ സന്തോഷമുണ്ട്. 

കുറേപ്പേർക്ക് വേണ്ടിയിട്ടാണ് ഇപ്പോൾ ഞാൻ ഇക്കാര്യങ്ങളെല്ലാം പറയാൻ പോകുന്നത്. വിജയം കിട്ടും വരെ ഞാൻ പോരാടുകയും ചെയ്യുമെന്ന് പറഞ്ഞാണ് താര ലക്ഷ്മി സംസാരിച്ച് തുടങ്ങിയത്.

ഉറിയടിയുടെ സെറ്റിൽ വെച്ചാണ് സംവിധായകൻ സുധീഷ് ശങ്കറും പ്രൊഡക്ഷൻ കൺട്രോള​ർ ഷാനുവും എന്നോട് പറയുന്നത് ഒരു പുതിയ സീരിൽ തുടങ്ങുന്നുണ്ട് അതിന്റെ ഓഡീഷനിൽ പങ്കെടുക്കുവെന്ന്. 

മ്യൂസിയത്തിന്റെ പിറകിലാണ് ഓഡീഷൻ നടക്കുന്നത്. അവിടേക്ക് വരാനും ഷാനു എന്നെ ഫോൺ വിളിച്ച് പറഞ്ഞു. അങ്ങനെ ഓഡീഷനായി അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത് എന്നെ ഒരു ട്രാപ്പിൽ പെടുത്തി എന്നത്.

ആദ്യമൊക്കെ സംവിധായകൻ മാന്യമായി പെരുമാറി. കഥയും ഒരുവിധം പറഞ്ഞു. ശേഷം യമുന ചേച്ചിയുടെ അനിയത്തിയുടെ റോളാണ് എന്റേതെന്നും പറഞ്ഞു.

താരയെ ഞാൻ വലിയൊരു ലെവലിലേക്ക് എത്തിക്കുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു. മോഹന വാ​ഗ്ദാനങ്ങളൊക്കെ തന്നശേഷം ഒരു ഡിമാന്റ് കൂടിയുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറഞ്ഞു.

ഉടൻ അഡ്ജസ്റ്റ്മെന്റ് ചെയ്തിട്ട് എനിക്കൊരു പ്രശസ്തി വേണ്ടെന്ന് ഞാൻ ഓപ്പണായി പറഞ്ഞു. അപ്പോഴേക്കും പുള്ളിക്കാരന്റെ മുഖവും സംസാരവും മാറി. 

മദ്യപിച്ചിട്ടുണ്ടായിരുന്ന പുള്ളി ഉടൻ കേറി പിടിച്ചു. ഞാൻ കൈ തട്ടി മാറ്റിയതോടെ വേദനിപ്പിച്ച് പിടിക്കാൻ തുടങ്ങി. പിന്നെ ഞാൻ എന്റെ ആരോ​ഗ്യവും ധൈര്യവും വെച്ച് അയാളെ തള്ളി മറിച്ചിട്ടിട്ട് ഇറങ്ങിപ്പോരുകയായിരുന്നു.

പിന്നീട് ഞാൻ അത് അറിയിക്കേണ്ടവരെ അറിയിച്ചിരുന്നു. പക്ഷെ കേസാക്കിയില്ല. 2019ലായിരുന്നു സംഭവം. എനിക്ക് ഒരു മോള് വളർന്ന് വരുന്നുണ്ട് അതുകൊണ്ട് കൂടിയാണ് കേസാക്കാെതെ ഇരുന്നത്.

ഇപ്പോൾ എല്ലാവരും തുറന്ന് പറയുന്നതുകൊണ്ടാണ് ഞാനും വെളിപ്പെടുത്താമെന്ന് കരുതിയത്. പല പെൺകുട്ടികളും ഇതുപോലെ അവരുടെ അനുഭവങ്ങൾ എന്നോട് പറഞ്ഞു. അതൊക്കെ കേട്ട് ഞാൻ ഞെട്ടി.

മറ്റൊരു കുട്ടിക്കും ഈ സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ആ പെൺകുട്ടിയെ കൊണ്ട് കുറച്ച് പ്രമുഖർക്ക് മദ്യം ഒഴിച്ച് കൊടുക്കുകയൊക്കെ ചെയ്തിട്ടുണ്ട് ഇയാൾ. പിന്നീട് പതിനാറ് പേർക്ക് ബെഡ് ഷെയർ ചെയ്യാൻ ആ കുട്ടിയോട് സംവിധായകൻ പറഞ്ഞു.

വഴങ്ങാതെ വന്നപ്പോൾ അയാൾ ആ പെൺകുട്ടിയുടെ മുഖത്ത് അടിച്ചു.അത് എന്റെ മുന്നിൽ വെച്ചായിരുന്നു. ആ പെൺകുട്ടി പരാതിപ്പെട്ടിട്ടില്ല. കല്യാണം കഴിച്ചിട്ടില്ലാത്ത കുട്ടിയാണ്.

എല്ലാം പുറത്ത് പറഞ്ഞശേഷം ഭീഷണികൾ വരുന്നുണ്ട്. ആത്മയിൽ രേഖാമൂലം പരാതി കൊടുത്താൽ പോലും അവർ അത് ചവറ്റുകൊട്ടയിലിടും. അതുകൊണ്ട് പരാതിപ്പെട്ടില്ല.

മാധ്യമങ്ങളെ വിശ്വാസമുള്ളതുകൊണ്ടാണ് ഇവിടെ തുറന്ന് പറഞ്ഞത്. സീരിയൽ മേഖലയെ മുഴുവനായി അടച്ച് ആക്ഷേപിച്ചതല്ല.

ചില പുഴുക്കുത്തുകൾ ഉണ്ടെന്നാണ് ഞാൻ പറയുന്നത്. ഇയാളിൽ നിന്നും മാത്രമാണ് എനിക്ക് ഇങ്ങനെയൊരു അനുഭവം വന്നതെന്നും താര പറഞ്ഞു.

Content Highlight: #actress #tharalakshmi #open #up #about #her #bad #experience #from #director #sudheeshsankar

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup