#HemaCommitteereport | വിവാദത്തില്‍ മിണ്ടാതെ മമ്മൂട്ടിയും മോഹൻലാലും, സോഷ്യൽ മീഡിയ പൂട്ടി; വിമർശനം

#HemaCommitteereport | വിവാദത്തില്‍ മിണ്ടാതെ മമ്മൂട്ടിയും മോഹൻലാലും, സോഷ്യൽ മീഡിയ പൂട്ടി; വിമർശനം
2024-08-28T10:24:00 | By Susmitha Surendran

(moviemax.in)  ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഞെട്ടിയിരിക്കുകയാണ് മലയാളം സിനിമ. പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്ത് കഴിഞ്ഞദിവസം താര സംഘടനയായ എഎംഎംഎയുടെ നിലവിലെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും മലയാള സിനിമയിലെ 'വല്ല്യേട്ടന്മാരുടെ' മൗനമാണ് ചര്‍ച്ചയാവുന്നത്‌. വിഷയത്തിൽ ഇതുവരെയും മമ്മൂട്ടിയും മോഹൻലാലും പ്രതികരിച്ചിട്ടില്ല.

സംഭവം നടന്ന ശേഷം ഇരുവരും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുവെച്ചു. ഈ കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ഇരുവരുടെയും അവസാന പോസ്റ്റ്.

ഓഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതിനുശേഷം ഇരുവരും സാമൂഹ്യ മാധ്യമങ്ങൾ സിനിമ പ്രമോഷൻ പോലും നടത്തിയിട്ടില്ല.

നിലപാട് പ്രഖ്യാപിക്കാത്തതിനാൽ കടുത്ത വിമർശനമാണ് താരങ്ങൾക്ക് നേരെ ഉയരുന്നത്. ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ അവസാന പോസ്റ്റുകൾക്ക് താഴെയാണ് വിമർശനങ്ങൾ ശക്തമാകുന്നത്. 11 ദിവസമായി താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും കാണാനില്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.

ഇന്നലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കൂട്ടരാജി നടക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.

മോഹൻലാൽ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചിരുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്.

വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ രാജി. രാജിയെ കുറിച്ച്, 'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ.

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്നാൽ നിരവധി താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടും മലയാളത്തിന്റെ താര രാജക്കന്മാർ അതിനെ സംബന്ധിച്ച് ഒന്നും മിണ്ടുന്നില്ലയെന്നാണ് വിമർശനം.

Content Highlight: #HemaCommitteereport #Mammootty #Mohanlal #silent #controversy #social #media #locked #Criticism

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup