ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്-വിശേഷങ്ങങ്ങളുമായി പേളി മാണി

ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്-വിശേഷങ്ങങ്ങളുമായി പേളി മാണി
2021-10-04T21:49:00 | By Truevision Admin

നടിയും അവതാരകയുമായ പേളിയും നടൻ ശ്രീനിഷും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ വച്ചാണ് പ്രണയത്തിലാവുന്നത്. ‘പേളിഷ്’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേളി-ശ്രീനിഷ് ദമ്പതികൾക്ക് അടുത്തിടെയാണ് നില എന്ന മകൾ പിറന്നത്.നിലയുടെ ജനത്തോടെ ഏറെ സന്തോഷത്തിലാണ് ഇരുവരും. ഇവരുടെ കുടുംബ വിശേഷം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.ചിലപ്പോഴൊക്കെ മനോഹരമായ കുറിപ്പും ചിത്രങ്ങൾക്കൊപ്പം എഴുതാറുണ്ട്.

പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രസവശേഷമുളള തന്റെ വയറിനെക്കുറിച്ചാണ് പേളി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഈ വയര്‍ തനിക്കിപ്പോള്‍ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പേളി പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വയറിന്റെ വീഡിയോയും പേളി പങ്കു വച്ചു.


”പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ 48 ദിവസമായി. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാന്‍ വയർ കുറച്ച് പഴയ ഷേപ്പില്‍ ആയതെന്ന് പലരും ചോദിച്ചു. ഞാന്‍ വയര്‍ ബാൻഡ് ധരിച്ചതാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ വയർ. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിക്കുന്നത് ഈ വയറിലാണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയിണയാണ് ഈ വയര്‍ ഇപ്പോൾ.

ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് വിശ്രമമാണ് ആവശ്യം. ഇപ്പോള്‍ ഈ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മർദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.


സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. നിങ്ങളുടെ ശരീരം നിങ്ങൾക്ക് നൽകിയ എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുക. നിങ്ങൾക്കാവശ്യമുളള സമയമെടുക്കുക. നിങ്ങൾ ഒരു ഓട്ടത്തിലല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുകയാണ്. ഓരോ ശരീരവും വ്യത്യസ്തവും ശരീരവും മനോഹരവുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അതുപോലെ തന്നെ കാണുക.”

Content Highlight: I'm a rockstar mom - Pearly Mani with specials

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup